india

രാജസ്ഥാനില്‍ ശിവരാത്രി ആഘോഷങ്ങള്‍ക്കിടെ 14 കുട്ടികള്‍ക്ക് ഷോക്കേറ്റു; രണ്ടുപേരുടെ നില ഗുരുതരം

By webdesk14

March 08, 2024

ജയ്പൂർ∙ രാജസ്ഥാനിലെ കോട്ടയിൽ മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ 14 കുട്ടികൾക്ക് വൈദ്യുതാഘാതമേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഹീരാലാൽ നഗർ അറിയിച്ചു. കുട്ടികളെല്ലാം അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

പരിക്കേറ്റ കുട്ടികളെ എംബിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. വൈദ്യുതവകുപ്പിന്റെ അനാസ്ഥ മൂലമാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാരുടെ ആരോപണം.