kerala
‘തൃക്കാക്കര’സര്‍ക്കാരിന്റെ വിലയിരുത്തലോ; മറുപടിയില്ലാതെ മുഖ്യമന്ത്രി
വാര്‍ത്താസമ്മേളനത്തിനിടെ ‘സെഞ്ച്വറിയടിക്കുമോ’ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ‘വരട്ടെ, നോക്കാം’ എന്നുമാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സ്വന്തം ലേഖകന്‍
തിരുവനന്തപുരം
തൃക്കാക്കര വിധിയെഴുതാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തിന് വ്യക്തമായി മറുപടി നല്‍കാതെ മുഖ്യമന്ത്രി പിണറായി വിജയന്. വാര്‍ത്താസമ്മേളനത്തിനിടെ ‘സെഞ്ച്വറിയടിക്കുമോ’ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ‘വരട്ടെ, നോക്കാം’ എന്നുമാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തൃക്കാക്കരയില്‍ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ആത്മവിശ്വാസക്കുറവാണ് പ്രതിഫലിച്ചത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു നടന്ന ഉപതെരഞ്ഞെടുപ്പുകളെല്ലാം സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുമെന്ന് പറഞ്ഞ മുഖ്യമന്ത്രിക്കു പക്ഷേ, തൃക്കാക്കരയില്‍ അത്തരമൊരു പ്രതീക്ഷ പങ്കുവെക്കാനാകുന്നില്ല. സില്‍വര്‍ ലൈന്‍ അടക്കമുള്ള വിവാദ വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന തൃക്കാക്കരയില്‍ യു.ഡി.എഫ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന് ഇതിനകം ജനശ്രദ്ധ ലഭിച്ചിട്ടുണ്ട്. പ്രായോഗികമല്ലാത്ത വികസനത്തിന്റെ പേരില്‍ ജനത്തെ കുടിയിറക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് യു.ഡി.എഫ് ഉയര്‍ത്തിക്കൊണ്ടുവരുന്നത്. തൃക്കാക്കരയില്‍ വിജയിക്കാനാകുമെന്ന പ്രതീക്ഷ മുഖ്യമന്ത്രിക്കു തന്നെ ഇല്ലാതായതിനു കാരണം പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളെന്നാണ് സൂചന.
പാര്‍ട്ടിക്കു പുറത്തുനിന്നുള്ളയാള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്കിയതു മുതല്‍ സി.പി.എമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. പി.ടി തോമസിന്റെ സഹധര്‍മിണി എന്നതിലുപരി വ്യക്തമായ രാഷ്ട്രീയം പറഞ്ഞുതന്നെയാണ് ഉമാതോമസ് വോര്‍ട്ടര്‍മാരെ കാണുന്നത്. ഇതാകട്ടെ തൃക്കാക്കരയുടേതായ ഒരു രാഷ്ട്രീയം മുന്നോട്ടുവെക്കാന്‍ യു.ഡി.എഫിന് സാധിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങളെല്ലാം തന്നെയാണ് വിജയം ഉറപ്പുപറയാന്‍ മുഖ്യമന്ത്രിക്ക് കഴിയാത്തത്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനുള്ള ജനപിന്തുണ വര്‍ധിക്കുകയാണ്. തദ്ദേശ തിരെഞ്ഞെടുപ്പ് ഫലം അതാണ് സൂചിപ്പിക്കുന്നത്. ഏത് പ്രതികൂല കാലാവസ്ഥയിലും ഏറ്റെടുത്ത കാര്യങ്ങള്‍ നടപ്പാക്കുമെന്ന് ജനത്തിന് മനസിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
kerala
ചലച്ചിത്രമേളയുടെ ആദ്യ ദിനം ‘പലസ്തീന് 36’ ഉള്‍പ്പെടെ 11 ചിത്രങ്ങള്‍
ആന്മേരി ജാസിര്‍ സംവിധാനം ചെയ്ത പലസ്തീന് 36, ബ്രിട്ടീഷ് വിരുദ്ധ സമരവും ജനജീവിത സംഘര്‍ഷങ്ങളും ചര്‍ച്ച ചെയ്യുന്നു
ഡിസംബര്‍ 12 ന് തിരയുണരുന്ന 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനം ഉദ്ഘാടന ചിത്രമായ ‘പലസ്തീന് 36’ ഉള്‍പ്പെടെ 11 ചിത്രങ്ങള്‍. ആന്മേരി ജാസിര്‍ സംവിധാനം ചെയ്ത പലസ്തീന് 36, ബ്രിട്ടീഷ് വിരുദ്ധ സമരവും ജനജീവിത സംഘര്‍ഷങ്ങളും ചര്‍ച്ച ചെയ്യുന്നു. 98-ാമത് ഓസ്കാര്‍ പുരസ്കാരത്തിനായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട പലസ്തീന് ചിത്രമാണിത്. ഉദ്ഘാടന ചിത്രമായ പലസ്തീന് 36 വൈകീട്ട് 6 ന് നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും.
