Connect with us

gulf

ഇന്തോ-അറബ് ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ പ്രവാസികളുടെ പങ്ക് നിസ്തുലം: സാദിഖലി തങ്ങള്‍

ഗള്‍ഫ് രാഷ്ട്രങ്ങളുടെ വികസനപ്രകൃയകളില്‍ പ്രധാന പങ്ക് വഹിച്ച പ്രവാസികളുടെ കഠിനാദ്ധ്വാനത്തെക്കുറിച്ചു പലപ്പോഴും ഗള്‍ഫ് ഭരണാധികാരികള്‍തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: ഇന്തോ-അറബ് ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ പ്രവാസികളുടെ പങ്ക് നിസുതലമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ 2023-2024 വര്‍ഷത്തെ പ്രവര്‍ത്തനോല്‍ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യാന്തര ബന്ധങ്ങളില്‍ പ്രവാസികളുടെ കഠിനാദ്ധ്വാനവും വിശ്വാസ്യതയും ഇന്ത്യയെക്കുറിച്ചുള്ള വിവിധ രാജ്യങ്ങളുടെ കാഴ്ചപ്പാടിന് കൂടുതല്‍ തിളക്കം ചാര്‍ത്തിയിട്ടുണ്ട്.

ഗള്‍ഫ് രാഷ്ട്രങ്ങളുടെ വികസനപ്രകൃയകളില്‍ പ്രധാന പങ്ക് വഹിച്ച പ്രവാസികളുടെ കഠിനാദ്ധ്വാനത്തെക്കുറിച്ചു പലപ്പോഴും ഗള്‍ഫ് ഭരണാധികാരികള്‍തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.തൊഴില്‍ – വാണിജ്യ മേഖലകളില്‍ പ്രവാസികളോട് ഭരണകൂടം വെച്ചുപുലര്‍ത്തുന്ന വിശ്വാസ്യതക്കും ആത്മാര്‍ത്ഥതക്കും ലഭിച്ച ഏറ്റവും വലിയ അംഗീകാരവും സാക്ഷ്യപത്രവുമാണ് ഇതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.

പ്രവാസികള്‍ വിദേശരാജ്യങ്ങളിലേക്ക് യാത്ര തിരിച്ചത് രാജ്യങ്ങള്‍ കാണുന്നതിനോ ആസ്വാദനത്തിനോവേണ്ടിയല്ല, മറിച്ചു സ്വന്തം കുടുംബത്തെപോറ്റാനുള്ള വ്യഗ്രതയില്‍ സര്‍വ്വവും മറന്നു പ്രവാസത്തിന്റെ മുള്‍കിരീടം ചാര്‍ത്തിയവരാണ് പ്രവാസികള്‍. എന്നാല്‍ അതോടൊപ്പം രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തുന്നതിലും രാജ്യാന്തര ബന്ധങ്ങളില്‍ സുപ്രധാന കണ്ണികളായിമാറുന്നതിലും പ്രവാസികള്‍ സുപ്രധാന പങ്കുവഹിച്ചു.

അറബ് ഭരണാധികാരികള്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രത്യേക വാത്സല്യവും സ്നേഹവും വെച്ചുപുലര്‍ത്തുന്നവരാണെന്നത് പതിറ്റാണ്ടുകളുടെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തിയതാണ്. നൂറ്റാണ്ടുകളുടെ പൈതൃകവും പതിറ്റാണ്ടുകളുടെ പ്രവാസവും ഇഴ ചേര്‍ന്നപ്പോള്‍ രാജ്യാന്തര ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമായിമാറി. ഒരുരാജ്യത്തിനും ഒറ്റയ്ക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല. ഐക്യരാഷ്ട്രസഭകള്‍ സ്നേഹത്തിന്റെ ഒത്തുകൂടല്‍ വേദിയാണ്. ലോകരാഷ്ട്രങ്ങളുടെ സഹകരണവും സാമ്പത്തിക-സാങ്കേതിക കൈമാറ്റങ്ങളും അനിവാര്യമായിമാറി. അതിനൂതന സാങ്കേതിക വിദ്യ മനുഷ്യ ചിന്താശേഷിക്കുമപ്പുറത്തേക്ക് വളര്‍ന്നുകഴിഞ്ഞു തങ്ങള്‍ വ്യക്തമാക്കി.

