Connect with us

crime

കൊല്ലത്ത് ചിക്കന്‍ ഫ്രൈക്ക് ഉപ്പ് ഇല്ലെന്ന പേരില്‍ സംഘര്‍ഷം; കത്തിക്കുത്തില്‍ കലാശിച്ചു

കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം

Published

on

ചിക്കന്‍ ഫ്രൈക്ക് ഉപ്പ് ഇല്ലെന്ന് എന്നാരോപിച്ച് കൊല്ലത്ത് സംഘര്‍ഷം. ഭക്ഷണം കഴിക്കാന്‍ എത്തിയ തമിഴ്‌നാട് സ്വദേശികളും ഹോട്ടല്‍ ജീവനക്കാരും തമ്മിലുള്ള അടിപിടി കത്തിക്കുത്തിലാണ് കലാശിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കൊല്ലത്തെ മാമൂട് പ്രവര്‍ത്തിക്കുന്ന കുറ്റിയില്‍ ഹോട്ടലിലാണ് ആക്രമണം നടന്നത്.

കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്ന് ചക്ക ശേഖരിക്കാന്‍ എത്തിയ സംഘം ഭക്ഷണം കഴിക്കാന്‍ കൊല്ലത്തെ ഹോട്ടലില്‍ എത്തുകയും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുകയും ചെയ്തു. എന്നാല്‍ കഴിച്ച ചിക്കന്‍ ഫ്രൈയ്ക്ക് ഉപ്പ് ഇല്ലെന്ന് പരാതി പറഞ്ഞ സംഘം ജീവനക്കാരോട് കയര്‍ക്കുകയും, തെറി വിളിക്കുകയും ചെയ്തു. മറ്റാരും പരാതി പറഞ്ഞില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതോടെ ഇരുകൂട്ടരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി.

തുടര്‍ന്ന് കടയില്‍ നിന്ന് ഇറങ്ങിപോയ തമിഴ്‌നാട് സംഘം മറ്റു രണ്ടുപേരുമായി തിരിച്ചെത്തി ഹോട്ടലിലെ തൊഴിലാളിയെ മര്‍ദിക്കുകയും കുത്തുകയും ചെയ്യുകയായിരുന്നു. ഹോട്ടലിലെ മറ്റ് തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഹോട്ടലല്‍ ഉടമയും മക്കളും സ്ഥലത്ത് എത്തിയെങ്കിലും അക്രമം ചെറുക്കാന്‍ കഴിഞ്ഞില്ല . ആക്രമികള്‍ ഹോട്ടല്‍ ഉടമയുടെ രണ്ട് മക്കളേയും കുത്തി വീഴ്ത്തി. പിന്നീട് ഹോട്ടലില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് ആക്രമികളെ കീഴ്‌പ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ ഇരുകൂട്ടര്‍ക്കും പരിക്കേറ്റു.തമിഴ്‌നാട് സ്വദേശികളെ പാരിപ്പളളി മെഡിക്കല്‍കോളേജിലേക്കും, ഹോട്ടല്‍ ഉടമയുടെ മക്കളെയും ജീവനക്കാരനെയും കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. കുണ്ടറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

crime

തൃശൂരില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു

ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രനാണ് മരിച്ചത്

Published

on

തൃശൂര്‍:ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രന്‍(68) ആണ് മരിച്ചത്.ഏപ്രില്‍ 2ന് ഉച്ചക്ക് 12ഓടെയാണ് സംഭവം ഉണ്ടായത്.ഗുരുതരമായ പരുക്കേറ്റ പവിത്രന്‍ ചികിത്സയിലായിരുന്നു.തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത എന്ന സ്വകാര്യ ബസി ലെ കണ്ടക്ടര്‍ രതീശ്ണ് പവിത്രനെ തളളി പുറത്താക്കിയത്.

വധശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.തര്‍ക്കത്തിനിടെ കണ്ടക്ടര്‍ പവിത്രനെ പുറത്തെക്ക് തളളിയിടുകയും വീഴ്ചയില്‍ തല കല്ലിലിടിച്ചതുമാണ് മരണ കാരണം.പവിത്രനെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും,പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ കണ്ടക്ടറെ തടഞ്ഞുവെച്ചിരുന്നു എന്ന് പൊലീസ് അറിയിച്ചു.പവിത്രന്‍ മരിച്ചതോടെ കണ്ടക്ടര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

Continue Reading

crime

കണ്ണിലേക്ക് മുളക്പൊടി വിതറി വെട്ടിപ്പരിക്കേല്പിച്ചതായി പരാതി

ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്.

Published

on

രാത്രി വീട്ടിലേക്ക് നടന്നു പോകുമ്പോൾ മുഖത്തേക്ക് മുളക്പൊടി വിതറിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചതായി പരാതി. ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 ന് ചെമ്മാട് ദർശന തിയേറ്റർ റോഡിൽ വെച്ചാണ് സംഭവം.

റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ വീടിനടുത്തുള്ള ഇടവഴിയിൽ വെച്ചാണ് ആക്രമിച്ചത്. അഞ്ചിലേറെ വരുന്ന സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്നു സൈതലവി പറഞ്ഞു.

കണ്ണിൽ മുളക് പൊടി ഇട്ട ശേഷം ആയുധം കൊണ്ട് തലക്ക് വെട്ടുകയും ഇരുമ്പു വടി കൊണ്ട് കയ്യിനും കാലിനും അടിക്കുകയും ചെയ്‌തതായി സൈതലവി പറയുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ സൈതലവി എം കെ എച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

Trending