കലാഭവന്‍ തിയറ്ററില്‍ രാവിലെ 10 ന് പ്രദര്‍ശിപ്പിക്കുന്ന ലോറ കസബെയുടെ ‘വിര്‍ജിന്‍ ഓഫ് ക്വാറി ലേക്ക്’ ലാറ്റിന്‍ അമേരിക്കന്‍ വിഭാഗത്തിലെ മുഖ്യ ആകര്‍ഷണമാണ്. അര്‍ജന്റീനയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലമാക്കിയ ചിത്രം, കൗമാരക്കാരായ മൂന്ന് പെണ്‍കുട്ടികളുടെ കഥ പറയുന്നു. ലാറ്റിനമേരിക്കയുടെ സാമൂഹിക രാഷ്ട്രീയ സംസ്കാരിക തലങ്ങളെ ചിത്രം ആഴത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്.
വിഖ്യാത ഈജിപ്ഷ്യന്‍ സംവിധായകന് യൂസഫ് ഷഹീനിന്റെ അലക്സാണ്ട്രിയ ട്രൈലോജിയുടെ മൂന്നാം ഭാഗമായ ‘അലക്സാണ്ട്രിയ എഗൈന്‍ ആന്റ് ഫോര്‍ എവര്‍’ രാവിലെ 10 മണിക്ക് നിള തിയറ്ററിലാണ്. ഫീമെയില്‍ ഫോക്കസ് വിഭാഗത്തില്‍ ഒന്നാം ദിനം പ്രദര്‍ശിപ്പിക്കുക പോളിന് ലോക്വിസ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമായ ‘നിനോ’ ആണ്.
ഇമ്മാനുവല്‍ ഫിങ്കില്‍ന്റെ ഹോളോകോസ്റ്റ് പശ്ചാത്തലത്തിലുള്ള ‘മരിയാനാസ് റും’, കൈ ഷാങ്ജുനിന്റെ ‘ദി സണ്‍ റൈസസ് ഓണ്‍ അസ് ഓള്’എന്നിവ കൈരളി തിയേറ്ററില്‍ രാവിലെ 10 ന് പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ‘ഫ്രാഗ്മെന്റ്സ് ഫ്രം ദ ഈസ്റ്റ്’, ‘അണ്‍റ്റൈയ്മബിള്‍’, ‘ബീഫ്’, ‘ഷോപ്പാന്‍ എ സനാറ്റ ഇന്‍ പാരിസ്’, ‘ബ്ലൂ ട്രയല്‍’ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
kerala
കണ്ണൂരില്‍ വോട്ടര്‍പട്ടികയില്‍ പേരുണ്ടായിട്ടും 10 പേരെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി
യു.ഡി.എഫ് പ്രിസൈഡിങ് ഓഫിസര്‍ക്കെതിരെ തെരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി നല്കി.
കണ്ണൂരില്‍ തദ്ദേശ വോട്ടര്‍പട്ടികയില്‍ പേരുണ്ടായിട്ടും 10 പേരെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി. നടുവില്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ആയ കണിയാന്‍ചാല്‍ വാര്‍ഡിലാണ് പ്രദേശവാസികളെ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നത്. ഇതേതുടര്‍ന്ന് യു.ഡി.എഫ് പ്രിസൈഡിങ് ഓഫിസര്‍ക്കെതിരെ തെരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി നല്കി.