പ്രസിഡണ്ട് പി ബാവ ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ യുഎഇ പ്രസിഡണ്ടിന്റെ മുന്‍മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാഷിമി, ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ യൂസുഫലി എംഎ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജനറല്‍ സെക്രട്ടറി അഡ്വ.കെവി മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു. സഫീര്‍ ദാരിമി ഖിറാഅത്ത് നടത്തി.

ഇന്ത്യന്‍ എംബസ്സി ഡപ്യൂട്ടി ചീഫ് മിഷ്യന്‍ എ അമൃതനാഥ്, യുഎഇ കെഎംസിസി ജനറല്‍ സെ്ക്രട്ടറി അന്‍വര്‍ നഹ, വര്‍ക്കിംഗ് പ്രസിഡണ്ട് യു.അബ്ദുല്ല ഫാറൂഖി, സെക്രട്ടറി എംപിഎം റഷീദ്, അബുദാബി കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍, സുന്നിസെന്റര്‍ പ്രസിഡണ്ട് കബീര്‍ ഹുദവി പ്രസംഗിച്ചു.കെഎംസിസി ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ്, മോഹന്‍ ജാഷന്‍മാല്‍, സയ്യിദ് പൂകോയതങ്ങള്‍, സിംസാറുല്‍ഹഖ് ഹുദവി, മലയാളി സമാജം പ്രസിഡണ്ട് റഫീഖ്, അബ്ദുല്‍ റഊഫ് അഹ്സനി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് ബീരാന്‍കുട്ടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ട്രഷറര്‍ ഹിദായത്തുല്ല നന്ദി രേഖപ്പെടുത്തി.

gulf

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി

ബന്ധുക്കള്‍ മരിച്ചതിനെ തുടര്‍ന്ന് യാത്രയ്ക്ക് തയാറെടുത്തവര്‍ തുടങ്ങി അടിയന്തരമായി നാട്ടിലെത്തേണ്ട നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.

Published

on

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുന്നൂറോളം യാത്രക്കാരാണ് ദുബായി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്.

ചെക്ക് ഇന്‍ തുടങ്ങാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് യാത്രക്കാര്‍ വിമാനം റദ്ദാക്കിയ വിവരമറിയുന്നത്. ബന്ധുക്കള്‍ മരിച്ചതിനെ തുടര്‍ന്ന് യാത്രയ്ക്ക് തയാറെടുത്തവര്‍ തുടങ്ങി അടിയന്തരമായി നാട്ടിലെത്തേണ്ട നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.

എന്താണ് വിമാനം റദ്ദാക്കുന്നതെന്നുള്ള വ്യക്തമായ ഉത്തരം അധികൃതര്‍ നല്‍കിയിട്ടില്ല. സാങ്കേതിക തകരാറാണെന്ന് മാത്രമാണ് അറിയിച്ചത്. നാളെ രാവിലെ വിമാനം പുറപ്പെടുമെന്നാണ് ഒടുവിലായി ലഭിക്കുന്ന റിപ്പോര്‍ട്ട്‌

Continue Reading

gulf

കൈയ്യില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശക്തമായ തെളിവുകള്‍ ; കോടതിയില്‍ നിരപരാധിത്വം തെളിയിക്കും; മല്ലു ട്രാവലര്‍

സോഷ്യല്‍ മീഡിയയില്‍ റീച്ച് ഉണ്ടാക്കുകയാണ് എനിക്കെതിരെ കേസ് കൊടുത്തയാളുടെ ലക്ഷ്യം. അതിനുള്ള തരികിട പരിപാടിയാണിത്

Published

on

സഊദി യുവതിയുടെ ലൈംഗികാതിക്രമ പരാതിയില്‍ പ്രതികരണവുമായി വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാന്‍. കേസില്‍ ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പിനും ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേസില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ശക്തമായ രേഖകള്‍ കൈയിലുണ്ട്.നിരപരാധിത്വം കോടതിയില്‍ തെളിയിക്കും. കാനഡ യാത്ര കഴിഞ്ഞ് ദുബൈയിലാണുള്ളതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാല്‍ നാട്ടില്‍ വരുമെന്നും മല്ലു അറിയിച്ചു.

സോഷ്യല്‍ മീഡിയയില്‍ റീച്ച് ഉണ്ടാക്കുകയാണ് എനിക്കെതിരെ കേസ് കൊടുത്തയാളുടെ ലക്ഷ്യം. അതിനുള്ള തരികിട പരിപാടിയാണിത്. അയാളുടെ ചാനലില്‍ മുഴുവന്‍ എന്നെക്കുറിച്ചുള്ള വളരെ മോശമായ രീതിയിലുള്ള അപവാദങ്ങളാണുള്ളത്. വെല്ലുവിളികളും വരുന്നുണ്ട്. കേസില്‍ ഞാന്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ചുവെന്ന് പറയുന്നുണ്ട്.

