india
‘ദേവഗൗഡയെ പുറത്താക്കി, താനാണ് പുതിയ അധ്യക്ഷന്‍’; സംസ്ഥാന ജെഡിഎസ് നേതാക്കളെ വെട്ടിലാക്കി സി കെ നാണു
വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തിരുവല്ല എം.എല്‍.എ മാത്യു ടി തോമസ് എന്നിവരെ ലക്ഷ്യമിട്ടാണ് സി.കെ നാണുവിന്റെ നീക്കം.
സംസ്ഥാന ജെ.ഡി.എസ് നേതാക്കളെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് സി.കെ നാണു. ദേവഗൗഡയെ പുറത്താക്കിയതിനാല്‍ താനാണ് പുതിയ അധ്യക്ഷനെന്നും എന്‍ഡിഎ വിരുദ്ധ ജെ.ഡി.എസ് തങ്ങളാണെന്നും വ്യക്തമാക്കി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് അദ്ദേഹം കത്ത് നല്കി. അല്ലാത്തവര്‍ക്ക് എല്‍.ഡി.എഫില്‍ സ്ഥാനം ഇല്ലെന്നും കത്തില്‍ പറയുന്നു.
വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തിരുവല്ല എം.എല്‍.എ മാത്യു ടി തോമസ് എന്നിവരെ ലക്ഷ്യമിട്ടാണ് സി.കെ നാണുവിന്റെ നീക്കം. ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നപ്പോഴും അതേ പാര്‍ട്ടിയുടെ ഭാഗമായി നീങ്ങുന്ന ഇരുവരും, ദേശീയനേതൃത്വത്തിന്റെ നിലപാടിനൊപ്പം ഇല്ലെന്ന് പറഞ്ഞാണ് സംസ്ഥാനത്ത് എല്‍.ഡി.എഫില്‍ തുടരുന്നത്. ഇതിനോട് സി.കെ നാണു കടുത്ത എതിര്‍പ്പാണ് അറിയിച്ചത്.
എന്‍.ഡി.എയുടെ ഭാഗമായിരിക്കുന്ന പാര്‍ട്ടി സംസ്ഥാനത്ത് എല്‍.ഡി.എഫില്‍ തുടരേണ്ടതില്ലെന്നും പുറത്തുവന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കണമെന്നും അല്ലെങ്കിലും മറ്റേതങ്കിലും ജനതാ പാര്‍ട്ടിയില്‍ ലയിക്കണമെന്നുമായിരുന്നു സി.കെ നാണുവിന്റെ ആവശ്യം. എന്നാല്‍ കൂറുമാറ്റ നിരോധനനിയമം എന്ന ആശങ്കയുള്ളതിനാല്‍ കെ. കൃഷ്ണന് കുട്ടിക്കും മാത്യു ടി. തോമസിനും ഈ നിലപാടിനൊപ്പം നില്ക്കാനായില്ല.
ഇതോടെയാണ് സി.കെ നാണു ബെംഗളൂരുവില്‍ ദേശീയ കൗണ്‍സില്‍ യോഗം വിളിച്ച് ദേവഗൗഡയെ പുറത്താക്കിയത്. തുടര്‍ന്ന് ദേശീയ അധ്യക്ഷനായി നാണുവിനെ യോഗം തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇതു പ്രകാരമാണ് ഇപ്പോള്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ക്ക് നാണു കത്ത് നല്‍കിയത്.
നാണുവിന്റെ കത്ത് ഈ മാസം അവസാനം ചേരുന്ന എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്ന് ഇ.പി ജയരാജന് പറഞ്ഞു. നവകേരളാ സദസ് അവസാനിക്കുന്നതിന്റെ പിറ്റേദിവസമായ ഡിസംബര്‍ 24നാണ് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇടതുമുന്നണി യോഗം ചേരുന്നത്. നാണുവിനെ അനുനയിപ്പിക്കുക എന്നതായിരിക്കും എല്‍.ഡി.എഫ് നേതൃത്വം ചെയ്യുക. കൂടാതെ, സി.കെ നാണു എല്‍.ഡി.എഫ് കണ്‍വീനറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഈ മാസം 9ന് ദേവഗൗഡ വിളിച്ചു ചേര്‍ത്ത ദേശീയ നിര്‍വാഹക സമിതി യോഗം ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സി.കെ നാണുവിനെയും കര്‍ണാടക അധ്യക്ഷ സ്ഥാനത്ത് നിന്ന് സി.എം ഇബ്രാഹിമിനെയും പുറത്താക്കിയിരുന്നു. പിന്നാലെ സി.എം ഇബ്രാഹിം അടക്കമുളള നേതാക്കള്‍ സമാന്തര ദേശീയ പ്ലീനറി യോഗം വിളിച്ച് സി.കെ നാണുവിനെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുത്തു.
