അബുദാബി ബുക്ക് ഫെയര്‍ 23ന് തിങ്കളാഴ്ച തുടക്കം കുറിക്കും.അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍(അഡ്നെക്)
29വരെ നീണ്ടുനില്‍ക്കുന്ന പുസ്തക പ്രദര്‍ശനത്തില്‍ ലോകത്തിലെ 80 രാജ്യങ്ങളില്‍നിന്നുള്ള 1000 പ്രസാദകരാണ് പങ്കെടുക്കുന്നത്.
31-ാമത് അബുദാബി പുസ്തക പ്രദര്‍ശനം വായനക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്നവിധത്തിലാണ് സജ്ജീകരിക്കുന്നത്.

വിവിധ പ്രസാദകരുടെ പുസ്തകങ്ങള്‍ക്ക് വിലക്കുറവ് ഉള്‍പ്പെടെയുള്ള ആകര്‍ഷകമായ ഓഫറുകളും ഉണ്ടായിരിക്കും.
വിവിധ സാംസ്‌കാരിക പരിപാടികള്‍, വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുതകുന്ന ചര്‍ച്ചകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറും.നിരവധി മലയാളി പ്രസാദകരും പ്രദര്‍ശനത്തില്‍ പങ്കാളികളാകുന്നുണ്ട്.

സ്‌കൂള്‍ കുട്ടികള്‍ക്കായി പ്രത്യേക ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.വിവിധ സ്‌കൂളുകളില്‍നിന്നായി ആയിരക്കണക്കിന് കുട്ടികള്‍ സന്ദര്‍ശകരായി എത്തും.