Connect with us

crime

കെഎസ്ആർടിസി ബസിൽ മദ്യക്കടത്ത്; ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു, കണ്ടക്ടറെ പിരിച്ചുവിട്ടു

ഓഗസ്റ്റ് 10-നാണ് കോർപ്പറേഷന്‍റെ വിജിലൻസ് സ്‌ക്വാഡ് കോഴിക്കോട് ബസ്‌ സ്റ്റാൻഡിൽവെച്ച് ബസിനുള്ളിൽ കണ്ടക്ടറുടെ സീറ്റിനടിയിലെ പെട്ടിയിൽനിന്ന് 750 മില്ലിലിറ്റർ വീതമുള്ള അഞ്ചുകുപ്പി വിദേശമദ്യം കണ്ടെടുത്തത്.

Published

on

കെഎസ്ആർടിസി പൊൻകുന്നം ഡിപ്പോയിലെ മണക്കടവ് ഫാസ്റ്റ് പാസഞ്ചർ ബസിൽ വിദേശമദ്യം കടത്തിയതിന് ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു. ഡ്രൈവർ വി.ജി. രഘുനാഥനെയാണ് സസ്‌പെൻഡ് ചെയ്തത്. താല്‍കാലിക ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാരനായ ഫൈസലിനെ പിരിച്ചുവിട്ടു. സംഭവംനടന്ന ദിവസം ഇയാൾ‌ കണ്ടക്ടറുടെ ചുമതലയിലായിരുന്നു.

ഓഗസ്റ്റ് 10-നാണ് കോർപ്പറേഷന്‍റെ വിജിലൻസ് സ്‌ക്വാഡ് കോഴിക്കോട് ബസ്‌ സ്റ്റാൻഡിൽവെച്ച് ബസിനുള്ളിൽ കണ്ടക്ടറുടെ സീറ്റിനടിയിലെ പെട്ടിയിൽനിന്ന് 750 മില്ലിലിറ്റർ വീതമുള്ള അഞ്ചുകുപ്പി വിദേശമദ്യം കണ്ടെടുത്തത്. ഇവ എക്‌സൈസിന് കൈമാറി കേസെടുത്തു.

മദ്യം കടത്തിയത് കോർപ്പറേഷന്‍റെ സൽപ്പേരിനു കളങ്കം വരുത്തിയെന്നും ഗുരുതര കൃത്യവിലോപവും ചട്ടലംഘനവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗവ.അഡീഷണൽ സെക്രട്ടറിയും വിജിലൻസ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എ. ഷാജി നടപടി സ്വീകരിച്ചത്.

crime

പ്രവാചക നിന്ദ; ഹിന്ദു പുരോഹിതനെതിരെ പൊലീസ് കേസെടുത്തു

മുഹമ്മദ് പെര്‍വായിസ് ഖാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാരതീയ ന്യായ സംഹിതയിലെ 196 (1), 299, 351 (2), 352 വകുപ്പുകള്‍ പ്രകാരം നമ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Published

on

മുസ്‌ലിം മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പരാമര്‍ശം നടത്തിയ ഹിന്ദു പുരോഹിതന്‍ യതി നരസിംഹാനന്ദക്കെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. മുഹമ്മദ് പെര്‍വായിസ് ഖാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാരതീയ ന്യായ സംഹിതയിലെ 196 (1), 299, 351 (2), 352 വകുപ്പുകള്‍ പ്രകാരം നമ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞദിവസം ഗാസിയാബാദിലെ ലോഹ്യ നഗറിര്‍ പ്രസംഗത്തിനിടയിലാണ് നരസിംഹാനന്ദ് പ്രവാചക നിന്ദ നടത്തിയത്. ഹിന്ദി ഭവനില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പരാമര്‍ശം.

