കാലിഫോര്‍ണിയ: ശക്തമായ കാറ്റില്‍ കാട്ടുതീ ജനവാസ കേന്ദ്രങ്ങളിലേക്ക് പടര്‍ന്ന് വടക്കേ അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ 10 മരണം.

1500ഓളം കെട്ടിടങ്ങള്‍ കത്തി നശിച്ചു. വൈന്‍ ഉത്പാദനത്തിന് പേരുകേട്ട വടക്കന്‍ കാലിഫോര്‍ണിയയിലെ വൈന്‍ കണ്‍ട്രിയാണ് കാട്ടു തീയില്‍ കത്തിയമര്‍ന്നത്.

171009-california-wildfire-se-533p_69e4cc5842f0914b18621f7f35527c03.nbcnews-ux-600-480

നിരവധി ഏക്കറോളം മുന്തിരിത്തോട്ടം തീപിടിത്തത്തില്‍ കത്തി നശിച്ചുവെന്നാണ് വിവരം. നാപയും സനോമയും ഉള്‍പ്പെടെ എട്ട് പ്രവിശ്യകളില്‍ ഗവര്‍ണ്ണര്‍ ജെറി ബ്രൗണ്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഇതുവരെ ഏഴുപേരുടെ മരണം സ്ഥിരീകരിച്ചതായി സനോമ കൗണ്ടി ഷെരീഫ് റോബ് ഗിയോര്‍ദാനോ അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.

image

ഔദ്യോഗിക കണക്കനുസരിച്ച് വീശിയടിച്ച കാട്ടു തീയില്‍ നാപ മേഖലയില്‍ നിന്ന് 20000ത്തോളം പേര്‍ പലായനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രദേശത്തെ വൈന്‍ ഉത്പാദന കേന്ദ്രങ്ങള്‍ക്കും വീടുകള്‍ക്കും തീ പിടിത്തത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.

ഞായറാഴ്ച രാത്രിയോടെയാണ് കാട്ടുതീ പടര്‍ന്നത്. എന്നാല്‍ എവിടെ നിന്നാണ് ആരംഭിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കാട്ടു തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Watch Video: