നോട്ടുകള്‍ പിന്‍വലിച്ച നടപടിയിയിലെ അപാകതകളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വ്യാപാരികള്‍ കടകളച്ചിട്ട് സമരത്തിന്. സംസ്ഥാനത്തെ എല്ലാ കടകളും ചൊവ്വാഴ്ച മുതല്‍ അടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. പണ നിരോധനത്തില്‍ വലഞ്ഞ മലയാളികള്‍ക്ക് ഇരുട്ടടിയാവുകയാണ് വ്യാപാരികളുടെ പുതിയ തീരുമാനം.