ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്ത് പുതിയ കരസേനാ മേധാവിയാകും. നിലവിലെ കരസേനാ മേധാവി ലഫ്റ്റനന്റ് ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് ഈ മാസം അവസാനം വിരമിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ കരസേനാ മേധാവിയെ പ്രഖ്യാപിച്ചത്. വ്യോമസേനാ മേധാവി സ്ഥാനത്തുനിന്ന് വിരമിക്കുന്ന അരൂപ് റാഹക്ക് പകരക്കാരനായി എയര്‍ മാര്‍ഷല്‍ ബി.എസ് ധനോവയേയും കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പുതിയ സേനാ മേധാവികളെ തെരഞ്ഞെടുത്ത വാര്‍ത്ത പുറത്തുവിട്ടത്. അരൂപ് റാഹയും ഡിസംബര്‍ 31നാണ് വിരമിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗമായ റോയുടെയും ഇന്റലിജന്‍സ് ബ്യൂറോയുടെയും തലവന്മാരായി യഥാക്രമം അനില്‍ ദശ്മണ, രാജീവ് ജെയിന്‍ എന്നിവരെയും ആഭ്യന്തരമന്ത്രാലയം തെരഞ്ഞെടുത്തിട്ടുണ്ട.