സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ത്രിപുരയില്‍ പാര്‍ട്ടിക്കുണ്ടായ തിരഞ്ഞടുപ്പ് പരാജയം സൂക്ഷമമായി പരിശോധിച്ച് ആവശ്യമായ പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് സി പിഎം കേന്ദ്ര കമ്മറ്റി പത്രപ്രസ്താവനയില്‍ അറിയിച്ചു. ഇടതു വിരുദ്ധ വോട്ടുകളല്ലാം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുന്നതില്‍ ബിജെപി വിജയിച്ചു. മുഖ്യ പ്രതിപക്ഷ കക്ഷിയായിരുന്ന കോണ്‍ഗ്രസിന്റെ വോട്ടു വിഹിതം ബിജെപിക്ക് ലഭിച്ചതായും കേന്ദ്ര കമ്മറ്റിയിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ബിജെപി വന്‍തോതില്‍ പണവും മറ്റ് വിഭവങ്ങളുമുപയോഗിച്ചാണ് തിരഞടുപ്പിനെ സ്വാധീനിച്ചതന്ന് സിപിഎം പ്രാഥമികമായി വിലയിരുത്തി.

25 വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് സിപിഎമ്മിന് ത്രിപുരയില്‍ ഭരണം നഷ്ടമായിരിക്കുന്നത്.