kerala

മുഖ്യമന്ത്രിയോട് പ്രതിഷേധം; പിണറായി സ്തുതിയുള്ള ഡോക്യുമെന്ററി സംവിധായകന്‍ പിന്‍വലിച്ചു

By webdesk13

June 29, 2024

എട്ട് വർഷം മുമ്പ് പിണറായിയെ പുകഴ്ത്തി നിർമ്മിച്ച ഡോക്യുമെന്ററി സംവിധായകൻ, കെ.ആർ സുഭാഷ് പിൻവലിച്ചു. പിണറായി സ്തുതിയുള്ള ഡോക്യുമെന്ററി 2016ലാണ് മുൻ എസ്.എഫ്.ഐ നേതാവ് കൂടിയായ സുഭാഷ് പുറത്തിറക്കിയത്.

പിണറായി മുഖ്യമന്ത്രിയായതോടെ കമ്യൂണിസ്റ്റ് ഗുണങ്ങളെല്ലാം ജീവിതത്തിൽനിന്ന് അപ്രത്യക്ഷമായെന്നും അതിന്റെ പ്രതിഷേധമായിട്ടാണ് യൂ ട്യൂബിൽനിന്ന് ഡോക്യുമെന്ററി നീക്കം ചെയ്തതെന്നും സംവിധായകൻ പറഞ്ഞു.