മഹാപ്രളയത്തിന്റെ ദുരന്തമുഖത്തും വര്‍ഗ്ഗീയ വിഷം ചീറ്റികളായി സംഘപരിവാര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് സഹായ ഹസ്തം നീളുന്ന സാഹചര്യത്തിലാണ് തീവ്ര ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സുരേഷ് കൊച്ചാട്ടിലിന്റെ പ്രകോപനപരമായ ശബ്ദ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കേരളത്തെ സഹായിക്കരുതെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരപയോഗം ചെയ്‌തെക്കുമെന്നാണ് ശബ്ദ സന്ദേശത്തിലെ മുന്നറിയിപ്പ്.

കേരളത്തിലേക്കുള്ള എല്ലാവിധ സഹായങ്ങളും അടിയന്തിരമായി അവസാനിപ്പിക്കണം. പ്രളയബാധിതരായ തൊണ്ണൂറ്റിയൊമ്പത് ശതമാനമാളുകളും സമ്പന്നരാണ്. അവര്‍ക്ക് പണവും, വസ്ത്രങ്ങളും നാപ്കിന്‍ പാഡുകളും ആവശ്യമില്ല. കേരളത്തില്‍ വൈദ്യുതി ഇല്ലാത്ത ഒരു വീടുമില്ല. അവര്‍ മെച്ചപ്പെട്ട ഭക്ഷണം മാത്രമേ ശീലിച്ചിട്ടുള്ളൂ. അതുകൊണ്ട് തന്നെ കൊടുത്തയക്കുന്ന ഭക്ഷണം അവര്‍ നിങ്ങളുടെ മുഖത്തേക്ക് തിരിച്ചെറിഞ്ഞേക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുന്ന പണവും കൃത്യമായിട്ടല്ല വിനിയോഗിക്കുക എന്നും പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്. അതേസമയം ആര്‍.എസ്.എസിന്റെ സന്നദ്ധ സംഘടനയായ സേവാഭാരതിയെ പ്രശംസിക്കാനും സുരേഷ് മറന്നില്ല. സംഘടനയ്ക്ക് എന്തെങ്കിലും സാമ്പത്തിക സഹായങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അവരുടെ അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയാല്‍ മതി കൊച്ചിയിലെ ഗുജറാത്തികളുമായി ബന്ധപ്പെട്ടിരുന്നുവെന്നും അവരോട് സഹായങ്ങള്‍ നല്‍കാന്‍ പറഞ്ഞിട്ടുണ്ടെന്നും സുരേഷ് കൊച്ചാട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഒമാന്‍ ലുലുമാളില്‍ ജോലി ചെയ്യുന്ന ഒരു സംഘപരിവാര്‍ പ്രവര്‍ത്തകന് അശ്ലീല പരാമര്‍ശനത്തിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ടിരുന്നു.