ന്യൂഡല്‍ഹി: കാണാതായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി നജീബ് അഹമദിനായി ക്യാമ്പസിനകത്ത് തെരച്ചില്‍. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തിയത്. പൊലീസ് നായയുടെ സഹായത്തോടെ നജീബിന്റെ മുറി, ഹോസ്റ്റല്‍, ക്ലാസ് റൂം, ക്യാമ്പസിലെ ഉള്‍പ്രദേശങ്ങള്‍ തുടങ്ങിയയിടങ്ങളിലായിരുന്നു പരിശോധന.

ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളും പരിശോധിച്ചു. കാമ്പസില്‍ റെയ്ഡ് നടത്താനോ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനോ കോടതി ഉത്തരവ് വരുന്നവരെ പൊലീസ് തയ്യാറായിരുന്നില്ല. ഹോസ്റ്റല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ നജീബിനെ ഒക്ടോബര്‍ 15 മുതലാണ് കാണാതായത്.