Connect with us

india

പിണറായി സര്‍ക്കാരിനെതിരേ താമരശ്ശേരി രൂപതയുടെ ഇടയലേഖനം; ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി നടത്തും

വന്യമൃഗ ശല്യം നേരിടുന്ന കര്‍ഷകര്‍ക്ക് നീതിയില്ല തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഇന്ന് രൂപതയുടെ കീഴിലുള്ള പള്ളികളില്‍ വായിച്ച ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിലിന്റെ ഇടയലേഖനത്തിലുണ്ട്.

Published

on

പിണറായി സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി താമരശ്ശേരി രൂപതയുടെ ഇടയലേഖനം. ജസ്റ്റിസ് ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നില്ലെന്നും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ അനീതിയാണെന്നും ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. എയ്ഡഡ് നിയമനങ്ങള്‍ അട്ടിമറിക്കുന്നു, വന്യമൃഗ ശല്യം നേരിടുന്ന കര്‍ഷകര്‍ക്ക് നീതിയില്ല തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഇന്ന് രൂപതയുടെ കീഴിലുള്ള പള്ളികളില്‍ വായിച്ച ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിലിന്റെ ഇടയലേഖനത്തിലുണ്ട്.

ക്രൈസ്തവ സമുദായത്തിന്റെ വിവിധ അവകാശങ്ങളും കര്‍ഷകരുടെ ആനുകൂല്യങ്ങളും സര്‍ക്കാര്‍ നിഷേധിക്കുന്നതായി ലേഖനത്തില്‍ പറയുന്നു. ഏപ്രില്‍ അഞ്ചിന് മുതലക്കുളത്ത് ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി നടത്താന്‍ തീരുമാനിച്ചതായും ലേഖനത്തില്‍ പറയുന്നു.കാര്‍ഷിക മേഖലയില്‍ സര്‍ക്കാരിന്റെ ഗുണപരമായ ഇടപെടല്‍ ഉണ്ടാവുന്നില്ല.

വന്യജീവികളുടെ ആക്രമണത്തിന് ദിനംപ്രതി ജനങ്ങള്‍ ഇരയാകുന്നു. സര്‍ക്കാര്‍ വെറും കാഴ്ചക്കാരായി നില്‍ക്കയാണെന്നും ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. ന്യൂനപക്ഷ സ്‌കോളര്‍പ്പില്‍ ഹൈക്കോടതി വിധി നടപ്പാക്കാതെ നികുതിപ്പണം എടുത്ത് സുപ്രീം കോടതിയെ സര്‍ക്കാര്‍ സമീപിച്ചിരിക്കയാണ്. ക്രൈസ്തവ സമുദായത്തോടുള്ള കടുത്ത അനീതിയാണിത്. ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാതെ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണെന്നും ഇടയലേഖനം കുറ്റപ്പെടുത്തുന്നു

സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്ക സഭയും സര്‍ക്കുലര്‍ പുറത്തിറക്കി. തുടര്‍ഭരണം നേടിവരുന്ന സര്‍ക്കാരുകള്‍ക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ്. ഐടി പാര്‍ക്കുകളില്‍ പബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നല്‍കാനുമുളള നീക്കങ്ങള്‍ക്കും വിമര്‍ശനമുണ്ട്.

നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നു. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതികള്‍ ഫലം കാണുന്നില്ലെന്നും കത്തോലിക്ക മെത്രാന്‍ സമിതിയുടെ സര്‍ക്കുലറില്‍ പറയുന്നു. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ സര്‍ക്കുലര്‍ വായിച്ചു.

india

പഹല്‍ഗാം ഭീകരാക്രമണം; ആരിഫ് മസൂദ് എം.എല്‍.എക്കെതിരെ ബി.ജെ.പി നേതാവിന്റെ വധഭീഷണി

ബി.ജെ.പി നേതാവും കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യയുടെ അടുത്ത അനുയായിയുമായ കൃഷ്ണ ഗാഡ്‌ഗെയാണ് ഭീഷണിപ്പെടുത്തിയത്

Published

on

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവും ഭോപ്പാല്‍ സെന്‍ട്രല്‍ എം.എല്‍.എയുമായ ആരിഫ് മസൂദിനെതിരെ വധഭീഷണി. ബി.ജെ.പി നേതാവും കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യയുടെ അടുത്ത അനുയായിയുമായ കൃഷ്ണ ഗാഡ്‌ഗെയാണ് ഭീഷണിപ്പെടുത്തിയത്. ബി.ജെ.പി സംസ്ഥാന പ്രവര്‍ത്തകസമിതി അംഗമാണ് ഗാഡ്‌ഗെ.

