Connect with us

kerala

സംവിധായകന്‍ സിദ്ദിഖിന് ഹൃദയാഘാതം

സിദ്ദീഖിന്റെ നില ഗുരുതരണാണെന്നാണ് വിവരം

Published

on

സംവിധായകന്‍ സിദ്ദീഖിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ന്യൂമോണിയ ബാധയും കരള്‍ രോഗബാധയും മൂലം ഏറെ കാലമായി ചികിത്സയില്‍ കഴിയുകയായിരുന്നു. അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്. സിദ്ദീഖിന്റെ നില ഗുരുതരണാണെന്നാണ് വിവരം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈദ്യുത കെണിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ചു

വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്താനായത്.

Published

on

വടക്കഞ്ചേരി: കാട്ടുമൃഗ ശല്യം തടയാന്‍ വേണ്ടി ഒരുക്കിയ വൈദ്യുത കെണിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ചു. കണക്കന്‍തുരുത്തി പല്ലാറോഡ് നാരായണന്‍ (80) ആണ് മരിച്ചത്. വീടു പരിസരത്തെ തോടിനോട് ചേര്‍ന്നുള്ള വൈദ്യുത കെണിക്കു സമീപമാണ് നാരായണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതല്‍ നാരായണനെ കാണാതായിരുന്നു. വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്താനായത്. വൈദ്യുത കമ്പി വലതു കൈയില്‍ പിടിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി.

Continue Reading

kerala

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട്: അന്വേഷണം ശരിയായ ദിശയില്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അന്വേഷണം സംബന്ധിച്ച് പൊലീസിന് പ്രത്യേക നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരനായ മുഹമ്മദ് കാസിം കോടതിയെ സമീപിച്ചത്.

Published

on

വടകര ലോക്സഭാ തെരഞ്ഞെടുപ്പിലെ വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഫോറൻസിക് പരിശോധനയും അന്വേഷണവും വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. അന്വേഷണ ഘട്ടത്തിൽ പ്രത്യേകമായി ഇടപെടുന്നില്ലെന്നും വ്യക്തമാക്കിയ ഹൈക്കോടതി, പരാതിക്കാരന്റെ ഹരജി തീർപ്പാക്കി.

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അന്വേഷണം സംബന്ധിച്ച് പൊലീസിന് പ്രത്യേക നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരനായ മുഹമ്മദ് കാസിം കോടതിയെ സമീപിച്ചത്. ഇതാണ് ഇന്ന്, ഹൈക്കോടതി തീർപ്പാക്കിയത്.

നിലവിൽ അന്വേഷണത്തിൽ ഇടപെടുന്നില്ലെന്നു പറഞ്ഞ പൊലീസിന് ചില പ്രധാന നിർദേശങ്ങളും മുന്നോട്ടുവച്ചു. ‘അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണം. ഫൊറൻസിക് പരിശോധനാഫലം പൂർത്തിയാക്കി വ്യാജ സ്‌ക്രീൻഷോട്ടിന്റെ ഉറവിടം എത്രയും വേഗം കണ്ടെത്തണം’- ഹൈക്കോടതി വിശദമാക്കി. അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ അപാകത തോന്നുന്നുണ്ടെങ്കിൽ പരാതിക്കാരന് ബന്ധപ്പെട്ട മജിസ്‌ട്രേറ്റിനെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

അതേസമയം മുഹമ്മദ് കാസിം ആണ് വ്യാജ സ്‌ക്രീന്‍ ഷോട്ടിന് പിന്നിലെന്ന് കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇടതു സൈബര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഇതാദ്യം പ്രചരിച്ചതെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

ഹര്‍ജിക്കാരന്‍ മുഹമ്മദ് കാസിം ഇരയാണെന്ന് നിരീക്ഷിച്ച കോടതി, ഡിവൈഎഫ്‌ഐ നേതാവിന്റെ അടക്കം പിടിച്ചെടുത്ത ഫോണുകളുടെ ശാസ്ത്രീയപരിശോധന വേഗത്തിലാക്കാനും കോടതി നിര്‍ദേശിച്ചു. വ്യാജ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിനു പിന്നില്‍ സിപിഎമ്മിന്റെ സൈബര്‍ ചാവേറുകളാണെന്നാണ് യുഡിഎഫ് വ്യക്തമാക്കിയിരുന്നു. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ ഡിവൈഎഫ്‌ഐ നേതാവും അധ്യാപകനുമായ റിബേഷിനെതിരെ പൊതു വിദ്യാഭ്യാസ വകുപ്പ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Continue Reading

kerala

മുകേഷിനെ സംരക്ഷിച്ച് സര്‍ക്കാര്‍; മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകില്ല

ജാമ്യം റദ്ദാക്കുവാൻ ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍  പുരോഗമിക്കുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിന്‍റെ ഇടപെടൽ ഉണ്ടായത്.

Published

on

നടിയെ പീഡിപ്പിച്ചെന്ന കേസിൽ എം.മുകേഷ് എംഎൽഎയ്ക്കു വീണ്ടും സംരക്ഷണമൊരുക്കി സർക്കാർ. മുകേഷിനെ തുടക്കം മുതൽ സംരക്ഷിച്ച സർക്കാർ വീണ്ടും മുകേഷിന് സംരക്ഷണ കവചമൊരുക്കുകയാണ്. ഇതിന്‍റെ ഭാഗമായിട്ടാണ് മുകേഷിന്‍റെ മുൻകൂര്‍ ജാമ്യം റദ്ദാക്കുന്നതിന് അപ്പീൽ നൽകുന്നത് സർക്കാർ തടഞ്ഞത്.

ജാമ്യം റദ്ദാക്കുവാൻ ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍  പുരോഗമിക്കുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിന്‍റെ ഇടപെടൽ ഉണ്ടായത്.

സർക്കാർ അഭിഭാഷകരിൽ നിന്ന് നിയമോപദേശം തേടിയശേഷമാണ് എസ്ഐടി ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നത്. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയത് തുടരന്വേഷണത്തെ ബാധിക്കുമെന്ന നിലപാടിലാണ് എസ്ഐടി. ഇത് ചൂണ്ടികാട്ടി അപ്പീൽ നല്‍കാനിരിക്കെയാണ് സര്‍ക്കാര്‍ വിലക്കുന്നത്. അപ്പീല്‍ നല്‍കാതെ സര്‍ക്കാര്‍ മുകേഷിന് പൂർണസംരക്ഷണം ഒരുക്കുന്നതിനെതിരെ കടുത്ത പ്രതിഷേധനും വിമര്‍ശനവും ഉയരുകയാണ്.

Continue Reading

Trending