കരുണാനിധിയെ അപമാനിച്ച് ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസ്

തിരുവനന്തപുരം: ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ നിര്യാണത്തില്‍ രാജ്യം മുഴുവന്‍ അനുശോചിക്കുമ്പോള്‍ കലൈഞ്ജറെ അപമാനിച്ച് ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസ്. ‘മരിച്ചയാളിനെപ്പറ്റി നല്ലതു പറയാന്‍ വേണ്ടീട്ട..കരുണാനിധി ചെയ്ത മൂന്നു നല്ലകാര്യങ്ങള്‍ പറയാമോ?’ എന്നായിരുന്നു മോഹന്‍ദാസിന്റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ കരുണാനിധിയുടെ വേര്‍പാട് രാജ്യത്തിന് തീരാനഷ്ടമെന്ന് പറയുമ്പോഴാണ് കരുണാനിധിയെ അപമാനിച്ച് മോഹന്‍ദാസ് രംഗത്ത് വന്നിരിക്കുന്നത്.

മോഹന്‍ദാസിനെ ട്വീറ്റിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ബ്രാഹ്മണ രാഷ്ട്രീയത്തിനെതിരെ ദ്രാവിഡ മുന്നേറ്റത്തിന് പ്രത്യയശാസ്ത്ര അടിത്തറ രൂപപ്പെടുത്തിയത് മുതല്‍ കരുണാനിധി തമിഴ്‌നാടിന് വേണ്ടി ചെയ്ത ഓരോ കാര്യങ്ങളും എണ്ണിപ്പറഞ്ഞാണ് മറുപടികള്‍. സംഘപരിവാര്‍ സംഘടനകളെ തമിഴ്‌നാട്ടില്‍ കാല് കുത്താന്‍ സമ്മതിച്ചില്ല എന്നതാണ് കരുണാനിധി ചെയ്ത ഏറ്റവും വലിയ കാര്യമെന്നാണ് കൂടുതല്‍ ആളുകളും നല്‍കുന്ന മറുപടി. കേരളത്തില്‍ ആര്‍.എസ്.എസിന്റെ ബൗദ്ധിക മുഖമായി പ്രത്യക്ഷപ്പെടാറുള്ള മോഹന്‍ദാസ് നേരത്തേയും വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു.

SHARE