Connect with us

india

‘രണ്ട് അണലികളുമായി സഖ്യത്തിലേര്‍പ്പെട്ടത് മോദി ചെയ്ത ഏറ്റവും വലിയ തെറ്റ്’; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി മുതിര്‍ന്ന നേതാവ്

2014, 2019, 2024 വര്‍ഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത മൊത്തം എം.പിമാരുടെ എണ്ണം താരതമ്യം ചെയ്ത ട്വീറ്റിന് മറുപടിയായാണ് മുന്‍ കേന്ദ്രമന്ത്രിയായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമി തിങ്കളാഴ്ച മോദിയെ കടന്നാക്രമിച്ചത്.

Published

on

പ്രധാനമന്ത്രിയായി തുടര്‍ച്ചയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.സഖ്യകക്ഷികളായ ടിഡിപിയും ജെഡിയുവും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതിനാണ് സ്വാമിയുടെ വിമര്‍ശനം. 2014, 2019, 2024 വര്‍ഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത മൊത്തം എം.പിമാരുടെ എണ്ണം താരതമ്യം ചെയ്ത ട്വീറ്റിന് മറുപടിയായാണ് മുന്‍ കേന്ദ്രമന്ത്രിയായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമി തിങ്കളാഴ്ച മോദിയെ കടന്നാക്രമിച്ചത്.

‘മോദിയുടെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് (വിനാശകാലെ വിപരീത ബുദ്ധി) ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ട് അണലികള്‍ക്കൊപ്പം സഖ്യം ചേര്‍ന്നതാണ്. ഈ രണ്ടുപേരും ഹിന്ദുത്വ ഒട്ടകത്തിന്മേല്‍ ഇരിക്കുന്ന മതേതരത്വത്തിന് മുകളില്‍ ചുവടുവെക്കും. മാസങ്ങള്‍ക്കുള്ളില്‍ ബി.ജെ.പി താറുമാറാകും. ഒരു പുതിയ കാവി ബി.ജെ.പി ഉയര്‍ന്നുവരും” സുബ്രഹ്മണ്യന്‍ സ്വാമി എക്‌സില്‍ കുറിച്ചു. മാധ്യമപ്രവര്‍ത്തകന്‍ അരവിന്ദ് ഗുണശേഖറിന്റെ ട്വീറ്റിന് മറുപടിയായാണ് സ്വാമിയുടെ വിമര്‍ശനം. മൂന്നു ടേമുകളിലായി മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായതായി ഗുണശേഖറിന്റെ വിശകലനം കാണിക്കുന്നു.

2014-ലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി മോദി, 23 കാബിനറ്റ് മന്ത്രിമാര്‍, 10 സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല), 12 സഹമന്ത്രിമാര്‍ എന്നിവരും ഉള്‍പ്പെടുന്നു. 2019ല്‍ 24 കാബിനറ്റ് മന്ത്രിമാര്‍, 9 സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല), 24 സഹമന്ത്രിമാര്‍ എന്നിങ്ങനെയായി വര്‍ധിച്ചു. ഈ വര്‍ഷം 30 കാബിനറ്റ് മന്ത്രിമാര്‍, 5 സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല), 36 സഹമന്ത്രിമാര്‍ ഉള്‍പ്പെടുന്ന അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്തത്.

അതേസമയം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന് നടക്കും. നൂറ് ദിവസത്തെ അജണ്ട തയാറാക്കുന്നതിന് ഇന്നത്തെ യോഗം മുന്‍കൈ എടുക്കുക. സഖ്യ കക്ഷികള്‍ക്ക് 11 മന്ത്രി സ്ഥാനങ്ങളാണ് ഇതുവരെ നല്‍കിയിരിക്കുന്നത് . അഭ്യന്തരം , ധനകാര്യം ,പ്രതിരോധം ,വിദേശകാര്യം ഉള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ ബി.ജെ.പി മന്ത്രിമാര്‍ തന്നെയാകും കൈകാര്യം ചെയ്യുക. ആന്ധ്രക്കും ബിഹാറിനും പ്രത്യേക സാമ്പത്തിക സഹായം നല്‍കുക വഴി ഘടക കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം കുറയ്ക്കുകയാണ് ബി.ജെ.പി ചെയ്തത്.

