Connect with us

kerala

മുസ്‌ലിം യൂത്ത് ലീഗ് യൂത്ത് മാർച്ച്‌ നവംബർ 26ന് ആരംഭിക്കും

ജില്ലയിൽ വിവിധ പ്രചരണ പരിപാടികൾ സംഘടിപ്പിക്കും.

പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ “മുഹബ്ബത്ത്കീ ബസാർ”

Published

on

കോഴിക്കോട് : “വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന്റെ ഉത്ഘാടനം  നവംബർ 26 ന് കുറ്റ്യാടിയിൽ നടക്കും. ഒരു ദിവസം ഒരു നിയോജകമണ്ഡലത്തിലാണ് യൂത്ത് മാർച്ച്‌ പദയാത്രയായി പര്യടനം നടത്തുന്നത്.

നവംബർ27ന് (തിങ്കൾ) നാദാപുരം നിയോജകമണ്ഡലം,28ന് (ചൊവ്വ)വടകര,29ന് (ബുധൻ) കുറ്റ്യാടി,30 ന് (വ്യാഴം) പേരാമ്പ്ര, ഡിസംബർ 1 ന് (വെള്ളി)കൊയിലാണ്ടി,2 ന് (ശനി)ബാലുശ്ശേരി,3 ന് (ഞായർ)എലത്തൂർ,5 ന് (ചൊവ്വ)കോഴിക്കോട് നോർത്ത്,6 ന് (ബുധൻ)കോഴിക്കോട് സൗത്ത്,7 ന് (വ്യാഴം)കൊടുവള്ളി,8 ന് (വെള്ളി)തിരുവമ്പാടി, 9 ന് (ശനി)കുന്ദമംഗലം പര്യടനത്തിന് ശേഷം ഡിസംബർ 10 ന് ഞായറാഴ്ച ബേപ്പൂർ നിയോജകമണ്ഡലത്തിലെ രാമനാട്ടുകരയിൽ ജാഥ സമാപിക്കും.

യൂത്ത് മാർച്ചിന്റെ ഭാഗമായി ജില്ലയിൽ വിവിധ പ്രചരണ പരിപാടികൾ സംഘടിപ്പിക്കും. പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ “മുഹബ്ബത്ത്കീ ബസാർ”എന്ന പേരിൽ പ്രത്യേക പന്തലുകൾ ഉയർത്തും. മുഹബ്ബത്ത് കീ ബസാറിന്റെ ജില്ലാ തല ഉൽഘാടനം ഒക്ടോബർ 2ന് ഗാന്ധി ജയന്തി ദിനത്തിൽ നടക്കും. യാത്ര കടന്നു പോകാത്ത പ്രധാന സ്ഥലങ്ങളിൽ പ്രമേയ വിശദീകരണ പൊതുയോഗം സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.

ഒക്ടോബർ 1ന് ഞായറാഴ്ച വൈകുന്നേരം ജില്ലാ സംഘാടക സമിതി യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേരും. ഓൺലൈൻ വഴി ചേർന്ന പ്രവർത്തക സമിതിയിൽ ജില്ല പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ യോഗം ഉൽഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ സ്വാഗതവും ട്രഷറർ കെ എം എ റഷീദ് നന്ദിയും പറഞ്ഞു. സീനിയർ വൈസ് പ്രസിഡന്റ്‌ സി ജാഫർ സാദിക്ക്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ ഷിജിത്ത് ഖാൻ, റഫീക്ക് കൂടത്തായി, ഭാരവാഹികളായ എസ് വി ഷൗലീക്ക്, ഷഫീക്ക് അരക്കിണർ, എം ടി സൈദ് ഫസൽ, എം പി ഷാജഹാൻ, സയ്യിദലി തങ്ങൾ, ഹാരിസ് കൊത്തിക്കുടി, ഒ എം നൗഷാദ്, കെ പി സുനീർ, ശുഐബ് കുന്നത്ത്, വി അബ്ദുൽ ജലീൽ,സിറാജ് ചിറ്റേടത്ത് പ്രസംഗിച്ചു..

kerala

പാലക്കാട് പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിക്ക് പാമ്പുകടിയേറ്റു

48 മണിക്കൂര്‍ നിരീക്ഷണത്തില്‍

Published

on

പാലക്കാട്: കാവശ്ശേരി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ സ്ഥാനാര്‍ഥിയെ പാമ്പ് കടിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില അജീഷിനാണ് പ്രചാരണത്തിനിടെ പാമ്പുകടിയേറ്റത്. വിഷപ്പാമ്പിന്റെ കടിയാണ് ഏറ്റത്.

അനിലയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.

Continue Reading

kerala

പത്തനംതിട്ടയില്‍ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം; ഒരു കുട്ടി കൂടി മരിച്ചു

മരണം രണ്ടായി

Published

on

പത്തനംതിട്ടയില്‍ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി കൂടി മരിച്ചു. നാല് വയസ്സുകാരന്‍ യദുവാണ് മരിച്ചത്. ഏഴുവയസുകാരിയായ ആദ്യലക്ഷ്മി നേരത്തെ മരിച്ചിരുന്നു. യദുവിനെ അപകടത്തിന് പിന്നാലെ കാണാതായിരുന്നു. ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് യദുവിനെ കണ്ടെത്തിയത്. കുട്ടി മരച്ചതായി കോന്നി എംഎല്‍എ കെയു ജനീഷ് കുമാര്‍ സ്ഥിരീകരിച്ചു.

അഞ്ച് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. വൈകുന്നേരം നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റൊരു കുട്ടിയുടെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് കയറുന്ന സാഹചര്യം ഉണ്ട്. ഈ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിയെ പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് മടങ്ങി.

റോഡിന് കുറുകെ പാമ്പ് വന്നതിനെ തുടര്‍ന്ന് വെട്ടിച്ചപ്പോള്‍ ഓട്ടോ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറയുകയായിരുന്നു. കുട്ടികളെ ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നെങ്കിലും ആദ്യലക്ഷ്മിയുടെ മരണം സംഭവിച്ചിരുന്നു. ആദിലക്ഷ്മിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

ആരോഗ്യ പ്രശ്‌നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

ദോഹയിലെ പരിപാടി മാറ്റിവെച്ചു

Published

on

കോഴിക്കോട്: റാപ്പര്‍ വേടനെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്.

നവംബര്‍ 28ന് ദോഹയില്‍ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു. ഡിസംബര്‍ 12നേക്കാണ് നിലവില്‍ പരിപാടി മാറ്റിവെച്ചിരിക്കുന്നത്.

Continue Reading

Trending