സിംബാബ്‌വെ ടീമിന് ഐസിസിസി അംഗത്വം നഷ്ടമായി ; ഹൃദയഭേദകമെന്ന് താരങ്ങള്‍

സിംബാബ്‌വെ ക്രിക്കറ്റിന്റെ ഐസിസി അംഗത്വം റദ്ദാക്കി. ലണ്ടനില്‍ നടക്കുന്ന ഐസിസി വാര്‍ഷിക യോഗത്തിലാണ് തീരുമാനമുണ്ടായത്. ക്രിക്കറ്റ് ബോര്‍ഡില്‍ സിംബാബ്‌വെ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളാണ് നിയമ നടപടികളിലേക്ക് നയിച്ചത്. ഐസിസിയുടെ നിയമപ്രകാരം ഓരോ രാജ്യത്തേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്വതന്ത്രമായിട്ടാണ് മുന്നോട്ട് പോവേണ്ടത്.

എന്നാല്‍ സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡ് വിരുദ്ധമായി കാര്യങ്ങള്‍ നീക്കിയത്. വിലക്ക് വരുന്നതോടെ രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡിനുള്ള ഐസിസിയുടെ എല്ലാ സഹായങ്ങളും നിര്‍ത്തലാവും.

https://twitter.com/BrendanTaylor86/status/1151927656625123328

ടീമിനെ പുറത്താക്കിയ നിര്‍ദേശം വന്നതോടെ സിംബാബ്‌വെ താരങ്ങള്‍ പ്രതികരണവുമായി രംഗത്തെത്തി. മുന്‍ ക്യാപ്റ്റന്‍ ബ്രണ്ടന്‍ ടെയ്‌ലര്‍ ഹൃദയം തകര്‍ക്കുന്ന തീരുമാനെന്ന് ട്വിറ്ററില്‍ കുറിച്ചു.

തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഐസിസി ടൂര്‍ണമെന്റിലും ഇനി സിംബാബ്‌വെയ്ക്ക് കളിക്കാന്‍ കഴിയില്ല. മൂന്ന് മാസത്തിനകം ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ഐസിസി നിര്‍ദേശിച്ചിട്ടുണ്ട്.

SHARE