‘എന്നെയും കരിഷ്മയെയും അനുഗ്രഹിക്കണം’; ഉണ്ണിമുകുന്ദന്‍

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘ചാണക്യതന്ത്രം’ എന്ന ചിത്രത്തിന് വേണ്ടി നടന്‍ ഉണ്ണിമുകുന്ദന്‍ പെണ്‍വേഷത്തില്‍. പെണ്ണായി നില്‍ക്കുന്ന ഉണ്ണിമുകുന്ദന്‍ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഫേസ്ബുക്കിലൂടെ താരവും തന്റെ പെണ്‍വേഷം ഷെയര്‍ ചെയ്തിട്ടുണ്ട്. ഇത് തന്റെ നല്ലപാതിയാണെന്നും കരിഷ്മ എന്ന ഇവളിലേക്കുള്ള യാത്ര അല്‍പം വേദന നിറഞ്ഞതായിരുന്നുവെന്നും ഉണ്ണിമുകുന്ദന്‍ പറയുന്നു. പക്ഷേ ഇവളെ കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ സമ്മതിക്കുന്ന ആ വേദനകളെല്ലാം വിലമതിക്കാനാവാത്തതാണ്. തന്നെയും കരിഷ്മയെയും അനുഗ്രഹിക്കണമെന്നും ഉണ്ണിമുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

SHARE