കോഴിക്കോട്: ജോലിക്കെന്ന പേരില്‍ കര്‍ണാടക സ്വദേശിനിയെ വില്‍പന നടത്തിയതായി പരാതി. കുടക് സ്വദേശിനിയാണ് തന്നെ പുതിയറയിലെ ട്രാവല്‍ ഏജന്‍സി വഴി ദമാമിലേക്ക് കടത്തിയതായി പരാതി നല്‍കിയത്. ഉത്തരമേഖല ഡിജിപിക്കാണ് പരാതി ലഭിച്ചത്.

10 ലക്ഷം രൂപക്കാണണ് അറബിക്ക് വില്‍പന നടത്തിയത്. അറബിയില്‍ നിന്നും മാസങ്ങളോളം ശാരീരികമായും മാനസികവുമായും പീഡിപ്പിക്കപ്പെട്ടു. രക്ഷപ്പെട്ട് നാട്ടിലെത്തി കസബ പൊലീസില്‍ പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായില്ലെന്ന് പരാതിക്കാരി പറഞ്ഞു.