Connect with us

More

യു.എസ് നഗരങ്ങളിലെ മുസ്‌ലിം വിരുദ്ധ മാര്‍ച്ചുകളില്‍ സംഘര്‍ഷം

Published

on

വാഷിങ്ടണ്‍: അമേരിക്കയിലെ പ്രമുഖ നഗരങ്ങളില്‍ വലതുപക്ഷ തീവ്രവാദികളുടെ മുസ്്‌ലിം വിരുദ്ധ മാര്‍ച്ച്. ശരീഅത്തിനെതിരെ ദേശീയ മാര്‍ച്ച് എന്ന പേരില്‍ ആക്ട് ഫോര്‍ അമേരിക്കയുടെ ആഹ്വാന പ്രകാരം രാജ്യത്തെ 28 നഗരങ്ങളില്‍ റാലികള്‍ നടന്നു. മുസ്്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയ ചില റാലികളില്‍ ഉന്തുംതള്ളുമുണ്ടായി. വാഷിങ്ടണ്‍, സിയാറ്റില്‍ തുടങ്ങിയ നഗരങ്ങളില്‍ റാലിക്കാരും ആന്റിഫ എന്ന ഫാസിസ്റ്റ് വിരുദ്ധ സംഘടനയുടെ പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതില്‍ ഏറ്റുമുട്ടി.

അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. ചിലയിടങ്ങളില്‍ ആന്റിഫ സമാന്തര റാലികള്‍ നടത്തി. മുസ്്‌ലിംകള്‍ക്കെതിരെ അക്രമങ്ങള്‍ ഇളക്കിവിടുകയാണ് റാലിക്കാരുടെ ലക്ഷ്യമെന്ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സ് ആരോപിച്ചു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതോടെ അമേരിക്കന്‍ സമൂഹത്തില്‍ ഇസ്‌ലാമോഫോബിയ കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകനായ അലിയ സാലിം അഭിപ്രായപ്പെട്ടു. 2007ലാണ് ആക്ട് ഫോര്‍ അമേരിക്ക സ്ഥാപിതമായത്. തങ്ങള്‍ക്ക് അഞ്ചു ലക്ഷത്തിലേറെ അനുയായികളുണ്ടെന്നാണ് സംഘടനയുടെ അവകാശവാദം. പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന് ഉറച്ച പിന്തുണ നല്‍കിയ ഗ്രൂപ്പുകളിലായിരുന്നു ഈ സംഘടന.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മഹാകുംഭമേള നടക്കുന്ന സ്ഥലത്ത് പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം; ടെന്റുകൾ കത്തിനശിച്ചു

ശാസ്ത്രി ബ്രിഡ്ജിന് സമീപത്തെ തീർത്ഥാടകർ താമസിച്ചിരുന്ന ക്യാമ്പിലാണ് തീപിടുത്തം ഉണ്ടായത്

Published

on

പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്കിടെ തീപിടിത്തം. ശാസ്ത്രി ബ്രിഡ്ജിന് സമീപത്തെ തീർത്ഥാടകർ താമസിച്ചിരുന്ന ക്യാമ്പിലാണ് തീപിടുത്തം ഉണ്ടായത്. മഹാകുംഭ് ടെൻ്റ് സിറ്റിയിലെ സെക്ടർ 19 ലാണ് തീപിടുത്തമുണ്ടായത്. പാചക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. മൂന്നു സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് പിന്നിൽ.

20 മുതൽ 25 വരെ ടെൻ്റുകളാണ് അപകടത്തിൽ കത്തിനശിച്ചത്. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സാഹചര്യം നിയന്ത്രണവിധേയമാണെന്നും അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെ തീ അണയ്ക്കാൻ ശ്രമിക്കുകയാണെന്നും ദേശീയ ദുരന്ത നിവാരണ സേനയിലെ (എൻഡിആർഎഫ്) അംഗങ്ങളും സ്ഥലത്തുണ്ട്, അഖാര പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഭാസ്കർ മിശ്ര കൂട്ടിച്ചേർത്തു. ഉന്നത ഉദ്യോഗസ്ഥരോട് സംഭവസ്ഥലത്ത് എത്താൻ നിർദേശം നൽകിയിരിക്കുകയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

 

Continue Reading

kerala

സിപിഎമ്മുകാര്‍ കൊന്നുവെന്ന് പിതാവ് ആരോപിച്ച സിപിഎം പ്രവര്‍ത്തകന്‍ യു.കെ സലീമിന്റെ സ്മാരകം ഉദ്ഘാടനം ചെയതത് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

2022 ജൂലൈ 23ന് സി.പി.എം നേതാവ് എം.വി ഗോവിന്ദൻ മാസ്റ്ററാണ് സ്മാരകത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്

