Connect with us

kerala

താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള വീടിൻ്റെ താക്കോൽദാനം നാളെ

മുപ്പത് ലക്ഷം രൂപ ചിലവിലാണ് നിർമ്മാണം പൂർത്തീകരിച്ചത്.

Published

on

പരപ്പനങ്ങാടി: താനൂർ ബോട്ടപകടത്തിൽ പതിനൊന്ന് പേർ മരണപ്പെട്ട പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ കുന്നുമ്മൽ കുടുംബത്തിന് സംസ്ഥാന മുസ്‌ലിം ലീഗ് കമ്മറ്റി നിർമിച്ചു നൽകുന്ന രണ്ട് വീടുകളുടെ താക്കോൽദാനം നാളെ (വെള്ളി) പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പുത്തൻകടപ്പുറത്തെകെ.കുട്ടി അഹമ്മദ് കുട്ടി നഗറിൽ വൈകീട്ട് ആറിന് നടക്കുന്ന ചടങ്ങിൽ ദേശീയ ജന: സെക്ര ട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലികുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, ഡോ:എം.പി അബ്ദുസ്സമദ് സമദാനി എം.പി, മുസ്‌ലിംലീഗ്സംസ്ഥാ ന ജനറൽ സെക്രട്ടറി പി.എം.എസലാം, കെ.പി.എ മജീദ് എം.എൽ.എ, പി.അ ബ്ദുൽഹമീദ് എം.എൽ.എ, മുൻ മന്ത്രി പി.കെ അബ്ദുറബ്ബ്, സിദ്ധീഖലിരാങ്ങാട്ടൂർ, ബ്രീസ് ഹോൾഡിംഗ്‌സ് ചെയർമാൻ റഷീദലി ബാബു പുളിക്കൽ പങ്കെടുക്കും.

അപകടം നടന്ന് ദിവസങ്ങൾക്ക കം തന്നെ ഈ കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്ന് മുസ്‌ലിംലീഗ് സം സ്ഥാന നേതൃത്വം പ്രഖ്യാപിച്ചിരുന്നു.

ക ഴിഞ്ഞവർഷം നടന്ന അപകടത്തിൽ മക്കളും ഭാര്യമാരും മരിച്ച സെയ്തലവി ക്കും സിറാജിനുമാണ് വീടുകൾ.രണ്ട് മനോഹരമായ വീടുകളും അടുത്തടുത്ത് തന്നെയാണ് നിര്‍മ്മിച്ചിട്ടുള്ളത്. മുപ്പത് ലക്ഷം രൂപ ചിലവിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഈ അപകടത്തിൽ 22 പേർക്കാണ്ജീവൻ നഷ്ടമായത്.ഇതിൽ 11 പേരും കുന്നുമ്മൽ കു ടുംബത്തിൽ നിന്നുള്ളവരായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കശ്മീരില്‍ പട്രോളിങ്ങിനിടെ അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശി സുബേദാര്‍ കെ. സജീഷിന് വിട നല്‍കി നാട്

പതിവ് പരിശോധനയ്ക്കിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണായിരുന്നു സൈനികന്‍ അപകടം.

Published

on

ജമ്മു കശ്മീരില്‍ പട്രോളിങ്ങിനിടെ അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശിയായ സൈനികന്‍ സുബേദാര്‍ കെ. സജീഷിന് വിട നല്‍കി നാട്. പതിവ് പരിശോധനയ്ക്കിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണായിരുന്നു സൈനികന്‍ അപകടം. വീടിനോട് ചേര്‍ന്ന കുടുംബ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളുടെ മൃതദേഹം സംസ്‌കരിച്ചു.

പ്രത്യേക വിമാനത്തില്‍ ഇന്നലെ രാത്രി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം….സൈനിക ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് രാത്രി പത്തോടെ ഒതുക്കുങ്ങല്‍ ചെറുകുന്നിലെ വീട്ടില്‍ എത്തിച്ചു. വീട്ടിലെത്തിയും ചെറുകുന്ന് ബാലപ്രബോധനി സ്‌കൂളിലെ പൊതുദര്‍ശനത്തിലുമായി പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു.

Continue Reading

kerala

മഴമുന്നറിയിപ്പില്‍ മാറ്റം; അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം. ജില്ലകളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. മഴമുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും.

Continue Reading

kerala

തിരുവനന്തപുരത്ത് വീട്ടില്‍ പൊട്ടിത്തെറി

. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Published

on

തിരുവനന്തപുരത്ത് വീട്ടില്‍ പൊട്ടിത്തെറി. ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന കതിനയില്‍ തീപിടിച്ചാണ് അപകടം. സംഭവത്തില്‍ കാട്ടായിക്കോണത്ത് കഴക്കൂട്ടം സ്വദേശി ബാലകൃഷ്ണന്‍ നായര്‍ക്ക് (60) പരിക്കേറ്റു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭംവം.

കരിമരുന്ന് ഉണക്കാനിട്ടിരുന്നതിന് സമീപം ഇരുമ്പുകമ്പി കട്ടര്‍ കൊണ്ട് മുറിക്കുന്നതിനിടെ തീപ്പൊരി വീണാണ് തീപ്പിടിച്ചത്. ക്ഷേത്രത്തില്‍ ഉപയോഗിക്കാനായി കൊണ്ട് വന്ന കതിന വീട്ടില്‍ ഉണക്കാന്‍ വെയ്ക്കുകയായിരുന്നു. ക്ഷേത്രത്തില്‍ കതിന കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്.

 

Continue Reading

Trending