Connect with us

kerala

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ഭരണത്തില്‍ കയറിയത് ബിജെപിയുടെ കുഴല്‍പ്പണം ഉപയോഗിച്ച്: കെ സുധാകരന്‍ എം.പി

കൊടകര കുഴല്‍പ്പണക്കേസ് പിണറായി സര്‍ക്കാര്‍ ഇഡിക്കു കൈമാറി ബിജെപി നേതാക്കളെ രക്ഷിച്ചെടുത്തെന്നും സുധാകരന്‍ ആരോപിച്ചു

Published

on

തിരുവനന്തപുരം: 2021ല്‍ ബിജെപിക്കാര്‍ കൊണ്ടുവന്ന കുഴല്‍പ്പണം ഉപയോഗിച്ചാണ് സിപിഎം നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ച് തുടര്‍ഭരണം നേടിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കോടിക്കണക്കിന് രൂപയാണ് അന്ന് ബിജെപി കേരളത്തില്‍ വിതരണം ചെയ്തത്. അതു കൊടുത്ത് ബിജെപി വോട്ടുകള്‍ സിപിഎമ്മിനു മറിച്ചു. 60ലധികം സീറ്റുകളിലാണ് ബിജെപിയുടെ വോട്ടുമറിഞ്ഞത്. പ്രത്യുപകാരമായി കൊടകര കുഴല്‍പ്പണക്കേസ് പിണറായി സര്‍ക്കാര്‍ ഇഡിക്കു കൈമാറി ബിജെപി നേതാക്കളെ രക്ഷിച്ചെടുത്തെന്നും സുധാകരന്‍ ആരോപിച്ചു.

‘സംസ്ഥാന സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ബിജെപി നേതാക്കള്‍ കൊടകര കുഴല്‍പ്പണ കേസില്‍ സാക്ഷികളാണ്. ഇവരെ പ്രതി ചേര്‍ക്കാതെ പിണറായി സര്‍ക്കാര്‍ കേസ് ഇഡിക്കു കൈമാറി. പിണറായി സര്‍ക്കാര്‍ പഴുതുകളില്ലാത്ത അന്വേഷണം നടത്തിയിരുന്നെങ്കില്‍ ബിജെപി നേതാക്കള്‍ ഇപ്പോള്‍ ജയിലിലാകുമായിരുന്നു. ഇഡിക്ക് കേസ് വിട്ടപ്പോഴാണ് തന്നെ ഒരിക്കലും ഈ കേസില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് കെ സുരേന്ദ്രന്‍ വെല്ലുവിളിച്ചത്’.

‘ബിജെപിക്കാര്‍ ചെയ്യുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളെ തേച്ചുവെളിപ്പിക്കുന്ന വാഷിംഗ് പൗഡറായി ഇഡി മാറിയിരിക്കുകയാണ്. ഇഡി എത്രമാത്രം രാഷ്ട്രീയവത്കരിക്കപ്പെട്ടു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൂട്ടത്തോടെ കുടുങ്ങേണ്ട കുഴല്‍പ്പണക്കേസാണ് ഇഡി വെറും സ്ഥലക്കച്ചവടമാക്കി മാറ്റി. ഹവാല ഇടപാടുകാരനായ ധര്‍മരാജന്‍ പണം നഷ്ടപ്പെട്ട ഉടനേ ഫോണ്‍ ചെയ്തത് കെ സുരേന്ദ്രനേയും ബിജെപിയുടെ സംഘടനാ സെക്രട്ടറി എം ഗണേശനേയുമാണ്’.

