പള്ളികള്‍ പുതുക്കിപണിയാന്‍ ഫണ്ടനുവദിച്ച് തെലങ്കാന സര്‍ക്കാര്‍

 

സംസ്ഥാനത്തെ 196 മുസ്‌ലിം പള്ളികള്‍ പുതുക്കി പണിയാന്‍ തെലങ്കാന സര്‍ക്കാറിന്റെ . ഉപമുഖ്യമന്ത്രി മുഹമ്മദ് മെഹ്മൂദ് അലി, ആഭ്യന്തര മന്ത്രി നയനി നരസിംഹ റെഡ്ഡി, ബി.ജെ.പി എം.എല്‍.എ കിശന്‍ റെഡ്ഡി, ജില്ലാ കലക്ടര്‍, ഡെപ്യൂട്ടി മേയര്‍ എന്നിവര്‍ പള്ളികള്‍ പുതുക്കി പണിയുന്നതിനുള്ള ചെക്കുകള്‍ വിതരണ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുത്തു.

സംസ്ഥാനത്ത് മുസ്‌ലിംകളുടെ വികസനത്തെ കുറിച്ച് ഉത്കണ്ഠയുള്ള ആളാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആഭ്യന്തരമന്ത്രി നയനി റെഡ്ഡി പറഞ്ഞു. അദ്ദേഹം മുഖ്യമന്ത്രി ആയതിന് ശേഷം ന്യൂനപക്ഷത്തിന് വേണ്ടിയുള്ള സ്‌കൂളുകള്‍ അനുവദിക്കുകയും വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നും ചടങ്ങില്‍ ആഭ്യന്തര മന്ത്രി പറഞ്ഞു.

SHARE