എന്നാല്‍, ഞാന്‍ ഒരിക്കലും ഒത്തുതീര്‍പ്പിനു ശ്രമിച്ചിട്ടില്ലെന്നു മാത്രമല്ല, 100 ശതമാനം ഇനിയൊരിക്കലും ഒത്തുതീര്‍പ്പിനു ശ്രമിക്കുകയുമില്ല. എനിക്കെതിരെ ആരോപണം ഉന്നയിച്ചത് അവരാണ്. അത് അവര്‍ തെളിയിക്കട്ടെയെന്നും മല്ലു യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത പുതിയ വിഡിയോയില്‍ പറഞ്ഞു.

”സ്ത്രീയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ നാട്ടിലെ നിയമം അനുസരിച്ച് ഞാന്‍ നാട്ടില്‍ വന്നാല്‍ പൊലീസ് എന്നെ അറസ്റ്റ് ചെയ്ത് ജയിലിലിടും. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ചാല്‍ ഞാന്‍ നാട്ടില്‍ വരും. ശബ്ദസന്ദേശം അടക്കമുള്ള സി.സി.ടി.വി കാമറാ രേഖകളും ശക്തമായ തെളിവുകളും കൈയിലുണ്ട്. എന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കും.”

ഈ കേസ് തീരാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കും. അതുകഴിഞ്ഞ് നാളെ നിരപരാധിയായി പുറത്തുവന്നാലും ജനങ്ങളുടെ മുന്നില്‍ ഞാന്‍ സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ ആളാകും. ഇത് എന്റെ കുടുംബത്തെയും ബാധിക്കും. നാട്ടില്‍ ഒരു സ്ത്രീ വിചാരിച്ചാല്‍ ഏതു പുരുഷനെയും തകര്‍ക്കാനാകും.

എനിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന തരത്തില്‍ മാധ്യമങ്ങളില്‍ ഒരുപാട് വ്യാജ വാര്‍ത്തകള്‍ വരുന്നുണ്ട്. പൊലീസില്‍ വിളിച്ചുചോദിച്ചപ്പോള്‍ അങ്ങനെയൊരു നോട്ടിസും ഇറങ്ങിയിട്ടില്ലെന്നാണു പറഞ്ഞതെന്നും മല്ലു ട്രാവലര്‍ കൂട്ടിച്ചേര്‍ത്തു.

സഊദി യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തത്. പരാതിയില്‍ 354ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം യുവതി എറണാകുളം ജില്ലാ കോടതിയിലെത്തി രഹസ്യമൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്.

Continue Reading

gulf

മന്ത്രിയാകാന്‍ അപേക്ഷ ക്ഷണിച്ച് യു.എ.ഇ; 7 മണിക്കൂറിനിടെ ലഭിച്ചത് 4700 അപേക്ഷ

2016ല്‍ രാജ്യത്തെ സര്‍വകലാശാലകള്‍ നാമനിര്‍ദ്ദേശം ചെയ്ത 22കാരനെയാണ് യുവജന മന്ത്രിയാക്കിയത്.

Published

on

ദുബായ്: യു.എ.ഇയില്‍ യുവജനങ്ങളെ പ്രതിനിധീകരിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയും ചെയ്യുന്നതിന് മന്ത്രിയെ നിശ്ചയിക്കാന്‍ അപക്ഷേ ക്ഷണിച്ച് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മന്ത്രിയാകുന്ന വ്യക്തിക്ക് യു.എ.ഇയെക്കുറിച്ച് അറിവുണ്ടായിരിക്കണമെന്നും രാജ്യത്തെ സേവിക്കാന്‍ താല്‍പര്യമുണ്ടായിരിക്കണമെന്നും എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അപേക്ഷ ക്ഷണിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. അപേക്ഷ അയക്കാനുള്ള ഇമെയില്‍ അഡ്രസും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 2016ല്‍ രാജ്യത്തെ സര്‍വകലാശാലകള്‍ നാമനിര്‍ദ്ദേശം ചെയ്ത 22കാരനെയാണ് യുവജന മന്ത്രിയാക്കിയത്.

അതേസമയം കഴിഞ്ഞ 7 മണിക്കൂറിനിടെ ലഭിച്ചത് 4700 അപേക്ഷയാണ്.

Continue Reading

Trending