ശാഹിദിനോട് ബാപ്പ പറഞ്ഞു: ‘ഇതൊരു ജിഹാദാണ് ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ മരണം’

കോഴിക്കോട്: സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവിന് പോകുമ്പോള്‍ പിതാവ് നല്‍കിയ ഉപദേശമാണ് തനിക്ക് ഏറ്റവും വലിയ പ്രചോദനമായതെന്ന് സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ശാഹിദ് തിരുവള്ളൂര്‍. ‘ഇതൊരു ജിഹാദാണ്. ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ മരണം’. ഇന്റര്‍വ്യൂ കഴിയും വരെ ആ വാക്കുകള്‍ തന്ന ഊര്‍ജം ചില്ലറയല്ല. അതു കൊണ്ട് തന്നെ ഈ വിജയവും ആ കാല്‍ക്കല്‍ സമര്‍പ്പിക്കുകയാണ്. ഒരു മകനോട് ഉപ്പ ചെയ്യേണ്ട കാര്യങ്ങളത്രയും നിര്‍വഹിച്ചിരുന്നുവെന്നു അഭിമാനപൂര്‍വ്വം അദ്ദേഹത്തിന് അവകാശപ്പെടാമെന്നതിനു ഈ മകന്‍ സാക്ഷിയാണ്-ഷാഹിദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

SHARE