നാല് എം.പിമാര്‍ക്ക് ഒരു ക്യാബിനറ്റ് സ്ഥാനം എന്ന രീതിയിലായിരുന്നു സുപ്രധാന വകുപ്പുകളുടെ വിഭജനം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാനയ്ക്കും മഹാരാഷ്ട്രയ്ക്കും പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട് . അഞ്ച് പേരെ മാത്രം ലോക്‌സഭയിലേക്ക് വിജയിപ്പിച്ച ഹരിയാനയില്‍ നിന്നും മൂന്ന് മന്ത്രിമാരുണ്ട് . നാല് മാസത്തിനുള്ളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ കേന്ദ്രമന്ത്രിസഭാ രൂപീകരണം അസ്വസ്ഥതക്കാണ് വഴി തെളിച്ചത് .

അജിത് പവാര്‍പക്ഷ എന്‍.സി.പിയിലെ പ്രഫുല്‍ പട്ടേലിന് മൂന്നാം മോദി സര്‍ക്കാര്‍ വച്ച് നീട്ടിയത് സഹമന്ത്രി സ്ഥാനം മാത്രം . ഈ പദവി ഏറ്റെടുക്കാന്‍ അവര്‍ തയാറായില്ല. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വ്യോമയാന മന്ത്രി ആയിരുന്ന പ്രഫുല്‍ പട്ടേലിനെ അപമാനിക്കുന്നതിനു തുല്യമാണ് ഈ വകുപ്പ് നല്‍കല്‍ എന്ന് എന്‍.സി.പി വിശ്വസിക്കുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ സാക്ഷ്യം വഹിച്ചെങ്കിലും സത്യപ്രതിജ്ഞ ചെയ്യാന്‍ എന്‍സിപി തയ്യാറായില്ല . ക്യാബിനറ്റ് റാങ്കിനായി കാത്തിരിക്കുമെന്നാണ് അജിത് പവാര്‍ പറയുന്നത്. ഈ കാത്തിരിപ്പ് തെരഞ്ഞെടുപ്പ് അടുക്കുംതോറും പൊട്ടിത്തെറിയിലേക്ക് വഴി തെളിയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കിടെ രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധിച്ചതായി റിപോര്‍ട്ട്

പതിവായി രക്തം മാറ്റിവെക്കുന്ന ചികില്‍സക്കിടെ രക്തബാങ്കില്‍ നിന്നായിരിക്കാം കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധിച്ചതെന്നാണ് നിഗമനം.

Published

on

മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ചികിത്സക്കിടെ രക്തം സ്വീകരിച്ച നാലു കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധിച്ചതായി റിപോര്‍ട്ട്. യശ്വന്ത്‌റാവു ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന എട്ടിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേസ് നാല് മാസം പഴക്കമുള്ളതാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

കുട്ടികളുടെ രക്തം പരിശോധിച്ചപ്പോഴാണ് എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ആശുപത്രിയിലെ രക്തബാങ്കില്‍നിന്ന് നല്‍കിയ രക്തത്തില്‍ നിന്നാണോ അതോ മറ്റു ചികിത്സാ ഉപകരണങ്ങള്‍ വഴിയാണോ വൈറസ് ബാധ ഉണ്ടായതെന്ന് പരിശോധിച്ചുവരികയാണ്. പതിവായി രക്തം മാറ്റിവെക്കുന്ന ചികില്‍സക്കിടെ രക്തബാങ്കില്‍ നിന്നായിരിക്കാം കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധിച്ചതെന്നാണ് നിഗമനം. ഇത്തരത്തില്‍ രക്തം നല്‍കിയപ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് ആരോപണം.

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും റിപ്പോര്‍ട്ട് തേടിയതായും ആരോഗ്യമന്ത്രി രാജേന്ദ്ര ശുക്ല മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് ആശുപത്രികളിലും സമാന സംഭവം നടന്നിട്ടുണ്ടോ എന്നതും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

india

ന്യൂനപക്ഷ വിഭാഗങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അസ്വസ്ഥത പടര്‍ത്തി; ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

വഖഫ് നിയമ ഭേദഗതി ഉൾപ്പെടെയുള്ള ഒട്ടേറെ പ്രധാന വിഷയങ്ങളിൽ ന്യൂനപക്ഷ ജന വിഭാഗങ്ങൾക്ക് ഇത്തരം അതികഠിനമായ ആശങ്കകൾ രൂപപ്പെട്ട് വന്നിട്ടുണ്ടെന്നും എംപി പാർലമെന്റിൽ പറഞ്ഞു.

