Connect with us

india

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്‌റുവല്ല; അവകാശവാദവുമായി ബി.ജെ.പി നേതാവ്

കര്‍ണാടകയില്‍ ഒരു പൊതുപരിപാടിയില്‍ നടത്തിയ പ്രസംഗത്തില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സമരരീതികളെയും ബി.ജെ.പി എം.എല്‍.എ പരിഹസിക്കുന്നുണ്ട്.

Published

on

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവല്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാല്‍. സുഭാഷ് ചന്ദ്രബോസാണ് ആദ്യ പ്രധാനമന്ത്രിയെന്നും അദ്ദേഹം അവകാശപ്പെട്ടു. കര്‍ണാടകയില്‍ ഒരു പൊതുപരിപാടിയില്‍ നടത്തിയ പ്രസംഗത്തില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സമരരീതികളെയും ബി.ജെ.പി എം.എല്‍.എ പരിഹസിക്കുന്നുണ്ട്.

”നിരാഹാര സമരം കൊണ്ടോ ഒരു കവിളില്‍ അടിച്ചാല്‍ മറ്റേ കവിളും കാണിച്ചുകൊടുക്കുമെന്ന വാക്കുകള്‍ കേട്ടോ ഒന്നുമല്ല നമ്മള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന് ബാബാസാഹെബ് ഒരു പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസ് സൃഷ്ടിച്ച ഭയം കാരണമാണ് നമ്മള്‍ക്കു സ്വാതന്ത്ര്യം കിട്ടിയത്.

രണ്ടാം ലോക മഹായുദ്ധത്തിനുശേഷമാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടത്. സുഭാഷ് ചന്ദ്രബോസാണ് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു”മുന്‍ കേന്ദ്ര റെയില്‍വേടെക്‌സ്‌റ്റൈല്‍സ് സഹമന്ത്രി കൂടിയായ ബസന്‍ഗൗഡ വാദിച്ചു.

നേരത്തെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ സ്വന്തമായ കറന്‍സിയും കൊടിയും ദേശീയഗാനമെല്ലാമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് നെഹ്‌റുവല്ല, സുഭാഷ് ചന്ദ്രബോസാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയാണെന്ന് പറയാൻ  കാരണമെന്നും ബസന്‍ഗൗഡ പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു. ഇതിനുമുന്‍പും വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ ബി.ജെ.പി നേതാവാണ് ബസന്‍ഗൗഡ.

india

മഹുവ മൊയ്ത്രയെ പുറത്താക്കിയത് ജനാധിപത്യമര്യാദകളുടെയും പ്രതിപക്ഷാവകാശങ്ങളുടെയും കടുത്ത ലംഘനം: ഡോ.എം.പി.അബ്ദുസ്സമദ് സമദാനി

നമ്മുടെ ജനാധിപത്യത്തിൻ്റെ നെടുംതൂണുകളായ മഹിത സ്ഥാപനങ്ങളെയും അതിൻ്റെ മഹിമയെയും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കെല്ലാവർക്കുമുണ്ടെന്നും സമദാനി പറഞ്ഞു

Published

on

മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള നടപടി ഒരു പാർലിമെൻ്റ് അംഗത്തിനെതിരായ നീതിനിഷേധം മാത്രമല്ല, ജനാധിപത്യമര്യാദകളുടെയും പ്രതിപക്ഷാവകാശങ്ങളുടെയും സർവ്വോപരി പാർലിമെൻ്ററി ജനാധിപത്യത്തിന്റെയും കടുത്ത ലംഘനമാണെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, എം.പി പറഞ്ഞു.

ഇത്തരം നടപടികളിലൂടെ എതിർ ശബ്ദങ്ങളെ ഇല്ലാതെയാക്കാമെന്ന് വിചാരിക്കുന്നതിൽ കവിഞ്ഞ് രാഷ്ട്രീയ പാപ്പരത്തമില്ല. നമ്മുടെ ജനാധിപത്യത്തിൻ്റെ നെടുംതൂണുകളായ മഹിത സ്ഥാപനങ്ങളെയും അതിൻ്റെ മഹിമയെയും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കെല്ലാവർക്കുമുണ്ടെന്നും സമദാനി പറഞ്ഞു.

Continue Reading

india

5 ലക്ഷം വരെ അയക്കാം;യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തി ആര്‍ബിഐ

ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് നടത്തുന്ന യുപിഐ ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു

Published

on

യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) ഇടപാടുകളുടെ പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചില പ്രത്യേക കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന സേവനങ്ങള്‍ക്കാണ് പരിധി ഉയര്‍ത്തിയിരിക്കുന്നത്. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് നടത്തുന്ന യുപിഐ ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

ഇതുകൂടാതെ മ്യൂച്ചല്‍ ഫണ്ട് സബ്സ്‌ക്രിപ്ഷൻ, ഇൻഷുറൻസ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ, ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ്‌സ് തുടങ്ങിയ റെക്കറിംഗ് ഓണ്‍ലൈൻ ഇടപാടുകളുടെ പരിധി 15,000ല്‍ നിന്ന് 1 ലക്ഷം രൂപയായി ഉയര്‍ത്തിയതായും ആര്‍ബിഐ വ്യക്തമാക്കി.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്‌ ബാങ്ക് ഇടപാടുകള്‍ നടത്താൻ സാധിക്കുന്ന റിയല്‍-ടൈം പേയ്‌മെന്റ് സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്. ഇന്റര്‍നെറ്റ് സൗകര്യമുണ്ടെങ്കില്‍ ഇന്ത്യയിലെവിടെയിരുന്നും ഇതുവഴി ബാങ്ക് ഇടപാടുകള്‍ നടത്താൻ സാധിക്കും. യുപിഐയുടെ ജനപ്രീതി ഉയര്‍ന്നതോടെ യുഎഇ, ഫ്രാൻസ് തുടങ്ങി പല വിദേശരാജ്യങ്ങളിലും ഇത് നടപ്പാലാക്കിയിരുന്നു.

Continue Reading

india

മഹുവ മൊയ്ത്രയേ പുറത്താക്കിയത് കടുത്ത ജനാധിപത്യ വിരുദ്ധത: പികെ കുഞ്ഞാലിക്കുട്ടി

നേരത്തെ രാഹുല്‍ ഗാന്ധിയെയും ഈ രീതിയില്‍ തന്നെയാണ് പുറത്തിരുത്തിയത്

Published

on

മഹുവ മൊയ്ത്രയേ പുറത്താക്കിയത് കടുത്ത ജനാധിപത്യ വിരുദ്ധതയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ ഏത് വിധേനയും നിശബ്ദമാക്കുക എന്ന ഫാസിസ്റ്റ് രീതിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രയോഗിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആരോപണ വിധേയക്ക് തന്റെ ഭാഗം പറയാനുള്ള അവകാശം പോലും അനുവദിക്കാത്തത് എത്ര കാടത്തമാണ്.

നേരത്തെ രാഹുല്‍ ഗാന്ധിയെയും ഈ രീതിയില്‍ തന്നെയാണ് പുറത്തിരുത്തിയത്. ഈ ജനാധിപത്യ ധ്വംസനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണം. മഹുവ മൊയ്ത്രക്ക് പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Continue Reading

Trending