Cricket
കിവി ക്യാമ്പില്‍ കോവിഡ് ബാധ
മൂന്ന് പേരാണ് പോസിറ്റീവായി ഐസോലേഷനിലായത്. ഫാസ്റ്റ് ബൗളര്‍ ബ്ലെയര്‍ ടിക്നര്‍, ബാറ്റര്‍ ഹെന്‍ട്രി നിക്കോളാസ്, ബൗളിംഗ് കോച്ച് ഷെയിന്‍ ജുര്‍ഗെന്‍സണ്‍ എന്നിവരാണ് രോഗ ബാധിതരായത്.

സസെക്സ്: ഇംഗ്ലീഷ് പര്യടനത്തിനെത്തിയ ന്യൂസിലന്‍ഡ് ക്രിക്കറ്റ് സംഘത്തില്‍ കോവിഡ് ബാധ. മൂന്ന് പേരാണ് പോസിറ്റീവായി ഐസോലേഷനിലായത്. ഫാസ്റ്റ് ബൗളര്‍ ബ്ലെയര്‍ ടിക്നര്‍, ബാറ്റര്‍ ഹെന്‍ട്രി നിക്കോളാസ്, ബൗളിംഗ് കോച്ച് ഷെയിന്‍ ജുര്‍ഗെന്‍സണ്‍ എന്നിവരാണ് രോഗ ബാധിതരായത്. എന്നാല്‍ മറ്റ് താരങ്ങള്‍ക്കാര്‍ക്കും രോഗബാധയില്ല. സസെക്സിനെതിരായ ചതുര്‍ദിന വാം അപ്പ് മല്‍സരം ഇന്നലെയാരംഭിക്കുകയും ചെയ്തു. നിക്കോളാസ് കിവി ടെസ്റ്റ് സംഘത്തിലെ പ്രധാനിയാണ്. 46 മല്‍സരങ്ങളില്‍ ടീമിന്റെ ഓപ്പണറായി അദ്ദേഹം കളിച്ചിരുന്നു. അടുത്ത മാസമാണ് ഇംഗ്ലീഷ്-കിവി പരമ്പര ആരംഭിക്കുന്നത്. ഇംഗ്ലീഷ് ടെസ്റ്റ് സംഘത്തെ പരിശീലിപ്പിക്കുന്നത് കിവി മുന്‍ നായകനായ ബ്രെന്‍ഡന്‍ മക്കല്ലമാണ്.
Cricket
ഏഷ്യാകപ്പ്; ബാറ്റിങ് തീരുമാനം വലച്ചു; തകര്‍ത്തെറിഞ്ഞ് ഹര്‍ദികും ബുംറയും, പാകിസ്താന് രണ്ട് വിക്കറ്റ് നഷ്ടം
ആദ്യ രണ്ടോവര്‍ പിന്നിട്ടപ്പോള്‍ രണ്ടുവിക്കറ്റുകള്‍ പാകിസ്താന് നഷ്ടമായി.

ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന് മത്സരത്തില്‍ ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് നേടി ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ താരം ഹാര്‍ദിക് പാണ്ഡ്യ. ആദ്യ രണ്ടോവര്‍ പിന്നിട്ടപ്പോള്‍ രണ്ടുവിക്കറ്റുകള്‍ പാകിസ്താന് നഷ്ടമായി. മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താമെന്ന് കരുതിയെങ്കിലും വിക്കറ്റ് വീഴ്ച കരട് ആയി മാറിയിരിക്കുകയാണ്.
വൈഡെറിഞ്ഞാണ് ആദ്യ ഓവര്‍ ബൗളിങ്ങിനെത്തിയ ഹാര്‍ദിക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ജസ്പ്രീത് ബുംറയുടെ കൈകളിലേക്ക് പാക് ഓപ്പണര്‍ സായിം അയ്യൂബിനെ നല്കി ഹാര്‍ദിക് ഇന്ത്യയുടെ ആദ്യ വിക്കറ്റ് നേട്ടം കൈയ്യുറപ്പിച്ചു. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ബുംറ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസിനെ (3) മടക്കിയതോടെ പാകിസ്താന് വലിയ കുരുക്കിലായി. ആദ്യ മത്സരത്തില്‍ ഒമാനെ നേരിട്ട അതേ ടീമിനെ തന്നെയാണ് ഇന്ത്യയും പാകിസ്താനും നിലനിര്‍ത്തിയത്.
Cricket
ഇന്ത്യ-പാക് മത്സരം ഇന്ന്; സ്റ്റേഡിയത്തിൽ കർശന സുരക്ഷ

