Connect with us

Education

സംസ്ഥാന കലോത്സവം ഫോട്ടോഫിനിഷിലേക്ക്; കോഴിക്കോട് മുന്നില്‍

901 പോയിന്റുമായി നിലവില്‍ കോഴിക്കോടാണ് ഒന്നാമത്. എന്നാല്‍, വെറും 4 പോയിന്റ് മാത്രം പിന്നില്‍, 897 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതുണ്ട്.

Published

on

സംസ്ഥാന കലോത്സവം ഫോട്ടോഫിനിഷിലേക്ക്. ചാമ്പ്യന്‍ സ്ഥാനത്തേക്ക് ആദ്യ 3 സ്ഥാനങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 901 പോയിന്റുമായി നിലവില്‍ കോഴിക്കോടാണ് ഒന്നാമത്. എന്നാല്‍, വെറും 4 പോയിന്റ് മാത്രം പിന്നില്‍, 897 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതുണ്ട്.

മൂന്നാം സ്ഥാനത്തുള്ള പാലക്കാടും നാല് പോയിന്റ് വ്യത്യാസത്തിലാണ്. പാലക്കാടിനുള്ളത് 893 പോയിന്റ്. 860 പോയിന്റുമായി ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്താണ്. കഴിഞ്ഞ തവണ കിരീടം കോഴിക്കോടിന് ആയിരുന്നു.

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. 10 വേദികളില്‍ ആയി 10 ഇനങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഉച്ചയോടെ അവസാനിക്കും. വൈകിട്ട് 4.30 ന് ആണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥി ആകും.

Education

കോഴിക്കോട്ടെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; അനിശ്ചിതകാലസമരം നടത്തുമെന്ന് എം.കെ മുനീർ

‘ശാശ്വത പരിഹാരം കാണുന്നത് വരെ സത്യാഗ്രഹമിരിക്കും’

Published

on

കോഴിക്കോട് ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുമെന്ന് മുസ്‌ലിം ലീഗ് നേതാവ് എം. കെ മുനീര്‍ എം.എല്‍.എ. ജില്ലക്ക് അധിക പ്ലസ്വണ്‍ ബാച്ച് അനുവദിച്ച് ശാശ്വത പരിഹാരം കാണുന്നത് വരെ സത്യാഗ്രഹമിരിക്കും. ഈ മാസം 19ന് പ്രതിഷേധം ആരംഭിക്കുമെന്നും മുനീര്‍ പറഞ്ഞു.

ജില്ലയിലെ യു.ഡി.എഫ് നേതൃത്വം ഇതിന് നേതൃത്വം നല്‍കും. എല്ലാ വിദ്യാഭ്യാസ സംഘടനകളും യുവജനസംഘടനകളും അധ്യാപകസംഘടനകളും ഒരുമിച്ചുള്ള ഒരു പ്രക്ഷോഭത്തിനൊരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്, പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളിലെ സീറ്റ് പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് എം.കെ മുനീര്‍ പറയുന്നത്.

Continue Reading

Education

പ്രവൃത്തി സമയത്ത് കാൻഡി ക്രഷ് ഗെയിം കളിച്ചു; യു.പിയിൽ സ്കൂൾ അധ്യാപകന് സസ്പെൻഷൻ

വിദ്യാര്‍ഥികളുടെ ഹോംവര്‍ക്കുകള്‍ പരിശോധിക്കുന്ന പേപ്പറില്‍, തെറ്റായി മാര്‍ക്ക് രേഖപ്പെടുത്തിയത് ശ്രദ്ധയിപ്പെട്ട മജിസ്‌ട്രേറ്റ് കൂടുതല്‍ പരിശോധന നടത്തുകയായിരുന്നു.

Published

on

യു.പിയിലെ സംഭല്‍ ജില്ലയിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവൃത്തി സമയത്ത് കാന്‍ഡി ക്രഷ് കളിക്കുകയും ഫോണില്‍ സംസാരിക്കുകയും ചെയ്ത അധ്യാപകന് സസ്‌പെന്‍ഷന്‍. ജില്ലാ മജിസ്‌ട്രേറ്റ് സ്‌കൂളില്‍ നടത്തിയ പരിശോധനയിലാണ് അധ്യാപകന്‍ കുടുങ്ങിയത്. വിദ്യാര്‍ഥികളുടെ ഹോംവര്‍ക്കുകള്‍ പരിശോധിക്കുന്ന പേപ്പറില്‍, തെറ്റായി മാര്‍ക്ക് രേഖപ്പെടുത്തിയത് ശ്രദ്ധയിപ്പെട്ട മജിസ്‌ട്രേറ്റ് കൂടുതല്‍ പരിശോധന നടത്തുകയായിരുന്നു.

ഫോണില്‍ നടത്തിയ പരിശോധനയില്‍ ഓരോ ആപ്ലിക്കേഷനു വേണ്ടിയും ചെലവഴിക്കുന്ന സമയം അറിയാനുള്ള ആപ്പ് കണ്ടെത്തി. സ്‌കൂള്‍ സമയത്ത് രണ്ട് മണിക്കൂറോളം കാന്‍ഡി ക്രഷ് കളിക്കുന്നതായി ഇതില്‍ രേഖപ്പെടുത്തിയ സമയത്തില്‍നിന്ന് വ്യക്തമാവുകയായിരുന്നു. വ്യക്തിഗത ആവശ്യങ്ങള്‍ക്കായി പ്രവൃത്തി സമയത്ത് ഫോണ്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് അസിസ്റ്റന്റ് ടീച്ചറായ പ്രിയം ഗോയലിനെതിരെ മജിസ്‌ട്രേറ്റ് നടപടി സ്വീകരിച്ചത്. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയെന്നത് പ്രധാനമാണെന്നും മജിസ്‌ട്രേറ്റ് രാജേന്ദ്ര പാന്‍സിയ വ്യക്തമാക്കി.

ആറ് വിദ്യാര്‍ഥികളുടെ പേപ്പറുകളാണ് മജിസ്‌ട്രേറ്റ് പരിശോധിച്ചത്. 95 തെറ്റുകളാണ് ആകെ കണ്ടെത്തിയത്. ഇതില്‍ ഒമ്പതെണ്ണം ആദ്യ പേജിലായിരുന്നു. ഇതില്‍ അതൃപ്തനായാണ് ഫോണ്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. സ്‌കൂളില്‍ ആകെ ചെലവഴിക്കുന്ന അഞ്ചര മണിക്കൂറില്‍ രണ്ട് മണിക്കൂറും അധ്യാപകന്‍ കാന്‍ഡിക്രഷ് കളിക്കാന്‍ ഉപയോഗിക്കുകയാണ്. ശരാശരി 26 മിനിറ്റ് ഫോണില്‍ സംസാരിക്കാനും 30 മിനിറ്റ് സമൂഹ മാധ്യമങ്ങളിലും ചെലവഴിക്കുന്നതായും കണ്ടെത്തി. ഇതോടെ വിദ്യാഭ്യാസ വകുപ്പിനെ വിവരം അറിയിക്കുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.

Continue Reading

Education

പ്ലസ് വണ്‍ സീറ്റ്; പാലക്കാടും കോഴിക്കോടും അധിക ബാച്ചുകള്‍ അനുവദിച്ചില്ല

മലപ്പുറത്തും പ്രതിസന്ധി തീരുന്നില്ല

Published

on

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി നിലനില്‍ക്കുന്നതിനിടയിലും പാലക്കാടും കോഴിക്കോടും അധിക ബാച്ചുകള്‍ അനുവദിച്ചില്ല. റൂള്‍ 300 പ്രകാരം നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് ശിവന്‍കുട്ടി പ്ലസ് വണ്‍ സീറ്റുപ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തത വരുത്തിയത്. എന്നാല്‍, പാലക്കാടും കോഴിക്കോടും അധിക ബാച്ചുകള്‍ അനുവദിച്ചില്ല. സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും പാലക്കാട് കുറവുള്ളത് 4383 സീറ്റുകളാണ്.

കോഴിക്കോട് 2250 സീറ്റുകളുടെയും കുറവുണ്ട്. മലപ്പുറത്ത് 120 ബാച്ചുകളില്‍ 65 വിദ്യാര്‍ഥികളെ പരിണിച്ചാല്‍ അവസരം ലഭിക്കുക 7800 പേര്‍ക്കാണ്. എന്നാലും മലപ്പുറത്തെ പ്രതിസന്ധി ഒട്ടും തീരില്ല. മലപ്പുറത്ത് കുറവുണ്ടായിരുന്നത് 9791 സീറ്റുകളാണ്. അധിക ബാച്ചുകള്‍ അനുവദിച്ച ശേഷവും 1991 സീറ്റുകള്‍ കുറവുണ്ട്. എന്നാല്‍, 18 ബാച്ചുകള്‍ അനുവദിച്ചതിലൂടെ കാസര്‍കോട് സീറ്റ് പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.

സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷമുള്ള കണക്കുകള്‍

മലപ്പുറം

അപേക്ഷകര്‍ 16879

അലോട്ട്മെന്റ് ലഭിച്ചത് 6999

പ്രവേശനം കാത്തു നില്‍ക്കുന്നവര്‍ 9880

ശേഷിക്കുന്ന സീറ്റുകള്‍ 89

കുറവുള്ള സീറ്റുകള്‍ 9791

പാലക്കാട്

അപേക്ഷകര്‍ 8133

അലോട്ട്മെന്റ് ലഭിച്ചത് 2643

പ്രവേശനം കാത്തു നില്‍ക്കുന്നത് 5490

ശേഷിക്കുന്ന സീറ്റുകള്‍ 1107 മാത്രം

കുറവുള്ള സീറ്റുകള്‍ 4383

കോഴിക്കോട്

അപേക്ഷകര്‍ 7190

അലോട്ട്മെന്റ് ലഭിച്ചത് 3342

പ്രവേശനം കാത്തു നില്‍ക്കുന്നത് 3838

ശേഷിക്കുന്ന സീറ്റുകള്‍ 1598 മാത്രം

കുറവുള്ള സീറ്റുകള്‍ 2250ട

മലബാറിലെ സീറ്റ് പ്രതിസന്ധിയില്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് നിയമസഭയില്‍ പറഞ്ഞത്. മലപ്പുറത്ത് 120 അധിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാസര്‍കോട് 18 അധിക ബാച്ചുകളും അനുവദിക്കും. മലപ്പുറം ജില്ലയില്‍ ഹ്യുമാനിറ്റിസിലും കൊമേഴ്സിലുമാണ് പുതി ബാച്ചുകള്‍ അനുവദിക്കുക. ഒരു സയന്‍സ് ബാച്ചിന് പുറമെ ഹ്യുമാനിറ്റിസ്, കൊമേഴ്സ് ബാച്ചുകളാണ് കാസര്‍ക്കോട് അനുവദിക്കുക.

മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ സീറ്റുകള്‍ കുറവുണ്ടെന്ന് കണ്ടെത്തിയെന്നും എല്ലാവര്‍ക്കും സീറ്റ് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. താല്‍ക്കാലിക ബാച്ച് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് അനുവദിച്ചിരിക്കുന്നത്. താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചതിലൂടെ സര്‍ക്കാരിന് 14 കോടിയുടെ അധിക ബാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മലപ്പുറം ജില്ലയില്‍ 74 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 ഹയര്‍ സെക്കന്ററി താത്കാലിക ബാച്ചുകള്‍ അനുവദിക്കാം. കാസര്‍ഗോഡ് ജില്ലയില്‍ 18 സര്‍ക്കാര്‍ സ്‌കൂളുകളിലായി 18 ബാച്ചുകള്‍ താത്കാലികമായി അനുവദിക്കാവുന്നതാണ് എന്നുമായിരുന്നു ശിപാര്‍ശകള്‍ എന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

 

Continue Reading

Trending