എന്നാല്‍ അയോഗ്യത ഭയന്ന് കേരള ഘടകം പ്രസിഡന്റ് മാത്യു ടി തോമസും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും യോഗത്തില്‍ പങ്കെടുത്തില്ല. ദേവഗൗഡയെ അനുകൂലിക്കുന്ന സംസ്ഥാന ഘടകത്തിനെതിരെ നടപടി വേണമെന്നാണ് സി.കെ നാണുവിന്റെ ആവശ്യം. ഇക്കാര്യം നവ കേരള സദസിനിടെ സി.കെ നാണു മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പിന്നാലെയാണ് കണ്ണൂരിലെത്തി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനുമായി നാണു കൂടിക്കാഴ്ച നടത്തിയത്. നിലവിലെ നിലപാടില്‍ ഉറച്ച് നില്‍ക്കാനാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനമെങ്കില്‍ മന്ത്രിയെ പിന്‍വലിക്കണം എന്നതടക്കമുളള കടുത്ത കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാനാണ് സി.കെ നാണു പക്ഷത്തിന്റെ നീക്കം.
india
വ്യാജ ഷെയര്‍ ട്രേഡിങ് വഴി വന്‍ തട്ടിപ്പ്; തമിഴ്നാട് സ്വദേശി അറസ്റ്റില്‍
തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.
തൃശൂര്‍: വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് തട്ടിപ്പ് നടത്തി അരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്നാട് കാഞ്ചീപുരം ഷോലിംഗ നെല്ലൂര്‍ സ്വദേശിയായ നവീന്‍ കുമാര്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് പിടിയില്‍. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. കടുപ്പശ്ശേരി പേങ്ങിപറമ്പിലെ അലക്സ് പി.കെയില്‍ നിന്ന് ഷെയര്‍ ട്രേഡിങ് കാരണമായി 49,64,430 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് തട്ടിയെടുത്തതിലാണ് ഇയാള്‍ പ്രതിയായത്. നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ടില്‍ തട്ടിപ്പിലൂടെ നേടിയ പണത്തില്‍പ്പെട്ട എട്ട് ലക്ഷം രൂപ ക്രെഡിറ്റ് ആയതായി അന്വേഷണ സംഘം കണ്ടെത്തി, തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയതിന് മലപ്പുറം അരീക്കോട്, മലപ്പുറം താനൂര്‍, ആലപ്പുഴ, കോഴിക്കോട് റൂറല്‍, കോയമ്പത്തൂര്‍ കിണ്ണത്ത് കടവ്, നാമക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ സുജിത്ത് പി.എസ്, ജി.എസ്.ഐമാരായ അശോകന് ടി.എന്‍, ഗ്ലാഡിന് എന്നിവര്‍ ഉള്‍പ്പെട്ടു.
india
സ്റ്റിയറിംഗ് വീലില്‍ ടിഫിന്‍ വച്ച് ഭക്ഷണം കഴിച്ചു; അര്‍ധനഗ്നനായി ബസ് ഓടിച്ച ഡ്രൈവര്‍ സസ്പെന്‍ഷനില്‍
വെള്ള ഷോര്‍ട്ട്സ് മാത്രം ധരിച്ച് ബസ് ഓടിക്കുന്നതും യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമായും അവഗണിച്ചതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്.
