ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാക്കളുടെ രാജി സജീവമായിരിക്കെ മുഖ്യമന്ത്രി യോഗി ആദിത്യനാദിനെ പരിഹസിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബി.ജെ.പിയുടെ വിക്കറ്റുകള്‍ ഒരോന്നായി വീണ്ണ് കൊണ്ടിരിക്കാണെന്നും
യോഗിക്ക് ക്രിക്കറ്റ് കളിക്കാന്‍ അറിയില്ലെന്നും അഖിലേഷ് പരിഹസിച്ചു. യോഗി നിലവില്‍ ഒരുപാട് ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയെന്നും ബി.ജെ.പി നിന്നുള്ള രാജി  എസ്പിയെ ശക്തിപ്പെടുത്തും അദ്ദേഹം പറഞ്ഞു.സ്വാമി പ്രസാദ് മൗര്യയെ പോലുള്ള ബി.ജെ.പി നേതാക്കന്മാര്‍ എസ്പിയില്‍ ചേരുമെന്ന് ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കുന്നതല്ലെന്നും  കൂട്ടിചേര്‍ത്തു.

യു.പിയില്‍ എസ്പിയുടെ തന്ത്രങ്ങള്‍ ബി.ജെ.പിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ബിജെപിയില്‍ നിന്ന് 3 മന്ത്രിമാരെയും ഘടകകക്ഷിയില്‍   നിന്ന് 14 പേരുമാണ് അഖിലേഷിന്റെ സംഘത്തിലേക്ക് ചേക്കേറിയത്.
ഫെബ്രുവരി 10നാണ് യൂപി നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. 7 ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മാര്‍ച്ച് പത്തിനാണ്.