Published

on

ഇന്ത്യൻ മുസ്ലീങ്ങളുടെ ഭരണഘടനാപരവും ന്യൂനപക്ഷവുമായ അവകാശങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്ന സമീപകാല സംഭവവികാസങ്ങളിലേക്ക് റൂൾ 377 പ്രകാരം ലോക്സഭയുടെ ശ്രദ്ധ ക്ഷണിച്ച് മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എംപി. വഖഫ് നിയമ ഭേദഗതി ഉൾപ്പെടെയുള്ള ഒട്ടേറെ പ്രധാന വിഷയങ്ങളിൽ ന്യൂനപക്ഷ ജന വിഭാഗങ്ങൾക്ക് ഇത്തരം അതികഠിനമായ ആശങ്കകൾ രൂപപ്പെട്ട് വന്നിട്ടുണ്ടെന്നും എംപി പാർലമെന്റിൽ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തുടനീളമുണ്ടായ നിരവധി സംഭവങ്ങൾ നിയമപരവും ഭരണപരവും സാമൂഹികവുമായ സമ്മർദ്ദങ്ങൾ ഇന്ത്യൻ മുസ്ലീം സമൂഹത്തെ വലിയ തോതിൽ ബാധിക്കുന്നതായി എംപി പറഞ്ഞു.

2025 ലെ വഖഫ് (ഭേദഗതി) നിയമം നടപ്പിലാക്കിയതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നതായും, മതസ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ദുർബലപ്പെടുത്തുകയും സമുദായം പരമ്പരാഗതമായി കൈകാര്യം ചെയ്തുവരുന്ന സ്വത്തുക്കളിൽ അമിതമായ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുന്നുവെന്ന ആശങ്ക സമുദായ സംഘടനകൾ ഉയർത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വഖഫ് ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ ചില പ്രദേശങ്ങളിൽ വലിയ പ്രതിസന്ധികളുടെയും നിയമ നടപടികളുടെയും സാഹചര്യങ്ങളിലേക്ക് വഴിമാറി. ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചതായും എംപി വ്യക്തമാക്കി. ഇതോടൊപ്പം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രസംഗ സംഭവങ്ങളിൽ കുത്തനെ വർദ്ധനവ് ഉണ്ടായതായി സ്വതന്ത്ര നിരീക്ഷണ ഗ്രൂപ്പുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം സഭയിൽ അറിയിച്ചു. സ്ഥാപനപരമായ പക്ഷപാതവും ഭരണഘടനാ സംരക്ഷണത്തിനുള്ള ഇടം ചുരുങ്ങുന്നതുമെന്ന തോന്നലിൽ നിരവധി സമുദായ നേതാക്കൾ പരസ്യമായി ദുഃഖം പ്രകടിപ്പിക്കുന്നുണ്ടെന്നും എം.പി പറഞ്ഞു.

Continue Reading

india

കനത്ത പുകമഞ്ഞ്; ഡല്‍ഹിയില്‍ യമുന എക്‌സ്പ്രസ്‌വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് മരണം

എക്‌സ്പ്രസ്‌വേയിലെ മൈല്‍ സ്റ്റോണ്‍ 127ന് സമീപം കനത്ത പുകമഞ്ഞിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.

Published

on

ഡല്‍ഹി-ആഗ്ര യമുന എക്‌സ്പ്രസ്‌വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തില്‍ നാലു പേര്‍ മരിച്ചു. 100 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എക്‌സ്പ്രസ്‌വേയിലെ മൈല്‍ സ്റ്റോണ്‍ 127ന് സമീപം കനത്ത പുകമഞ്ഞിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. മൂന്നു കാറുകളും ഏഴ് ബസുകളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ചതിന് പിന്നാലെ ബസുകള്‍ക്ക് തീപിടിക്കുകയായിരുന്നു. അഗ്‌നിശമനസേനയുടെ 11 യൂനിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

അപകടത്തിന് പിന്നാലെ എക്‌സ്പ്രസ്‌വേയില്‍ വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

കനത്ത മൂടല്‍മഞ്ഞ്, പുകമഞ്ഞ് എന്നിവ കാരണം ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആഗ്രയിലെ പുകമഞ്ഞിനെ തുടര്‍ന്ന് താജ് മഹല്‍ കാണാത്ത സ്ഥിതിയിലായി.

Continue Reading

Trending