More
പശ്ചിമേഷ്യന്‍ സമാധാനത്തിന് മുഖ്യതടസ്സം ഇസ്രാഈല്‍ നടപടികളെന്ന് യു.എന്‍
റാമല്ല: പശ്ചിമേഷ്യന്‍ സമാധാനത്തിനും ദ്വിരാഷ്ട്ര പരിഹാരത്തിനുമുള്ള പ്രധാന തടസ്സം ഇസ്രാഈലിന്റെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. റാമല്ലയില്‍ ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ലയുമായി ചര്‍ച്ച നടത്തിയ അദ്ദേഹം ഇസ്രാഈലിനെതിരെ ആഞ്ഞടിച്ചു. ദ്വിരാഷ്ട്ര പരിഹാരം, ഇസ്രാഈല്‍ അധിനിവേശം അവസാനിപ്പിക്കല്‍, ഫലസ്തീനികളുടെ ദുരിതത്തിന് അറുതിവരുത്താന്‍ സാഹചര്യമൊരുക്കല്‍ എന്നിവയാണ് സമാധാനം ഉറപ്പാക്കാനുള്ള ഏക പോംവഴിയെന്ന് ഗുട്ടെറസ് പറഞ്ഞു.
ദ്വിരാഷ്ട്ര പരിഹാരത്തിന് പകരംവെക്കാവുന്ന മറ്റൊരു പദ്ധതി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെസ്റ്റ്ബാങ്കില്‍ നിയമവിരുദ്ധമായി നിര്‍മിച്ച ജൂതകുടിയേറ്റ പാര്‍പ്പിടങ്ങള്‍ ഒന്നുപോലും പൊളിച്ചുനീക്കില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയതിനു പിന്നാലെയാണ് ഗുട്ടെറസിന്റെ പ്രസ്താവന. സമാധാന കരാര്‍ അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന നെതന്യാഹുവിന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീനിലെ കുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തരാഷ്ട്ര നിയമത്തിന് വിരുദ്ധമാണ്.
സമാധാനത്തിനുള്ള മുഖ്യ തടസ്സവും അതു തന്നെയാണെന്ന് ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു. ഇസ്രാഈല്‍ കുടിയേറ്റക്കാര്യത്തിലും ദ്വിരാഷ്ട്ര പരിഹാര വിഷയത്തിലും അമേരിക്കയുടെ നിലപാട് എന്താണെന്ന ചോദ്യത്തിന് യു.എസ് ദൗത്യസംഘത്തില്‍നിന്ന് മറുപടി വൈകുന്നതില്‍ റാമി ഹംദല്ല അസ്വസ്ഥത പ്രകടിപ്പിച്ചു. ഇസ്രാഈലിന്റെ ആക്രമണത്തില്‍നിന്ന് ഫലസ്തീന്‍ ജനതയേയും മുസ്്‌ലിം പുണ്യ കേന്ദ്രങ്ങളെയും സംരക്ഷിക്കാന്‍ അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ സഹായം തേടി. വെസ്റ്റ്ബാങ്കിലെയും ജറൂസലമിലെയും ഗസ്സ മുനമ്പിലെയും രാഷ്ട്രീയ, സാമ്പത്തിക, മാനുഷിക സ്ഥിതിഗതികള്‍ യു.എന്‍ സെക്രട്ടറി ജനറലുമായി ചര്‍ച്ച ചെയ്തതായും ഹംദല്ല അറിയിച്ചു.
News
500 സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ പരീക്ഷണ പ്രവര്‍ത്തനം ഡിസംബറില്‍
പുതുതായി അവതരിപ്പിക്കുന്ന ഈ സ്മാര്‍ട്ട് നിരീക്ഷണ സംവിധാനം നിയമലംഘനങ്ങള്‍ തത്സമയം കണ്ടെത്താനും ട്രാഫിക് നിയന്ത്രണം കൂടുതല്‍ ഫലപ്രദമാക്കാനാണ് ലക്ഷ്യമിടുന്നത്.
