തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. മെയ് 23 വരെയാണ് ലോക്ഡൗണ്‍ നീട്ടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന വിദഗ്ധ സമിതി യോഗത്തില്‍ വിവിധ വകുപ്പുകളാണ് സര്‍ക്കാരിനോട് ലോക് ഡൗണ്‍ നീട്ടാന്‍ ശിപാര്‍ശ ചെയ്തത്.

ആരോഗ്യവകുപ്പ് ഉള്‍പെടെ വിവിധ വകുപ്പുകള്‍ ലോക്‌ഡോണ്‍ നീട്ടണമെന്ന് വിദഗ്ധ സമിതിയോട് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. നിയന്ത്രണങ്ങള്‍ അതേ പടി തുടരും.