Connect with us

india

യു.പി തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തില്‍ 60.17 ശതമാനം പോളിങ്

പടിഞ്ഞാറന്‍ യുപിയിലെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്.

Published

on

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 60.17 ശതമാനം പോളിങ് രേഖപ്പെടുത്തി. പടിഞ്ഞാറന്‍ യുപിയിലെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 623 സ്ഥാനാര്‍ത്ഥികളാണ് ആദ്യ ഘട്ടത്തില്‍ ജനവിധി തേടിയത്.

ന്യൂനപക്ഷങ്ങള്‍ക്കും ജാട്ട് കര്‍ഷകര്‍ക്കും സ്വാധീനമുള്ള ഇടങ്ങളില്‍  ഭേദപ്പെട്ട പോളിംങാണ് നടന്നത്. പലയിടങ്ങളിലും ഉച്ചക്ക് ഒരു മണിക്ക് മുന്‍പ് തന്നെ 40 ശതമാനത്തിന് മുകളിലെത്തിയിരുന്നു പോളിംഗ്.  ഫെബ്രുവരി 14നാണ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം. 9 ജില്ലകളിലെ 55 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്.  7 ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മാര്‍ച്ച് പത്തിനാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

താനെയിൽ വൻ മയക്കുമരുന്ന് വേട്ട; 2 കോടിയുടെ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

ഡിസംബർ 30ന് മുംബൈ–നാഷിക് ഹൈവേയിൽ നടത്തിയ പരിശോധനയിലാണ് തെലങ്കാന മഹാബുധൻപൂർ സ്വദേശിയായ ചിന്ന ടാഗൂർ ലക്ഷ്മണിനെ പിടികൂടിയത്.

Published

on

താനെ: മഹാരാഷ്ട്രയിലെ താനെയിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ 2 കോടി രൂപയിലധികം വിലമതിക്കുന്ന 638 കിലോ കഞ്ചാവുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 30ന് മുംബൈ–നാഷിക് ഹൈവേയിൽ നടത്തിയ പരിശോധനയിലാണ് തെലങ്കാന മഹാബുധൻപൂർ സ്വദേശിയായ ചിന്ന ടാഗൂർ ലക്ഷ്മണിനെ പിടികൂടിയത്.

ഒഡിഷയും തെലങ്കാനയും കേന്ദ്രീകരിച്ച് സ്ഥിരമായി മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ താനെയെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വലിയ മയക്കുമരുന്ന് വിതരണ സംഘങ്ങൾ സജീവമാണെന്നും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

നിയമവിരുദ്ധ മാർക്കറ്റിൽ രണ്ട് കോടിയിലേറെ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് നിരോധന നിയമപ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജനുവരി മൂന്ന് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Continue Reading

india

ക്രൈസ്തവര്‍ക്കെതിരെ അതിക്രമം; ‘ബജ്റംഗ്ദളിനെയും ഹിന്ദു രക്ഷാ സേനയെയും നിരോധിക്കണം’

നിരപരാധികളായ വൈദികരെയും വിശ്വാസികളെയും ഈ സംഘടനകളിലെ അംഗങ്ങള്‍ ആക്രമിക്കുന്നുവെന്നാണ് പരാതി.

Published

on

ന്യൂഡല്‍ഹി: ക്രൈസ്തവര്‍ക്കzതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതോടെ ബജ്റംഗ്ദളിനെയും ഹിന്ദു രക്ഷാ സേനയെയും നിരോധിക്കണമെന്ന ആവശ്യം ശക്തം. നിരപരാധികളായ വൈദികരെയും വിശ്വാസികളെയും ഈ സംഘടനകളിലെ അംഗങ്ങള്‍ ആക്രമിക്കുന്നുവെന്നാണ് പരാതി. ഛത്തീസ്ഗഢിലും യു.പിയിലുമാണ് ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നത്.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഹിന്ദു രക്ഷാ ദളിന്റെ പ്രവര്‍ത്തകര്‍ വീടുകളില്‍ ആയുധം വിതരണം ചെയ്തിരുന്നു. ഇതോടെയാണ് ഈ സംഘടനകളെ നിരോധിക്കണമെന്ന ആവശ്യം ശക്തമായത്. വാള്‍ , മഴു തുടങ്ങിയ മാരകായുധങ്ങളാണ് മുദ്രാവാക്യം മുഴക്കികൊണ്ട് വിതരണം ചെയ്തത് . ഇവരില്‍ പത്ത് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും സംഘടനയെ നിരോധിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നില്ല.