മനാമ: ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായി ബഹറൈനില്‍ സ്ഥാപിക്കുന്ന 500 അത്യാധുനിക സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ഡിസംബറില്‍ ആരംഭിക്കും. ആഭ്യന്തരമന്ത്രാലയത്തിലെ നിയമകാര്യ അണ്ടര്‍സെക്രട്ടറി റാഷിദ് മുഹമ്മദ് ബുനജ്മ പാര്‍ലമെന്റ് സെഷനില്‍ ഇതുസംബന്ധിച്ച് അറിയിച്ചു. പുതുതായി അവതരിപ്പിക്കുന്ന ഈ സ്മാര്‍ട്ട് നിരീക്ഷണ സംവിധാനം നിയമലംഘനങ്ങള്‍ തത്സമയം കണ്ടെത്താനും ട്രാഫിക് നിയന്ത്രണം കൂടുതല്‍ ഫലപ്രദമാക്കാനാണ് ലക്ഷ്യമിടുന്നത്.
2026 ന്റെ ആദ്യ പാദത്തോടെ 200 മുതല്‍ 300 വരെ ക്യാമറകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും. ട്രാഫിക് സുരക്ഷയും ഗതാഗത ചിട്ടയും വര്‍ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം. ക്യാമറ സംവിധാനം പൂര്‍ണ്ണമായി നടപ്പിലായതിന് ശേഷം നിയമലംഘനങ്ങള്‍ക്കുള്ള ട്രാഫിക് പോയിന്റ സമ്പ്രദായവും പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം. ഇതിനൊപ്പം വാഹനങ്ങളില്‍ നിര്‍ബന്ധമല്ലാത്ത രീതിയില്‍ ഡാഷ് ക്യാമറകള്‍ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള നിര്‍ദേശത്തിനും പാര്‍ലമെന്റ് അംഗീകാരം നല്‍കി. സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്കിലെ അംഗം ഡോ. മറിയം അല്‍ ധഈന്‍ അവതരിപ്പിച്ച ഈ നിര്‍ദേശം കാബിനറ്റിന്റെ അവലോകനത്തിനായി കൈമാറിയിട്ടുണ്ട്
india
മധ്യപ്രദേശില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിളമ്പിയത് പേപ്പറില്‍, ഹൃദയം തകര്‍ന്നെന്ന് രാഹുല്‍ ഗാന്ധി
ഭോപ്പാല്‍ മധ്യപ്രദേശിലെ സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പേപ്പറില്‍ നല്‍കിയ സംഭവം വിവാദത്തില്‍. ഷിയോപൂര്‍ ജില്ലയിലെ വിജയപൂരിലെ ഹാള്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ, രാഹുല്‍ ഗാന്ധി ഉള്‍പ്പടെ നിരവധി പേര്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.
വിവരം അറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇരുപത് വര്‍ഷത്തെ ബിജെപി ഭരണത്തിനിടെ കുട്ടികളുടെ പ്ലേറ്റുകള്‍ പോലും മോഷ്ടിക്കപ്പെട്ടു. ഭാവിഭാഗ്ദാനങ്ങള്‍ക്ക് പാത്രം നല്‍കാത്തത് ദയനീയമാണെന്നും രാഹുല്‍ ഗാന്ധി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
आज मध्य प्रदेश जा रहा हूं।
और जब से ये खबर देखी है कि वहां बच्चों को मिड-डे मील अख़बार पर परोसा जा रहा है, दिल टूट सा गया है।
ये वही मासूम बच्चे हैं जिनके सपनों पर देश का भविष्य टिका है, और उन्हें इज़्ज़त की थाली तक नसीब नहीं।
20 साल से ज्यादा की BJP सरकार, और बच्चों की थाली… pic.twitter.com/ShQ2YttnIs
— Rahul Gandhi (@RahulGandhi) November 8, 2025
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഷിയോപൂര്‍ ജില്ലാ കലക്ടര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനോട് (എസ്ഡിഎം) അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉച്ചഭക്ഷണം നല്‍കുന്നതിന് ചുമതലപ്പെട്ട സ്വയം സഹായത്തെ പിരിച്ചുവിടുകയും സ്‌കൂള്‍ പ്രിന്‍സിപ്പലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.
സാധാരണക്കാര്‍ പഠിക്കുന്ന സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന പ്രധാനമന്ത്രി പോഷണ്‍ ശക്തി നിര്‍മാണ്‍ പദ്ധതിയുടെ നടത്തിപ്പിലെ കെടുകാര്യസ്ഥതയാണ് സംഭവം തുറന്നുകാണിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 2023ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പത്രികയിലെ പ്രധാനവാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെ നിലവാരം വര്‍ധിപ്പിക്കുമെന്നത്. എന്നാല്‍ അത് വെറും വാഗ്ദാനം മാത്രമായി തുടരുകയാണെന്നും കോണ്‍ഗ്രസ് പറയുന്നു.
