രാഷ്ട്രപതി രാം നാഥ് കോവിന്ദയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രോട്ടോകോള്‍ ലംഘനത്തിയതായി പരാതി. ഇതിലൂടെ ജനപ്രതിനിധികളെ ആക്ഷേപിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍ കേന്ദ്രമന്ത്രി കൂടിയായ കെ.സി വേണുഗോപാല്‍ എം പി എന്നിവരെ രാഷ്ട്രപതിയെ സ്വീകരിക്കുന്നതിനുള്ള പട്ടികയില്‍ ജില്ലാ കലടക്ടര്‍ ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് പിന്നില്‍ നിര്‍ത്തിയെന്നാണ് പരാതി. അപാകം ചൂണ്ടിക്കാട്ടിയെങ്കിലും ബന്ധപ്പെടാന്‍ നടപടി സ്വീകരിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതുസംബന്ധിച്ച് രാഷ്ട്രപതിയുടെ സെക്രട്ടറിക്ക് പരാതി കൈമാറിയിട്ടുണ്ട്.