ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിതരണം ചെയ്യുന്ന റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ
സ്പുട്‌നിക് വാക്‌സിന്റെ ഒരു ഡോസിന് 995.40 രൂപയാകും. വാക്‌സിനെ ഇന്ത്യയിലെ വിതരണക്കാരായ ഡോക്ടര്‍ റെഡ്ഡീസ് ലബോറട്ടറീസാണ് ഈ വിവരം അറിയിച്ചത്. ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ്
സ്പുട്‌നിക് ജി എസ് ടി ഇല്ലാത്തതിനാല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്പുട്‌നിക് വാക്‌സിന് വില കുറയുമെന്നും റെഡ്ഡീസ് ലബോറട്ടറീസ് അറിയിച്ചു. അടുത്താഴ്ച മുതല്‍  വാക്‌സിന്‍ വിപണിയില്‍ ലഭ്യമാകും.
ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രതിരോധശേഷി നല്‍കുന്ന വാക്‌സിനുകള്‍ ഒന്നാണ് സ്പുട്‌നിക്. വാക്‌സിന്റെ ആദ്യ ഡോസ് ഇന്ന് ഹൈദരാബാദില്‍ വിതരണം ചെയ്തു.