ഇസ്രായേല്‍ പ്രസിഡണ്ട് ബെഞ്ചമിന്‍ നതന്യാഹുവിനൊപ്പം സെല്‍ഫിയെടുത്ത് ആഘോഷിച്ച ബോളിവുഡ് താരങ്ങളെ വിമര്‍ശിച്ചും പരിഹസിച്ചും സോഷ്യല്‍ മീഡിയ. നതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനവേളയിലായിരുന്നു ബോളിവുഡ് താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്തത്.

പ്രമുഖ താരം അമിതാഭ് ബച്ചന്‍ സെല്‍ഫി സ്റ്റിക്കുമായി നില്‍ക്കുന്ന ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കുന്നത്. ഇസ്രായേല്‍ അക്രമത്തില്‍ മരിച്ചു കിടക്കുന്ന ഫലസ്തീനിലെ കുട്ടികളുടെയും മറ്റും പാശ്ചാത്തലത്തിലേക്ക് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചാണ് സോഷ്യല്‍ മീഡിയ ഈ സെല്‍ഫിയെ ട്രോളുന്നത്.