ദസറ ദിവസങ്ങളില്‍ കോലം കത്തിക്കുകയാണെങ്കില്‍ മുഹമ്മദ് നബിയുടെ കോലം കത്തിക്കണമെന്ന് നരസിംഹാനന്ദന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. പിന്നാലെ യു.പി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നരസിംഹാനന്ദക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഹൈദരാബാദിലെ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നു.

മേജര്‍ ആശാറാം വ്യാഗ് സേവാ സന്‍സ്ഥാന്‍ ആസ്ഥാന പുരോഹിതനായി പ്രവര്‍ത്തിക്കുന്ന യതി നരസിംഹാനന്ദ് നേരത്തെയും വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയിരുന്നു. 2022ല്‍ ഹരിദ്വാറില്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നരസിംഹാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Continue Reading

crime

മലപ്പുറത്ത് 5 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ചിപ്‌സ് വാങ്ങി തരാമെന്ന് പറഞ്ഞാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്

Published

on

മലപ്പുറത്ത് അതിഥിത്തൊഴിലാളി ദമ്പതികളുടെ അഞ്ചു വയസുകാരിയായ മകളെ പീഡിപ്പിച്ചു. പ്രതി പിടിയിൽ. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒഡിഷ സ്വദേശിയായ അതിഥിത്തൊഴിലാളി നിലമ്പൂരിൽ താമസിക്കുന്ന അലി ഹുസൈനാണ് പിടിയിലായത്. ഇന്നലെയാണ് കുട്ടിയെ ഇയാൾ തട്ടികൊണ്ടു പോയി പീഡിപ്പിച്ചത്. ചിപ്‌സ് വാങ്ങി തരാമെന്ന് പറഞ്ഞാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

Continue Reading

crime

ഡോക്ടറില്‍ നിന്ന് നാല് കോടി രൂപ തട്ടി; കോഴിക്കോട് 2 പേർ പിടിയിൽ

കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചെക്ക് ബുക്കുകളും പിടിച്ചെടുത്തു

Published

on

കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഡോക്ടറുടെ പക്കൽനിന്നു 4 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ രാജസ്ഥാനിൽനിന്നു സിറ്റി സൈബർ പൊലീസ് പിടികൂടി. ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് വഴി 4.08 കോടി രൂപ തട്ടിയെടുത്ത കേസില്‍ സുനില്‍ ദംഗി (48), ശീതള്‍ കുമാര്‍ മേഹ്ത്ത (28) എന്നിവരെയാണ് ബഡി സാദരിയില്‍ പിടികൂടിയത്.

കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചെക്ക് ബുക്കുകളും പിടിച്ചെടുത്തു. കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടെന്നും ഭാര്യയും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം കടക്കെണിയിലാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഡോക്ടറെ ബന്ധപ്പെടുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെ വ്യാജ ഫോട്ടോകളും ശബ്ദ സന്ദേശങ്ങളും അയച്ച് സഹതാപം പിടിച്ചുപറ്റിയാണ് പണം തട്ടിയെടുത്തത്.

പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ കുടുംബസ്വത്ത് വിറ്റ് തിരികെ നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് സാമുദായികകലാപ സാഹചര്യമുണ്ടായി എന്നും ആത്മഹത്യയും കൊലപാതകവും നടന്നു എന്നും അറിയിച്ചു. പരാതി നൽകിയ ഡോക്ടർ ഉള്‍പ്പെടെ കേസില്‍ പ്രതിയാകുമെന്നും  ഭീഷണിപ്പെടുത്തി വീണ്ടും പണം തട്ടി.

രാജ്‌സഥാനിലെ ദുര്‍ഗാപുര്‍ സ്വദേശി അമിത്ത് എന്ന പേരിലാണ് സംഘത്തിലുള്ളയാള്‍ ഡോക്ടറെ ഫോണില്‍ പരിചയപ്പെടുന്നത്. പിന്നീട് വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ഡോക്ടറുടെ പരാതി. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. ഡോക്ടറുടെ മകന്‍ വിവരം അറിഞ്ഞപ്പോള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

Continue Reading

Trending