Connect with us

News

പാകിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനം; 52 മരണം, നൂറിലധികം പേര്‍ക്ക് പരിക്ക്

പ്രദേശത്തെ വളരെ പ്രശസ്തമായ പള്ളിയില്‍ നബിദിനാഘോഷം നടക്കുന്നതിനിടെ ഒരു ചാവേര്‍ പൊലീസ് വാഹനത്തിന് അടുത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Published

on

പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ചാവറേക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. 100 ലേറേ ആളുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ബലൂചിസ്ഥാനിലെ മാസ്തങ് ജില്ലയിലാണ് ഉഗ്രമായ ചാവേര്‍ സ്‌ഫോടനം നടന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥനടക്കം 52 പേരാണ് കൊല്ലപ്പെട്ടത്.

നാല്‍പതിലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 150ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ വളരെ പ്രശസ്തമായ പള്ളിയില്‍ നബിദിനാഘോഷം നടക്കുന്നതിനിടെ ഒരു ചാവേര്‍ പൊലീസ് വാഹനത്തിന് അടുത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

പാകിസ്ഥാനില്‍ അടുത്തിടെ പലമേഖലകളിലും ഭീകരവാദി ആക്രമണങ്ങള്‍ ശക്തമായിട്ടുണ്ട്. പാക് സര്‍ക്കാരനെതിരെ തന്നെ ഏറെക്കാലമായി ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന ഒരു പ്രവിശ്യയാണ് ബലൂചിസ്ഥാന്‍ എന്ന കാര്യവും പ്രധാനമാണ്. അതോടൊപ്പം തന്നെ അടുത്തിടെ അഫ്ഗാനില്‍ നിന്ന് അതിര്‍ത്തി കടന്ന് നിരവധി ഭീകരവാദി സംഘടനകള്‍ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പാകിസ്ഥാന്‍ തന്നെ പരാതിപ്പെട്ടിരുന്നു.

ഒരു ഘട്ടത്തില്‍ പാകിസ്ഥാന്‍ ഒരു പ്രതിനിധി സംഘത്തെ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു കൊണ്ട് തീവ്രവാദ സംഘടനകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഒട്ടേറെ സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ചാവേറാക്രമണം നടന്നിരിക്കുന്നത്. ഈ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പാകിസ്ഥാന്റെ സമീപദിവസങ്ങളിലെ ചരിത്രം നോക്കിയാല്‍ വളരെ ശക്തിയേറിയ ചാവേര്‍ സ്‌ഫോടനമാണ് നടന്നത്.

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending