News
വിസ്മയാനുഭവങ്ങളുടെ സോക്കര്‍;റെക്കോഡു പുസ്തകത്തില്‍ എഴുതി ചേര്‍ക്കപ്പെട്ട നിരവധി മുഹൂര്‍ത്തങ്ങള്‍
റെക്കോഡു പുസ്തകത്തില്‍ എഴുതി ചേര്‍ക്കപ്പെട്ട നിരവധി മുഹൂര്‍ത്തങ്ങള്‍
ലോകകപ്പ് സെമി ഫൈന ലുകള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
മധു പി
സോക്കര്‍ അനുഭവങ്ങളുടെ ആവിഷ്‌കാരങ്ങളാണ് എന്നു പറഞ്ഞത്
സോക്കര്‍ ചരിത്രമെഴുതിയ ഡോവിഡ് ഗോള്‍ഡ് ബ്ലാറ്റാണ്. ലോകകപ്പ്
മത്സരങ്ങളിലാണ് ആസ്വാദകര്‍ക്ക് ഏറെ നല്ല അനുഭവ ങ്ങള്‍ വീക്ഷിക്കുവാനായത്
. തീവ്രസംഘര്‍ഷങ്ങളുടെയും നല്ല മുഹൂര്‍ത്തങ്ങളുടെയും സുന്ദര നിമിഷങ്ങളില്‍
പലതും പിറന്നത് സെമി ഫൈനലുകളിലാണ്. വിസ്മയകരമായ അനുഭവങ്ങളുടെ
നേര്‍ സാക്ഷ്യമായി മാറിയിട്ടുണ്ട് പലപ്പോഴും ലോകകപ്പ് സെമിഫൈനലു കള്‍.
മനോഹരമായ കളിയുടെ കാഴ്ചയും അപ്രതീക്ഷിത വിജയപരാജയങ്ങളുടെ
നിമിഷങ്ങളും ഇരുപത്തിഒന്നു തവണകളില്‍ പല പ്പോഴും അരങ്ങേറിയിട്ടുണ്ട്.
റെക്കോഡു പുസ്തകത്തില്‍ എഴുതി ചേര്‍ക്കപ്പെട്ട നിരവധി മുഹൂര്‍ത്തങ്ങള്‍
ലോകകപ്പ് സെമി ഫൈന ലുകള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

1930 മുതല്‍ 2022 വരെയുളള ഇരുപത്തിരണ്ടു ലോകകപ്പ് മത്സരങ്ങളില്‍
ഏറ്റവുമധികം തവണ സെമിയില്‍ കളത്തിലിറങ്ങിയ ടീം ജര്‍മ്മനിയാണ്.
പതിമൂന്നു തവണ. 1954, 1974, 1990, 2014 വര്‍ഷങ്ങളില്‍ വിജയികളായും,
1966,1982,1986,2002 വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനക്കാരായും, 1934,1970,2006,2020
വര്‍ഷങ്ങളില്‍ മൂന്നാം സ്ഥാനം നേടിയും 1958ല്‍ നാലാം സ്ഥാനക്കാരായും
ലോകകപ്പ് സെമിഫൈനലില്‍ സ്ഥാനമുറപ്പിക്കാന്‍ ജര്‍മ്മനിക്കായിട്ടുണ്ട്.
പതിനൊന്നു തവണ സെമിയിലെത്തിയ ബ്രസീല്‍ രണ്ടാമതും,, എട്ടു തവണ
സെമി കളിച്ച ഇറ്റലി മൂന്നാമതും ഏഴു തവണ കളിച്ച ഫ്രാന്‍സ് നാലാമതുമായി
നില്കുന്നു.. അഞ്ചു തവണ കളിച്ച് ക്രൊയ്ഷ്യയും, ഉറുഗ്വേയും നെതര്‍ലാന്റും,
നാലു തവണ കളിച്ച് സ്വീഡനും, മൂന്നു തവണ കളിച്ച് ഇംഗ്ലണ്ടും സെമിയിലെത്തി
തങ്ങളുടെ പ്രകടനം കാഴ്ച വച്ചു. രണ്ടു പ്രാവശ്യം കളിച്ച ഏഴു ടീമുകളും
ഒരു തവണ കളിച്ച നാലു ടീമുകളുമുണ്ട്.
സോക്കര്‍ ലോകകപ്പില്‍ എററവും കൂടുതല്‍ സെമി കളിച്ചത് മിറോസ്ലാവ്
ക്ലോസ് എന്ന ജര്‍മ്മനിക്കാരനാണ്. 2002, 2006, 2010, 2014 ലോകകപ്പ്
സെമിഫൈനല്‍ കളിച്ച ജര്‍മ്മന്‍ ടീമില്‍ ക്ലോസ് അംഗമായിരുന്നു. തൊട്ടുപുറകെ
മൂന്നുതവണ കളിച്ച ജര്‍മ്മനിയുടെ തന്നെ ലോതര്‍ മത്തായൂസും ( 1982,1986.
1990) ഉവി സീലറുമുണ്ട് ( 1958,1966.1970). സെമിഫൈനല്‍ മത്സരങ്ങളിലെ എററവും കൂടുതല്‍ ഗോളുകള്‍ പിറന്നത് 2014 ലെ ബ്രസീല്‍ ജര്‍മ്മനി മത്സര ത്തിലായിരുന്നു. ജര്‍മ്മനി 7-1 എന്ന
സ്‌കോറിനാണ് സ്വന്തം മണ്ണില്‍ ബ്രസീലിനെ മുട്ടുകുത്തിച്ചത്. പത്താം മിനിട്ടില്‍
തോമസ് മുളളറില്‍ തുടങ്ങിയ ഗോള്‍ വര്‍ഷം ആദ്യ പകുതി അവസാനിക്കുമ്പോള്‍
5-0 എന്ന നിലയിലായിരുന്നു. രണ്ടാം പകുതിയില്‍ ഓസ്‌കാറിലൂടെ ഒരു
ആശ്വാസ ഗോള്‍ നേടിയെങ്കിലും അവസാന വിസില്‍ മുഴക്കത്തില്‍ 7-1 ന്റെ
ദയനീയ പരാജയമാണ് ബ്രസീലിനേറ്റു വാങ്ങേണ്ടി വന്നത്. മറക്കാനയിലെ
ദുരന്തത്തിനു ശേഷം സ്വന്തം മണ്ണില്‍ ബ്രസീലിനേറ്റ കനത്ത പ്രഹരമായിരുന്നു
അത്.

നൂറ്റാണ്ടിലെ കളി എന്നു വിശേഷിക്കപ്പെട്ട മത്സരം ഒരു ലോകകപ്പ് സെമി
ഫൈനലിലായിരുന്നു. 1970 ജൂണ്‍ 27 ന് മെക്‌സിക്കോ യിലെ എസ്റ്റാഡിയെ
അസ്റ്റക്ക സ്റ്റേഡിയത്തിലെ കാണികള്‍ക്കു മുന്നിലായിരുന്നു ഇറ്റലിയും ഫ്രാന്‍സും
തമ്മില്‍ നടന്ന ഈ മത്സരം അരങ്ങേറിയത്. ഇറ്റലി 4-3നാണ് അന്ന് ജര്‍മ്മനിയെ
പരാജയ പ്പെടുത്തിയത്. ഏഴില്‍ അഞ്ചു ഗോളുകള്‍ പിറന്നത് എക്‌സ്ട്ര ടൈമി
ലായിരുന്നു. റോബര്‍ട്ടോ ബോണിസെന്‍ഗേയുടെ എട്ടാം മിനിട്ടിലെ ഗോളിലൂടെ
ഇറ്റലി കളിയിലെ ആധിപത്യം നേടി മുന്നേറ്റം ആരംഭി ച്ചിരുന്നു. നിശ്ചിത
സമയമവസാനിക്കുന്ന തൊണ്ണൂറാം മിനിട്ടിള കാള്‍സ് ഹെയിന്‍സ് ഷ്‌നെലിംഗറുടെ
ഗോളിലൂടെ സമനില കൈവരിക്ക് ജര്‍മ്മനിക്ക് പക്ഷേ എക്‌സ്ട്രാ ടൈമില്‍
പിടിച്ചു നില്കാ നായില്ല. മാറി മാറി വന്ന ഗോളുകള്‍ക്കൊടുവില്‍ ഇറ്റലി
ജര്‍മ്മനിയെ അടിയറവു പറയിച്ചു. ചരിത്ര താളുകളില്‍ എക്‌സ്ട്ര സമയത്ത്
ഏറ്റവു മധികം ഗോള്‍ നേടിയതിന്റെ ഖ്യാതി ഈ മത്സരത്തിനുളളതാണ്. .
ലോകകപ്പ് ചരിത്രത്തിലെ മനോഹരമായ കളി എന്നറിയ പ്പെടുന്നത് 1982
ലെ സ്‌പെയിന്‍ ലോകകപ്പിലെ പശ്ചിമ ജര്‍മ്മനി ഫ്രാന്‍സ് മത്സരമായിരുന്നു.
ആദ്യമായി പെനാള്‍ട്ടി ഷൂട്ടൌട്ടിലൂടെ വിജയിയെ നിശ്ചയിച്ച ഈ സെമി ഫൈനല്‍
മത്സരം ”സെവിലിലെ രാത്രി” എന്നാണറിയപ്പെടുന്നത്. രണ്ടാം പകുതിയാല്‍
ഫ്രഞ്ച് നായകന്‍ മിഷേല്‍ പ്ലാറ്റിനി നല്കിയ പാസ് പിടിച്ചെതുക്കാന്‍ ഉയര്‍ന്നു
പൊങ്ങിയ ഫ്രഞ്ച് താരം പാട്രിക്ക് ബാറ്റിസ്‌ഫോണ്‍ ജര്‍മ്മന്‍ ഗോള്‍ കീപ്പര്‍
ഹെറാള്‍ഡ് ഷൂമാക്കറുമായി കൂട്ടിയിടിച്ചതിന്റെ ഭാഗമായി ഷൂമാക്കറെ
അബോധാവസ്ഥയില്‍ കളിക്കളത്തിനു വെളിയിലേക്ക് കൊണ്ടുപോകുകയും
ബാറ്റിസ്‌ഫോണിനു രണ്ടു പല്ലുകള്‍ നഷ്ടപ്പെടു കയും മൂന്നു വാരിയെല്ലുകള്‍ക്ക്
ഒടിവു സംഭവിക്കുകയും ചെയ്തു. നിശ്ചിത സമയത്ത് 1-1 എന്ന നിലയിലും
എക്‌സ്ട്രാ സമയത്ത് 3-3 എന്ന നിലയിലുമായിരുന്നു സ്‌കോര്‍. ഷൂട്ടൌടിടല്‍ 5- 4
ന് ജര്‍മ്മനി വിജയിച്ചു.

1998ലെ ബ്രസീല്‍ നെതര്‍ലാന്റ്‌സ് മത്സരത്തിന്റെയും വിധി പെനാള്‍ട്ടി
ഷൂട്ടൌട്ടിലൂടെയാണ് നിശ്ചയിക്കപ്പെട്ടത്. 4-2 എന്ന സ്‌കോറിന്
ബ്രസീലിനായിരുന്നു അന്നു വിജയം. 1998 ലെ ഫ്രാന്‍സ് ക്രൊയേഷ്യ മത്സരവും
ഏറെ ശ്രദ്ധ നേടിയതായിരുന്നു. തന്റെ പിഴവിലൂടെ ഗോള്‍ ഏറ്റു വാങ്ങിയ
സിദാന്‍ വില്ലനില്‍ നിന്ന് രക്ഷകനിലേക്ക് മാറുന്ന കാഴ്ച സോക്കര്‍ പ്രേമികള്‍
എന്നും മനസ്സില്‍ സൂക്ഷിക്കുന്നതാണ്, ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അന്ന്
ഫ്രാന്‍സ് വിജയിച്ചത്. 2018 ലെ ക്രൊയേഷ്യ ഇംഗ്ലണ്ട് മത്സരവും 2006 ലെ
ജര്‍മ്മനി ഇറ്റലി സെമിഫൈനലും ചരിത്രത്തിലിടം നേടിയവയാണ്.
ലോകകപ്പിലെ മികച്ച മത്സരങ്ങള്‍ പിറന്നത് ക്വാട്ടര്‍, സെമി
ഫൈനലുകളിലായിരുന്നു. മത്സരത്തിന്‍രെ കാഠിന്യം പ്രകടിപ്പിച്ചവ
തന്നെയായിരുന്നു അവയോരോന്നും.
kerala
‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
കോഴിക്കോട്: കണ്ണൂർ പാലത്തായി പോക്സോ കേസിൽ പ്രതി ഹിന്ദു ആയതുകൊണ്ടാണ് മുസ്‌ലിം ലീഗും എസ്ഡിപിഐയും ഇടപെട്ടതെന്ന വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് ഹിന്ദു ഐക്യവേദി. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബുവും മുൻ പ്രസിഡന്റ് കെ.പി ശശികലയുമാണ് വർഗീയ പരാമർശം നടത്തിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രനെ പിന്തുണച്ച് രംഗത്തെത്തിയത്.
‘ഓരോ ഹിന്ദു സഖാവും ഈ ചോദ്യം ഉറക്കെ ചോദിക്കണം’ എന്നാണ് ആർ.വി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എത്ര നാൾ അടക്കിവെക്കാം, ഒരു നാൾ സത്യം പുറത്തുവരും, എല്ലാവരേയും എല്ലാ കാലത്തേക്കും മണ്ടന്മാരാക്കാൻ ഒരു പാർട്ടിക്കും സാധിക്കില്ല- എന്നാണ് കെ.പി ശശികലയുടെ കുറിപ്പ്.
‘ഓരോ ഹിന്ദു സഖാവും തിരിച്ചറിയേണ്ട സത്യം’- എന്നാണ് ഹിന്ദുത്വവാദിയും അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എഎച്ച്പി) മുൻ നേതാവുമായ പ്രതീഷ് പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ്. കണ്ണൂരിൽ നടന്ന പരിപാടിയിലാണ് സിപിഎം നേതാവ് വിദ്വേഷ പരാമർശം നടത്തിയത്.
പാലത്തായി കേസിൽ പ്രതി ഹിന്ദു ആയതു കൊണ്ടാണ് മുസ്‍ലിം ലീഗും എസ്ഡിപിഐയും പ്രശ്നത്തിൽ ഇടപെട്ടത്. ഉസ്താദുമാർ കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങളിൽ ലീഗോ എസ്ഡിപിഐയോ ഇടപെടാറുണ്ടോ- എന്നായിരുന്നു ആർഎസ്എസ്- ബിജെപി നേതാവ് കെ. പത്മരാജന്‍ ശിക്ഷിക്കപ്പെട്ട കേസിൽ സിപിഎം നേതാവിൻ്റെ വിവാദ പരാമർശം.
‘ഇക്കാലമത്രയും സിപിഎമ്മാണ് കേസ് നടത്തിപ്പുമായി നടന്നത്. കേസിന്റെ നടത്തിപ്പിനോ സാക്ഷി വിസ്താരത്തിനോ ആരുമുണ്ടായിട്ടില്ല. പാലത്തായി പെൺകുട്ടിക്ക് എന്തെങ്കിലും സഹായം നൽകുക എന്നതിന് ഉപരിയായി ഈ കേസിനെ സിപിഎമ്മിന് എതിരായായി തിരിച്ചുവിടുക എന്നാണ് അന്നും ഇന്ന് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്- എന്നും സിപിഎം നേതാവ് അഭിപ്രായപ്പെട്ടു.
kerala
കശ്മീരില്‍ പട്രോളിങ്ങിനിടെ അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശി സുബേദാര്‍ കെ. സജീഷിന് വിട നല്‍കി നാട്
പതിവ് പരിശോധനയ്ക്കിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണായിരുന്നു സൈനികന്‍ അപകടം.
ജമ്മു കശ്മീരില്‍ പട്രോളിങ്ങിനിടെ അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശിയായ സൈനികന്‍ സുബേദാര്‍ കെ. സജീഷിന് വിട നല്‍കി നാട്. പതിവ് പരിശോധനയ്ക്കിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണായിരുന്നു സൈനികന്‍ അപകടം. വീടിനോട് ചേര്‍ന്ന കുടുംബ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളുടെ മൃതദേഹം സംസ്‌കരിച്ചു.
പ്രത്യേക വിമാനത്തില്‍ ഇന്നലെ രാത്രി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം….സൈനിക ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് രാത്രി പത്തോടെ ഒതുക്കുങ്ങല്‍ ചെറുകുന്നിലെ വീട്ടില്‍ എത്തിച്ചു. വീട്ടിലെത്തിയും ചെറുകുന്ന് ബാലപ്രബോധനി സ്‌കൂളിലെ പൊതുദര്‍ശനത്തിലുമായി പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു.
kerala
മഴമുന്നറിയിപ്പില്‍ മാറ്റം; അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം. ജില്ലകളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. മഴമുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world20 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