india
‘ബാറ്റ് പിടിക്കാൻ പോലും അറിയാത്തയാളാണ് ഐസിസി തലവൻ’; ജയ് ഷാക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഐസിസി ചെയർമാനും ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷാക്കെതിരെ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
”എങ്ങനെ ബാറ്റ് പിടിക്കണമെന്ന് പോലും അറിയാത്ത ജയ് ഷായാണ് ഇന്ന് ഐസിസിയെ നയിക്കുന്നത്. അയാൾ ക്രിക്കറ്റിലെ എല്ലാം നിയന്ത്രിക്കുന്നു”- രാഹുല്‍ ഗാന്ധി പറഞ്ഞു. ബിഹാറിൽ ഭഗൽപൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് രാഹുലിന്റെ വിമർശനം.
“നിങ്ങൾ അദാനിയുടെയോ അംബാനിയുടെയോ അമിത് ഷായുടെയോ മകനാണെങ്കിൽ മാത്രമേ നിങ്ങൾക്ക് വലിയ സ്വപ്നം കാണാൻ കഴിയൂ. അമിത് ഷായുടെ മകന് (ജയ് ഷാ) ബാറ്റ് പിടിക്കാൻ പോലും അറിയില്ല, പക്ഷേ അദ്ദേഹം ക്രിക്കറ്റിന്‍റെ തലവനാണ്. ക്രിക്കറ്റിൽ എല്ലാം അദ്ദേഹം നിയന്ത്രിക്കുന്നു. എന്തുകൊണ്ടാണ് അദ്ദേഹം എല്ലാം നിയന്ത്രിക്കുന്നത്? കാരണം പണം”. – രാഹുൽ പറഞ്ഞു. പാവപ്പെട്ട ജനങ്ങളുടെ ഭൂമി അദാനി, അംബാനി പോലുള്ള വ്യവസായികൾക്ക് കേന്ദ്രസർക്കാർ സമ്മാനമായി നൽകുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
2009 മുതൽ അഹമ്മദാബാദിലെ സെൻട്രൽ ബോർഡ് ഓഫ് ക്രിക്കറ്റിന്റെ എക്സിക്യൂട്ടീവ് ബോർഡ് അംഗമായാണ് ജയ് ഷാ ക്രിക്കറ്റ് ഭരണരംഗത്തേക്ക് ചുവടുവെക്കുന്നത്. കർഷകരെയും തൊഴിലാളികളെയും ചെറുകിട വ്യാപാരികളെയും നശിപ്പിക്കുന്നതിനാണ് മോദി സർക്കാർ ചരക്ക് സേവന നികുതി (ജിഎസ്ടി) കൊണ്ടുവന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിഹാർ നിയമസഭയിലെ 243 സീറ്റുകളിൽ 122 സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നവംബർ 11ന് നടക്കും. നവംബർ 14 ന് ഫലം പ്രഖ്യാപിക്കും. ആദ്യ ഘട്ടത്തില്‍ മികച്ച പോളിങായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
-
News3 days agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
News3 days agoഗൂഗ്ള്‍ മാപ്സില്‍ വിപ്ലവം; ജെമിനി എ.ഐ.യുമായി സംഭാഷണരീതിയിലേക്ക് മാറ്റം
-
News3 days agoസൂപ്പര്‍ കപ്പില്‍ നിര്‍ണായക പോരാട്ടം; സെമിയിലേക്ക് ഒരു സമനില മതി ബ്ലാസ്റ്റേഴ്സിന്
-
News3 days agoതൃശൂരില്‍ ദാരുണ അപകടം; ലോറിയില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
-
News3 days agoഏഷ്യന്‍ കപ്പ് യോഗ്യതയ്ക്കുള്ള ഇന്ത്യന്‍ സാധ്യതാ ടീം പ്രഖ്യാപിച്ചു; ഛേത്രിയും സഹലും പുറത്ത്
-
india3 days agoറെയില്‍വേയുടെ അനാസ്ഥയില്‍ യാത്രക്കാരന് മരിച്ചു
-
Film3 days agoപ്രണവ് മോഹന്‍ലാലിന്റെ ‘ഡീയസ് ഈറെ’ ഇപ്പോള്‍ തെലുങ്കിലും; നവംബര്‍ 7ന് റിലീസ്
-
kerala3 days agoസ്വര്‍ണവില വീണ്ടും ഉയര്‍ന്നു: ഗ്രാമിന് 40 രൂപ വര്‍ധന

