ഫാന്‍പൊട്ടി വീണ് വനിത ഡോകടരുടെ തലക്ക് പരിക്ക് പറ്റി. പിന്നാലെ ഹെല്‍മെറ്റ് ഇട്ട് പ്രതിഷേധിച്ച് ജൂനിയര്‍ ഡോകടര്‍മാര്‍.

ഹൈദരബാദിലെ ഓസമാനിയ ജനറല്‍ ആശുപത്രിയില്‍ ഇന്നലെയോടെയാണ് സംഭവം.വനിത ഡോകടറുടെ തലയില്‍ ഡ്യൂട്ടിക്കടെ ഫാന്‍ പൊട്ടി വീഴുകയായിരുന്നു.ഇതിനു പിന്നാലെയാണ് ജൂനിയര്‍ ഡോകടര്‍മാര്‍ ഹെല്‍മെറ്റ് ഇട്ട് പ്രതിഷേധിച്ചത്. സംഭവത്തില്‍ ജീവനക്കാര്‍ ആശുപത്രി അധിക്യതരെ കണ്ട് പരാതി നല്‍കിയിട്ടുണ്ട്.ഇനിയും അധിക്യതര്‍ കണ്ണടച്ചാല്‍ പ്രതിഷേധ നടപടികളുമായി മുന്നോട്ട് പോകുമെന്നും ജീവനക്കാര്‍ വ്യക്തമാക്കുന്നു.