കണ്ണൂര്‍: ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് യുവതി തൂങ്ങി മരിച്ച നിലയില്‍.പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26)യാണ് മരിച്ചത്. ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

എന്നാല്‍ ഭര്‍ത്താവില്‍ നിന്നും ഭര്‍ത്താവിന്റെ മാതാപിതാക്കളില്‍ നിന്നും ഗാര്‍ഹിക പീഡനം ഉണ്ട് എന്ന് വെളിപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്തു വന്നിട്ടുണ്ട്.

ഒന്നരവര്‍ഷം മുമ്പാണ് വിജീഷും സുനീഷയും പ്രണയവിവാഹം കഴിച്ചത്. .എന്നാല്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന യുവതി ഒരാഴ്ച മുമ്പ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ഇരുവീട്ടുകാരെയും വിളിച്ച് ഒത്തുതീര്‍പ്പാക്കി അന്ന്
വിടുകയുമായിരുന്നു.