‘ഇത് പാകിസ്താന്റെ വിഷയമല്ല. പാകിസ്താന്റെ ഏജന്റുമാര്‍ ഇവിടെ തന്നെയുണ്ട്. അവര്‍ ഭോപ്പാലില്‍ പ്രശ്‌നമുണ്ടാക്കുകയാണെങ്കില്‍ അരിഫ് മസൂദിനും അയാളുടെ അനുയായികള്‍ക്കും കനത്ത തിരിച്ചടി തന്നെ നല്‍കും ‘ -ഗാഡ്‌ഗെ പറഞ്ഞു.

ഇതിലെതിരെ ഗാഡ്‌ഗെക്കെതിരെ മസൂദിന്റെ അനുയായികള്‍ പരാതി നല്‍കിയെങ്കിലും പാകിസ്താനെതിരെയാണ് തങ്ങള്‍ റാലി നടത്തിയതെന്ന പ്രതികരണവുമായി ബി.ജെ.പി നേതാവ് രംഗത്തെത്തി. മസൂദിനെ പാകിസ്താന്‍ ഏജന്റ് എന്ന് വിളിച്ച് ജീവനെടുക്കുമെന്ന തന്റെ പ്രസ്താവനക്കെതിരെ ആരിഫ് മസൂദ് ആരാധക സംഘടനയിലെ അംഗങ്ങള്‍ തനിക്കെതിരെ പരാതി നല്‍കിയതോടെ ഇത് ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചയാകുകയാണെന്നും ഗാഡ്‌കെ പറഞ്ഞു.

Continue Reading

india

ആന്ധ്രാപ്രദേശില്‍ ക്ഷേത്രത്തിലെ മതില്‍ ഇടിഞ്ഞുവീണ് 8 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ക്ഷേത്രത്തില്‍ 20 ദിവസം മുമ്പ് പുതുതായി നിര്‍മിച്ച മതിലാണ് തകര്‍ന്നുവീണതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Published

on

ആന്ധ്രാപ്രദേശില്‍ ക്ഷേത്ര മതില്‍ ഇടിഞ്ഞുവീണ് എട്ടുപേര്‍ മരിച്ചു. വിശാഖപട്ടണത്തെ സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ക്ഷേത്രത്തിലെ ചന്ദനോത്സവത്തിനിടെയാണ് അപകടം നടന്നത്. ടിക്കറ്റ് കൗണ്ടറിനടുത്തുള്ള 20 അടി നീളമുള്ള മതില്‍ ഭക്തര്‍ക്ക് മുകളിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു.

ക്ഷേത്രത്തില്‍ 20 ദിവസം മുമ്പ് പുതുതായി നിര്‍മിച്ച മതിലാണ് തകര്‍ന്നുവീണതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന് പിന്നാലെ ദേശീയ ദുരന്ത നിവാരണ സേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പലരും തകര്‍ന്നുവീണ മതിലിനടിയിലായിരുന്നു. പരിക്കേറ്റ ഭക്തരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, പുലര്‍ച്ചെ രണ്ടരക്കും മൂന്നരക്കും ഇടയില്‍ സ്ഥലത്ത് പേമാരിയും ശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നതായി എന്‍ഡോവ്മെന്റ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിനയ് ചാന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. കനത്ത കാറ്റില്‍ ക്ഷേത്ര പരിസരത്തുണ്ടായ പന്തലുകള്‍ വീണു, ഇതിന് പുറമെ ശക്തമായി വെള്ളം ഒലിച്ചെത്തിയതും അപകടത്തിന് കാരണമായേക്കാമെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രിയും ദുരന്തനിവാരണ മന്ത്രിയുമായ അനിത വംഗലപുടി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചു.

Continue Reading

india

കൊല്‍ക്കത്തയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; 14 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ബുറാബസാറിലെ മദന്‍മോഹന്‍ സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ഋതുരാജ് ഹോട്ടലില്‍ ഇന്നലെ വൈകുന്നേരം 7:30 ഓടെയാണ് തീപിടിത്തമുണ്ടായത്.

Published

on

കൊല്‍ക്കത്തയിലെ ഹോട്ടലില്‍ ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ബുറാബസാറിലെ മദന്‍മോഹന്‍ സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ഋതുരാജ് ഹോട്ടലില്‍ ഇന്നലെ വൈകുന്നേരം 7:30 ഓടെയാണ് തീപിടിത്തമുണ്ടായത്. പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തി നിരവധി ആളുകളെ രക്ഷപ്പെടുത്തി. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. അപകട കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മരിച്ചവരില്‍ ഒരാള്‍ തീപിടിത്തത്തെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ഹോട്ടലില്‍നിന്നു പുറത്തേക്ക് ചാടിയതാണെന്നാണ് വിവരം.ഇത്തരത്തില്‍ ചാടിയ മറ്റൊരാള്‍ പരുക്കേറ്റ് ചികിത്സയിലാണ്. രക്ഷപ്പെടാനായി ടെറസിലേക്ക് ഓടിയെത്തിയ ഒട്ടേറെ പേരെ ഹൈഡ്രോളിക് ലാഡര്‍ ഉപയോഗിച്ച് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

Continue Reading

Trending