ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദു അമൃതസര്‍ ഈസ്റ്റ് മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും.2016 സെപ്തംബറില്‍ ബി. ജെ. പിയില്‍നിന്ന് രാജിവെച്ച സിദ്ദു കോണ്‍ഗ്രസ് ക്യാമ്പില്‍ ചേരുമോ എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ് അദ്ദേഹത്തിന്റെ സ്ഥനാര്‍ത്ഥിത്വം. പഞ്ചാബ് പി. സി.സി അധ്യക്ഷന്‍ അമരീന്ദര്‍ സിങ് ആണ് സിദ്ദു മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍ നേരത്തെ ബി.ജെ.പി ടിക്കറ്റില്‍ ജനവിധി തേടിയ മണ്ഡലമാണ് അമൃതസര്‍ ഈസ്റ്റ്.

നവജ്യോത് കൗറും നേരത്തെ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിലാണ് പഞ്ചാബില്‍ പ്രധാനമായും നേര്‍ക്കുനേര്‍. ഭരണ കക്ഷിയായ ശിരോമണി അകാലിദള്‍-ബി.ജെ.പി സഖ്യം കനത്ത വെല്ലുവിളിയാണ് ഇത്തവണ നേരിടുന്നത്.

ഭരണ വിരുദ്ധ വികാരവും സം സ്ഥാനത്തെ വര്‍ധിച്ചു വ രുന്ന മയക്കു മരുന്ന് മാഫിയയുടെ സാന്നിധ്യവുമാണ് തെരഞ്ഞെടുപ്പില്‍ മുഖ്യ പ്രചരണ വിഷയം.