‘പൂര്‍ണമായും രാഷ്ട്രീയപ്രേരിതമായാണ് ഇഡിയുടെ അന്വേഷണം. പ്രതിപക്ഷ പാര്‍ട്ടികളെ ആക്രമിക്കാനുള്ള ആയുധമായാണ് കേന്ദ്രസര്‍ക്കാര്‍ ഇഡിയെ ഉപയോഗിക്കുന്നത്. 2015 മുതല്‍ 2025 ഫെബ്രുവരി വരെ മോദി ഭരണത്തില്‍ രാഷ്ട്രീയനേതാക്കള്‍ക്കെതിരേ എടുത്ത 193 കേസുകളില്‍ രണ്ടെണ്ണം മാത്രമാണ് ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞതെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ രാജ്യസഭയില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന്’ സുധാകരന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഭാസുരാംഗനെ കൈവിടാതെ സിപിഎം; വീണ്ടും സഹകരണ സംഘത്തിന്റെ തലപ്പത്തേക്ക്?

Published

on

തിരുവനന്തപുരം: കണ്ടല ബാങ്കിലും മാറനല്ലൂര്‍ ക്ഷീര സഹകരണ സംഘത്തിലും കോടികളുടെ അഴിമതി നടത്തി ജയിലില്‍ ആയിരുന്ന എന്‍ ഭാസുരാംഗന് വീണ്ടും സഹകരണ രംഗത്തേക്ക് കടന്നു വരാന്‍ സർക്കാർ അവസസരം ഒരുക്കുന്നു. അടുത്തമാസം 16ന് നടക്കുന്ന മാറനെല്ലൂര്‍ ചീരോല്‍പാദക സഹകരണ സംഘത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒന്നാം നമ്പര്‍ വോട്ടര്‍ ആണ് പശുവോ തൊഴുത്തോ ഇല്ലാത്ത എന്‍ ഭാസുരാംഗന്‍.

ഭാസുരാംഗന് പശുവോ തൊഴുത്തോ ഇല്ലെന്ന് കണ്ടെത്തിയ സര്‍ക്കാര്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. അതിന് പിന്നാലെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഭാസുരാംഗനെ സജീവമാക്കാന്‍ സിപിഐയുടെ ക്ഷീരവികസന വകുപ്പിന്റെ ചട്ട വിരുദ്ധ നീക്കം.

 

Continue Reading

kerala

തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

ഇരുമ്പനം ലേക് മൗണ്ട് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ആകാശ് (15) ആണ് മരിച്ചത്

Published

on

തൃപ്പൂണിത്തുറയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഇരുമ്പനം ലേക് മൗണ്ട് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ആകാശ് (15) ആണ് മരിച്ചത്. തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിന് സമീപമുള്ള കുളത്തില്‍ ആണ് വിദ്യാര്‍ഥി മുങ്ങി മരിച്ചത്.

ഹില്‍ പാലസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിന് സമീപമുള്ള കുളത്തില്‍ ഇറങ്ങിയ മൂന്ന് കുട്ടികളില്‍ ഒരാളാണ് മരിച്ചത്. ആകാശിന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

ഗുരുവായൂര്‍ ക്ഷേത്രത്തിലെ റീല്‍സ് ചിത്രീകരണം; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

കെപിസിസി മീഡിയ പാനലിസ്റ്റ് വി ആര്‍ അനൂപാണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കിയത്

Published

on

കൊച്ചി: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീഡിയോ ചിത്രീകരിച്ചതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. കെപിസിസി മീഡിയ പാനലിസ്റ്റ് വി ആര്‍ അനൂപാണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കിയത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ നിയന്ത്രണമുള്ള സ്ഥലത്ത് നിന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ റീല്‍സ് ആയി പങ്കുവച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പരിശോധിക്കട്ടെ എന്നുമാണ് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പ്രതികരിച്ചത്.

ഇതിനുമുമ്പ്, ഇതേ സ്ഥലത്ത് റീല്‍സ് ചിത്രീകരിച്ച ജസ്ന സലീമിനെതിരെ കലാപശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയ രാജീവ് ചന്ദ്രശേഖര്‍ ദൃശ്യങ്ങള്‍ റീല്‍സായി പങ്കുവെച്ചത്. വിഷു ദിവസം മാധ്യമങ്ങള്‍ക്കു ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ മേഖലയിലാണ് റീല്‍സ് ചിത്രീകരിച്ചത്.

Continue Reading

Trending