കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനവും പെരുമാറ്റച്ചട്ട ലംഘനവും ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് പൊലീസ് സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേസെടുത്തു. ബി.ജെ.പി വിട്ട നേതാക്കളെ എസ്പിയിലേക്ക് സ്വീകരിക്കുന്ന ചടങ്ങില്‍ പ്രോട്ടോക്കോളുകളുടെ
ലംഘനം നടത്തി ആളെക്കൂട്ടിയെന്നതാണ്  പൊലീസ് കേസെടുക്കാന്‍ കാരണം.

ആര്‍ക്കും ക്ഷണം ഉണ്ടായിരുന്നില്ലെന്നും ആളുകള്‍ പങ്കെടുക്കാനായി എത്തുകയായിരുന്നെന്നും എസ്പി നേതാക്കള്‍ വ്യക്തമാക്കി.
പാര്‍ട്ടി ഓഫീസില്‍ വെച്ച് വെര്‍ച്വലായാണ് പരിപാടി നടത്തിയതെന്നും അവര്‍ കൂട്ടിചേര്‍ത്തു. ബിജെപി നേതാക്കള്‍ പരിപാടി നടത്തുന്നതില്‍ ആര്‍ക്കും പ്രശ്‌നമില്ലെന്നും എസ്പി നടത്തിയ പരിപാടിയില്‍ ആളുകള്‍ കൂടിയപ്പോഴാണ് കൊവിഡ് പ്രോട്ടോക്കോളിനെ തുടര്‍ന്ന് കേസ് എടുത്തതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.