Published

on

കണ്ണൂരിലെ തലശ്ശേരിയിൽ സി.പി.എം പ്രവർത്തകൻ യു.കെ സലീമിനെ കൊലപ്പെടുത്തിയ ശേഷം സി.പി.എമ്മുകാർ തന്നെ സ്മാരകവും നിർമ്മിച്ചു. സലീമിനെ കൊന്നത് സിപിഎം പ്രവർത്തകരാണെന്ന് പിതാവ് കെ.പി യൂസഫ് ആരോപിച്ച് രംഗത്ത് വന്നതിന് പിന്നാലെ പാർട്ടി നിർമ്മിച്ച സലിം സ്മാരക മന്ദിരത്തിന്റെ ചിത്രവും പ്രചരിക്കുകയാണ്.

2022 ജൂലൈ 23ന് സി.പി.എം നേതാവ് എം.വി ഗോവിന്ദൻ മാസ്റ്ററാണ് സ്മാരകത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഫസൽ വധക്കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കുന്നതിനാണ് സലീമിനെ പാർട്ടി കൊന്നതെന്ന് പിതാവ് ആരോപിക്കുന്നു. സലീം കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് ഫസൽ വധത്തെക്കുറിച്ച് കൂടുതലായി അറിവുള്ള റയീസിനെ റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രണ്ടു മരണങ്ങളിലും സമഗ്ര അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. 2008 ജൂലൈ 23ന് രാത്രി തലശ്ശേരി മേലൂരിനടുത്താണ് സലീം കൊല്ലപ്പെട്ടത്.

Continue Reading

kerala

ഹണി റോസിനെതിരായ അധിക്ഷേപ പരാമര്‍ശം; രാഹുല്‍ ഈശ്വറിനെതിരെ കേസ് എടുത്ത് യുവജന കമ്മീഷന്‍

സ്ത്രീത്വത്തെ നിരന്തരമായി വാർത്ത ചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ദിശ പരാതി നൽകിയത്

Published

on

കൊച്ചി: ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമർ‌ശങ്ങളിൽ രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്ത് യുവജന കമ്മീഷൻ. ‘ദിശ’ എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്ത്രീത്വത്തെ നിരന്തരമായി വാർത്ത ചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ദിശ പരാതി നൽകിയത്. അതിജീവിതകളെ ചാനൽ ചർച്ചയിൽ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചർച്ചയിൽ പങ്കെടുപ്പിക്കരുതെന്ന് യുവജനകമ്മീഷൻ അദ്ധ്യക്ഷൻ ഷാജർ ആവശ്യപ്പെട്ടു. മലപ്പുറം കളക്ടറേറ്റിൽ നടന്ന യുവജന കമ്മീഷൻ അദാലത്തിലാണ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്.

‘ഹണി റോസിന്റെ വസ്ത്രവും ബോബി ചെമ്മണ്ണൂരിന്റെ പെരുമാറ്റവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഇത് അം​ഗീകരിച്ച് കഴിഞ്ഞാൽ സോഷ്യൽ ഓഡിറ്റിം​ഗിന് ഹണി റോസിനെ വിധേയമാക്കേണ്ടി വരും. നടിയുടെ വസ്ത്രം സാരിയാണെങ്കിലും ഓവർ‌ എക്സ്പോസിം​ഗാണ്, ബോബിയുടെ വാക്കുകൾക്ക് ഡീസെൻസി വേണമെന്നത് പോലെ ഹണിയുടെ വസ്ത്രത്തിനും ഡീസെൻസി വേണം’, തുടങ്ങിയ പരാമർശങ്ങളാണ് രാഹുൽ ഈശ്വർ ചാനൽ ചർ‌ച്ചകളിലൂടെ നടത്തിയിരുന്നത്. ഫേസ്ബുക്ക് പേജിലൂടെയും രാഹുൽ ഈശ്വർ വിമർശനങ്ങൾ ഉയർത്തിയിരുന്നു.

സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നടി ഹണി റോസ് നേരത്തെ പരാതി നൽകിയിരുന്നു. പിന്നാലെ അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് രാഹുൽ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടിയ വേളയിലാണ് ഹൈക്കോടതിയിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടിയിരുന്നു. എന്നാൽ രാഹുലിനെതിരെ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.

ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയിൽ രാഹുൽ ഈശ്വറിൻ്റെ വാദം. ഹണി റോസിൻ്റെ വസ്ത്ര ധാരണത്തിൽ ഉപദേശം നൽകുക മാത്രമാണ് താൻ ചെയ്തത്. സൈബർ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ല. ആർക്കെതിരെയും സൈബർ അധിക്ഷേപം പാടില്ല എന്നാണ് തൻ്റെ നിലപാട് എന്നുമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ ഈശ്വറിൻ്റെ വാദം.

Continue Reading

Trending