വോട്ടര്‍മാരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടുന്ന പേജ് തന്റെ കൈവശമുള്ള വോട്ടര്‍പട്ടികയില്‍ ഇല്ലെന്നാണ് പ്രിസൈഡ് ഓഫിസര്‍ പറയുന്നത്. ഏലിക്കുട്ടി ജോണ്‍ മുകളേല്‍, സജി ജോണ്‍ മുകളേല്‍, ജേക്കബ് ആന്റണി ആലപ്പാട്ട് കുന്നേല്‍, ലീലാമ്മ ജേക്കബ്, ജോഷി ജോണ്‍, ജോണ്സണ് തട്ടുങ്കല്‍, ജിജി ജോണ്സണ്, ടോണി ജോണ്സണ്, കിരണ്‍ ജോണ്സണ്, ക്രിസ്റ്റി ജോണ്സണ് എന്നിവരുടെ പേരുകള്‍ ഉള്‍പ്പെട്ട പേജ് ഇല്ലെന്നാണ് പ്രിസൈഡിങ് ഓഫിസര്‍ പറയുന്നത്.
മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ബഷീറ പി. ആണ് വരണാധികാരിക്ക് പരാതി നല്‍കിയത്. തങ്ങള്‍ക്ക് ലഭിച്ച വോട്ടര്‍പട്ടികയില്‍ വോട്ടര്‍മാരുടെ പേരുണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നത്. വോട്ടവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.
kerala
മുഖ്യമന്ത്രി അജണ്ട മാറ്റാന്‍ ശ്രമിക്കുന്നു ശബരിമല സ്വര്‍ണക്കൊള്ള മറക്കാനാണ് രാഹുല്‍ വിഷയം ഉന്നയിക്കുന്നത്: ഷാഫി പറമ്പില്‍
പത്മകുമാറിനെതിരെ പാർട്ടി എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ഷാഫി ചോദിച്ചു
പാലക്കാട്: തെരഞ്ഞെടുപ്പിലെ അജണ്ട മാറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ശബരിമല സ്വർണക്കൊള്ള ഉൾപെടെ മറയ്ക്കാനാണ് മുഖ്യമന്ത്രി രാഹുൽ വിഷയം ഉന്നയിക്കുന്നതെന്നും ഷാഫി പറമ്പിൽ. ജനങ്ങൾ തീരുമാനിച്ച അജണ്ട ശബരിമല സ്വർണക്കൊള്ളയാണെന്നും അത് ചർച്ചയാകുന്നത് മുഖ്യമന്ത്രി ഭയക്കുന്നതിനാലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയമുന്നയിക്കുന്നതെന്നുമാണ് ഷാഫി പറമ്പിൽ പറഞ്ഞത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി.
രാഹുൽ മാങ്കൂട്ടത്തിലിന്റേതിന് സമാനമായ പരാതികൾ സിപിഎമ്മും മുഖ്യമന്ത്രിയും എന്താണ് ചെയ്തത്? മുഖ്യമന്ത്രി ഇടത്തും വലത്തും മുന്നിലും പിന്നിലും നോക്കണം. എന്നിട്ട് വേണം കോൺഗ്രസിനെ ഇക്കാര്യത്തിൽ ഉപദേശിക്കാൻ. പത്മകുമാറിനെതിരെ പാർട്ടി എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ഷാഫി ചോദിച്ചു. രാഹുൽ വിഷയത്തിൽ ഒരു പാർട്ടിയെന്ന നിലയിൽ ചെയ്യാൻ സാധിക്കുന്നതെല്ലാം കോൺഗ്രസ് ചെയ്തിട്ടുണ്ടെന്നും അത് മറ്റൊരു പാർട്ടിയും ചെയ്തിട്ടില്ലെന്നും പറഞ്ഞ ഷാഫി ശബരിമല സ്വർണക്കൊള്ള ചർച്ചയാവുന്നതിനെ മുഖ്യമന്ത്രി ഭയക്കുകയാണെന്നും ആരോപിച്ചു.
-
india3 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india1 day agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
india3 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala3 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