മഹാരാഷ്ട്രയില്‍ മലയാളി വൈദികന്‍ ഉള്‍പ്പെടെയുള്ളവര്‍ ബജ്റംഗദളിന്റെ അക്രമണത്തിനാണ് ഇരയായത്. മധ്യപ്രദേശിലെ ജംബുവയില്‍ ആയുധങ്ങളുമായി ബജ്റംഗദള്‍ പള്ളിയിലേക്ക് പ്രകടനം നടത്തിയിരുന്നു.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിച്ചിട്ടില്ല.

 

Continue Reading

Health

കഫ് സിറപ്പ് വില്‍പ്പനയ്ക്ക് നിയന്ത്രണം

കരട് വിജ്ഞാപനം പുറത്തിറക്കി സര്‍ക്കാര്‍

Published

on

ന്യൂഡല്‍ഹി: ചുമ നിയന്ത്രണ മരുന്നുകളുടെ വില്‍പനയില്‍ കടുത്ത നിയന്ത്രണത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡ്രഗ്സ് റൂള്‍സിലെ ഷെഡ്യൂള്‍ കെ ലിസ്റ്റില്‍ നിന്നും സിറപ്പ് രൂപത്തിലുള്ള മരുന്നുകള്‍ നിക്കം ചെയ്യും. ഇതിനായി കരട് വി ജ്ഞാപനം ഇറക്കി.
30 ദിവസത്തിനകം അഭിപ്രായങ്ങള്‍ അറിയിക്കാം. നീക്കം ചെയ്താല്‍ ടാബ്ലെറ്റുകള്‍ വില്‍ക്കുംപോലെ എളുപ്പത്തില്‍ സിറപ്പുകള്‍ വില്‍ക്കാനാകില്ല. കര്‍ശന നിയമങ്ങള്‍ നിര്‍മ്മാണത്തിലും പാലിക്കണം. വിഷാംശമടങ്ങിയ കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശില്‍ 20ലേറെ കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് നടപടി. തമിഴ്നാട്ടിലെ ശ്രേഷന്‍ ഫാര്‍മയെന്ന തട്ടിക്കൂട്ട് കമ്പനി നിര്‍മ്മിച്ച കഫ് സിറപ്പാണിതെന്ന് കണ്ടെത്തിയിരുന്നു.
തമിഴ്‌നാട്ടില്‍ ലബോറട്ടറികളിലെ പരിശോധനകളില്‍ ഉയര്‍ന്ന വിഷാംശമുള്ള രാസവസ്തുവായ ഡൈ എഥിലിന്‍ ഗ്ലൈക്കോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും മരണങ്ങള്‍ക്ക് പിന്നാലെ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രേശന്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ കോള്‍ഡ്രിഫ് കഫ്
സിറപ്പ് നിര്‍മ്മാണം നിരോധിച്ചിട്ടുണ്ട്. രണ്ട് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ചുമയ്ക്കും ജലദോഷത്തിനും കഫ് സിറപ്പുകള്‍ നല്‍കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുട്ടികള്‍ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് എല്ലാ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍മാര്‍ക്കും കത്തയച്ചത്. മരുന്ന് നിര്‍മാണത്തിനായുള്ള അസംസ്‌കൃത വസ്തുക്കളും സംയുക്തങ്ങളും പരിശോധിക്കണം.
ഓരോ ബാച്ച് മരുന്ന് ബാച്ചും അംഗീകൃത ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇതിന്റെ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നുമാണ് നിര്‍ദേശം.

 

Continue Reading

Trending