ദുബൈ: ഏഷ്യാകപ്പില്‍ ഇന്ത്യ-പാക് പോരാട്ടം ഇന്ന്. പഹല്‍ഗാം ആക്രമണത്തോടെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായതിന് പിന്നാലെ നടക്കുന്ന ആദ്യ മത്സരമാണിത്. രാത്രി 8 മണിയോടെയാണ് മത്സരം ആരംഭിക്കുക. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്റ്റേഡിയത്തില്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കി. സെല്‍ഫി സ്റ്റിക്ക് മുതല്‍ കൊടികള്‍ക്ക് വരെ വിലക്ക് ഏര്‍പ്പെടുത്തി.
ഇന്ത്യയില്‍ കളിക്കാന്‍ പാകിസ്താനും, പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യയും തയാറല്ലാത്ത സാഹചര്യത്തിലാണ് ഏഷ്യാകപ്പ് ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ യു.എ.ഇയിലേക്ക് ചേക്കേറിയത്. ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകര്‍ തടിച്ചുകൂടുന്ന വേദി കൂടിയാണ് ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം.
സ്റ്റേഡിയത്തിലെ സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നല്കി. സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരാന്‍ വിലക്കുള്ള വസ്തുക്കളുടെ പട്ടികയും പുറത്തിറക്കി. റിമോട്ട് നിയന്ത്രിത ഉപകരണങ്ങള്‍, മൃഗങ്ങള്‍, വിഷ പദാര്‍ഥങ്ങള്‍, പവര്‍ ബാങ്ക്, പടക്കം, ലേസര്‍ പോയിന്റര്‍, ഗ്ലാസ് വസ്തുക്കള്‍, സെല്‍ഫി സ്റ്റിക്ക്, മോണോപോഡ്, കുട, മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍, പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍, കൊടികള്‍ ബാനറുകള്‍ എന്നിവക്കെല്ലാം വിലക്കുണ്ട്. നിയമം ലംഘിച്ചാല്‍ 5000 ദിര്‍ഹം മുതല്‍ 30,000 ദിര്‍ഹം വരെ പിഴയും മൂന്ന് മാസം തടവും ശിക്ഷ ലഭിക്കും.
Cricket
ആലപ്പിയെ വീഴ്ത്തി ട്രിവാണ്‍ഡ്രം റോയല്‍സ്; 110 റണ്‍സിന്റെ ജയം
ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ഓപണര്‍മാരായ കൃഷ്ണപ്രസാദിന്റെയും (90) വിഷ്ണുരാജിന്റെയും (60) ബാറ്റിങ് മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു.

കേരള ക്രിക്കറ്റ് ലീഗില്‍ അവസാന സ്ഥാനം ലഭിച്ചവര്‍ തമ്മിലുള്ള മത്സരത്തില്‍ ആലപ്പിയെ വീഴ്ത്തി ട്രിവാണ്‍ഡ്രം റോയല്‍സ്. 110 റണ്‍സിനാണ് ആലപ്പിയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ഓപണര്‍മാരായ കൃഷ്ണപ്രസാദിന്റെയും (90) വിഷ്ണുരാജിന്റെയും (60) ബാറ്റിങ് മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ റിപ്പിള്‍സിന് 17 ഓവറില്‍ 98 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
നാലോവറില്‍ 18 റണ്‍സ് വഴങ്ങി നാലുവിക്കറ്റെടുത്ത അഭിജിത്ത് പ്രവീണിന്റെ ബൗളിങ്ങാണ് ആലപ്പിയുടെ പ്രതീക്ഷ തകര്‍ത്തത്. റോയല്‍സിനോട് ആലപ്പി തോറ്റതോടെ 10 പോയന്റുള്ള കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സും കൊച്ചിക്കൊപ്പം സെമിയില്‍ കയറി.
ലീഗിലെ അവസാന മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ റോയല്‍സിന് കൃഷ്ണപ്രസാദ്-വിഷ്ണുരാജ് സഖ്യം നല്ല തുടക്കം നല്കി. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 154 റണ്‍സെടുത്തു. 16 ാം ഓവറില്‍ സെഞ്ച്വറിക്ക് 10 റണ്‍സ് അകലെ കൃഷ്ണപ്രസാദിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ശ്രീഹരി എസ് നായരാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറില്‍ വിഷ്ണുരാജിനെ രാഹുല്‍ ചന്ദ്രനും മടക്കിയതോടെ രണ്ടിന് 155 എന്ന നിലയിലായി റോയല്‍സ്.
ആലപ്പിക്കായി ശ്രീരൂപ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അഭിജിത്ത് പ്രവീണാണ് കളിയിലെ താരം.
മുഹമ്മദ് അസറുദ്ദീന്റെ അഭാവത്തില്‍ എ കെ ആകര്‍ഷായിരുന്നു ജലജ് സക്സേനയ്ക്കൊപ്പം ആലപ്പിയ്ക്കായി ഇന്നിങ്സ് തുറന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ ജലജ് സക്സേന റണ്ണൌട്ടായത് ടീമിന് തിരിച്ചടിയായി.
-
india2 days ago
കോച്ചിങ് സെന്ററിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ ബോര്‍ഡ് പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്ന് രാജസ്ഥാന് ഹൈക്കോടതി
-
Article3 days ago
കാക്കിയിലെ കളങ്കത്തിന് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി
-
News1 day ago
‘ബാഗ്രാം എയർബേസ് അഫ്ഗാനിസ്ഥാൻ തിരിച്ചുതന്നില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കും’; ഭീഷണിയുമായി ട്രംപ്
-
india1 day ago
ജിഎസ്ടി പരിഷ്കരണം അപര്യാപ്തം, ‘ബാന്‍ഡ്-എയ്ഡ്’ പരിഹാരം; വിമര്‍ശിച്ച് കോണ്‍ഗ്രസ്
-
india3 days ago
ഡല്‍ഹിയിലെ സ്കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി; വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു
-
Film2 days ago
ചരിത്രം പിറന്നു; മലയാളത്തിന്റെ അത്ഭുത “ലോക” ഇനി ഇൻഡസ്ട്രി ഹിറ്റ്, മഹാവിജയത്തിന്റെ അമരത്ത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്
-
kerala2 days ago
തദ്ദേശ തിരഞ്ഞെടുപ്പ്: ചിഹ്നം അനുവദിച്ച് കരട് വിജ്ഞാപനം
-
kerala2 days ago
സംസ്ഥാന വിജ്ഞാപനമായി ജി.എസ്.ടി നിരക്ക് ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