ജയ്പൂര്‍: സ്റ്റിയറിംഗ് വീലില്‍ ടിഫിന്‍ ബോക്സ് വച്ച് ഭക്ഷണം കഴിച്ചും അര്‍ധനഗ്നനായി ബസ് ഓടിച്ചും നടത്തിയ ഗുരുതര അശ്രദ്ധയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് രാജസ്ഥാന് റോഡ്വേസ് ഡ്രൈവര്‍ പരസ്മല്‍ സസ്പെന്‍ഷനില്‍. വെള്ള ഷോര്‍ട്ട്സ് മാത്രം ധരിച്ച് ബസ് ഓടിക്കുന്നതും യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമായും അവഗണിച്ചതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്. അജ്മീറില്‍ നിന്നും കോട്ടയിലേക്ക് നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യാത്രക്കാരുമായി പോയ ബസിലായിരുന്നു സംഭവം. സ്റ്റിയറിംഗില്‍ വെച്ചിരുന്ന ടിഫിന്‍ ബോക്സില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ബസ് അശ്രദ്ധമായി നിയന്ത്രിക്കയും ചെയ്യുന്നതാണ് വീഡിയോയില്‍ രേഖപ്പെടുത്തിയത്. ആദ്യം ഷര്‍ട്ടും പൈജാമയും ധരിച്ചിരുന്നെങ്കിലും പിന്നീട് രണ്ടും ഊരിമാറ്റി ഷോര്‍ട്ട്സ് മാത്രം ധരിച്ചാണ് അദ്ദേഹം വാഹനം ഓടിച്ചത്. ബസില്‍ ഉച്ചത്തില്‍ ബോളിവുഡ് ഗാനം പ്ലേ ചെയ്തുകൊണ്ടിരുന്നതും യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. ഡ്രൈവര്‍ പതിവായി അനാചാരമായ രീതിയില്‍ വസ്ത്രം ധരിക്കാറുണ്ടെന്നും അനുചിതമായി പെരുമാറാറുണ്ടെന്നും യാത്രക്കാരാണ് അധികാരികളെ അറിയിച്ചത്. വീഡിയോയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യൂണിഫോം ധരിക്കാത്തതും നിരുത്തരവാദപരമായ പെരുമാറ്റവുമാണ് സസ്പെന്‍ഷനിലേക്ക് നയിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അജ്മേരു ഡിപ്പോയിലായിരുന്നു പരസ്മല്‍ ഡെപ്യൂട്ടേഷന്. യഥാര്‍ത്ഥ നിയമനം പ്രതാപ്ഗഡ് ഡിപ്പോയിലാണ്. വിഷയത്തില്‍ നടപടിയെടുക്കാന്‍ പ്രതാപ്ഗഡ് ഡിപ്പോ മാനേജര്‍ക്ക് കത്ത് അയച്ചിട്ടുണ്ടെന്നും ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അജ്മേര്‍ ഡിപ്പോ ചീഫ് മാനേജര്‍ രവി ശര്‍മ് അറിയിച്ചു.
Health
അമീബിക് മസ്തിഷ്ക ജ്വര ഭീഷണി; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക
ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.
ബെംഗളൂരു: അമീബിക് മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അടിയന്തര നിര്‍ദേശങ്ങള്‍ നല്കി. പ്രത്യേകിച്ച് കെട്ടിക്കിടക്കുന്ന ജലസ്രോതസുകളിലും കുളങ്ങളിലുമുള്ള കുളിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇത്തരം സ്ഥലങ്ങളില്‍ കുളിക്കുമ്പോള്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുകയോ, മൂക്ക് പൂര്‍ണ്ണമായി അടച്ച് പിടിക്കുകയോ ചെയ്യണമെന്ന് നിര്‍ദ്ദേശം. മലിനജലത്തില്‍ മുങ്ങുകയോ കുളിക്കുകയോ ഒഴിവാക്കണമെന്നും, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തത്ക്ഷണം ആശുപത്രിയില്‍ ചികിത്സ തേടണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അതേസമയം, കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കണമെന്ന് കര്‍ണാടക സ്റ്റേറ്റ് ട്രാവല്‍ ഓണേഴ്സ് അസോസിയേഷന് കേരള സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചു. മണ്ഡല മകരവിളക്ക് സീസണില്‍ പ്രത്യേക ഇളവ് നല്‍കണമെന്ന ആവശ്യവുമായി മുഖ്യ മന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിനും സംഘടന കത്തയച്ചിട്ടുണ്ട്. ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports22 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
india1 day agoപോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

