Connect with us

News

ഫലസ്തീനികളെ ആട്ടിപ്പുറത്താക്കി ജൂത പാര്‍ക്ക് നിര്‍മിക്കാന്‍ നീക്കം

Published

on

സില്‍വാന്‍: അധിനിവേശ കിഴക്കന്‍ ജറൂസലമില്‍ ഫലസ്തീന്‍ വീടുകള്‍ ഇടിച്ചുനിരത്തി ജൂത തീം പാര്‍ക്ക് നിര്‍മിക്കാന്‍ ഇസ്രാഈല്‍ നീക്കം. സില്‍വാനിലെ അല്‍ ബുസ്താനില്‍ നൂറിലേറെ കെട്ടിടങ്ങളില്‍ ജീവിക്കുന്ന 1500 ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് പാര്‍ക്ക് നിര്‍മാണവുമായി മുന്നോട്ടുപോകാനാണ് ഇസ്രാഈല്‍ പദ്ധതി. 21 ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ഇസ്രഈല്‍ സേന 13 കുടുംബങ്ങള്‍ക്ക് നൊട്ടീസ് നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച ജറൂസലം മുനിസിപ്പാലിറ്റി ഇന്‍സ്‌പെക്ടര്‍മാരോടൊപ്പം എത്തിയാണ് സൈനികര്‍ നൊട്ടീസ് നല്‍കിയത്. പക്ഷെ, ഫലസ്തീനികള്‍ ആരും നൊട്ടീസ് നേരിട്ട് കൈപ്പറ്റിയിട്ടില്ല. കെട്ടിട നിര്‍മാണ പെര്‍മിറ്റ് എടുത്തിട്ടില്ലെന്ന പേരിലാണ് ഫലസ്തീന്‍ വീടുകള്‍ ഇസ്രാഈല്‍ ഭരണകൂടം തകര്‍ക്കുന്നത്. വീടുകള്‍ ഇടിച്ചുനിരത്താനായി ഏത് നിമിഷവും ഇസ്രാഈല്‍ സേന എത്തിയേക്കുമെന്നതുകൊണ്ട് ഭീതിയോടെയാണ് ഫലസ്തീന്‍ കുടുംബങ്ങള്‍ കഴിയുന്നതെന്ന് ജഹാലിന്‍ സോളിഡാരി കോ ഓര്‍ഡിനേറ്ററും സാമൂഹ്യ പ്രവര്‍ത്തകയുമായ അംഗലെ ഗോഡ്‌ഫ്രേ ഗോള്‍ഡ്‌സ്‌റ്റെയിന്‍ പറഞ്ഞു.

ഷെയ്ഖ് ജര്‍റയിലും അനേകം ഫലസ്തീന്‍ കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നുണ്ട്. തലമുറകളായി ജീവിച്ചുപോരുന്ന വീടുകള്‍ ഉപേക്ഷിച്ചുപോകില്ലെന്ന നിലപാടിലാണ് ഫലസ്തീനികള്‍. ജൂത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനായി ഫലസ്തീനികളെ ആട്ടിപ്പുറത്താക്കാനുള്ള നീക്കം മേഖലയെ പ്രക്ഷുബ്ധമാക്കിയിട്ടുണ്ട്. ഫലസ്തീനികളെ ഭവനരഹിതരാക്കരുതെന്ന് ഐക്യരാഷ്ട്രസഭയും നിരവധി വിദേശ രാജ്യങ്ങളും ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇസ്രാഈല്‍ ചെവികൊണ്ടിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

crime

കൊല്ലത്ത് അരുംകൊല: ഭാര്യയെയും മകളെയും കഴുത്തറുത്ത് ഗൃഹനാഥന്‍

കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍

Published

on

കൊല്ലം: ഭാര്യയെയും മകളെയും ഗൃഹനാഥന്‍ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. പരവൂര്‍ പൂതക്കുളം കൃഷിഭവന് സമീപം ഇന്ന് രാവിലോടെയാണ് സംഭവം. കൃത്യം നടത്തിയത് പരവൂര്‍ സ്വദേശി ശ്രീജുവാണ്. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ ഗൃഹനാഥനും മകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഭാര്യക്കും മക്കള്‍ക്കും വിഷം നല്‍കിയ ശേഷമാണ് ഇയാള്‍ കഴുത്തറുത്തത്. അടുത്ത വീട്ടില്‍ താമസിക്കുന്ന സഹോദരന്‍ രാവിലെ ഇവര്‍ വീട് തുറക്കാത്തതില്‍ സംശയിച്ച് എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീജുവിന്റെയും കൊട്ടിയം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനേഴുകാരനായ ശ്രീരാഗിന്റെയും നില അതീവ ഗുരുതരമാണ്.എന്നാല്‍ ഭാര്യയുടെയും മകളുടെയും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ പ്രീത(39),മകള്‍ ശ്രീനന്ദ(14)എന്നിവരാണ് മരിച്ചത്.

Continue Reading

india

ലോക്സഭാ തിരഞ്ഞെടുപ്പ്: മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായി 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ടം വോട്ടെടുപ്പ് പുരോഗമിക്കുന്നു. 11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായി 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകയിലെ 14 മണ്ഡലങ്ങൾ, മധ്യപ്രദേശിലെ 8 മണ്ഡലങ്ങൾ, ഉത്തർപ്രദേശിലെ 10 മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങൾ എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കേന്ദ് രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, ദിഗ്‌വിജയ് സിംഗ്‌ എന്നിവരാണ് മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.

ആദ്യ രണ്ട് ഘട്ടങ്ങളി ലെ പോളിങ് ശതമാനത്തിലെ കുറവ് മൂന്നാംഘട്ടത്തിലും ആവര്‍ത്തിക്കുമോ എന്ന ആശനങ്കയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന മണ്ഡലങ്ങൾ.ഒന്നാം ഘട്ടത്തില്‍ 66.14% രണ്ടാം ഘട്ടത്തിലെ 66.71% പോളിങാണ് രേഖപ്പെടുത്തിയത്.

Continue Reading

Trending