Connect with us

kerala

മുസ്‌ലിം സംവരണം കുറച്ച് ഭിന്നശേഷി സംവരണം നടപ്പാക്കാനുള്ള ഉത്തരവ് വിവാദമാകുന്നു; നീക്കം റൊട്ടേഷന്‍ രീതി പുനഃപരിശോധിക്കാതെ

മുസ്‌ലിം ലീഗ് എം.എല്‍.എ ടി.വി ഇബ്രാഹിം മുഖ്യമന്ത്രിക്കും സാമൂഹ് നീതി വകുപ്പ് മന്ത്രിക്കും പരാതി നല്‍കി.

Published

on

മുസ്‌ലിം സംവരണം 2 ശതമാനം കുറവ് വരുന്ന രീതിയില്‍ ഭിന്നശേഷി സംവരണം നടപ്പാക്കാന്‍ ഉത്തരവിറങ്ങി. ഭിന്നശേഷി സംവരണം നടപ്പാക്കുന്നത് സംബന്ധ സാമൂഹിക നീതി വകുപ്പ് ഒക്ടോബര്‍ ഒന്നിന് പുറത്തിക്കിയ ഉത്തരവാണ് വിവാദമാകുന്നത്.

മുസ്‌ലിം സംവരണം രണ്ട് ശതമാനം കുറയുന്ന രീതിയിലുള്ള റൊട്ടേഷന്‍ രീതി പുനഃപരിശോധിക്കാതെയാണ് പുതിയ സര്‍ക്കാര്‍ ഉത്തരവ്. ഈ ഉത്തരവിലാണ് റൊട്ടോഷ രീതി വിവരിക്കുന്നത്. മുസ്‌ലിം ലീഗ് എം.എല്‍.എ ടി.വി ഇബ്രാഹിം മുഖ്യമന്ത്രിക്കും സാമൂഹ് നീതി വകുപ്പ് മന്ത്രിക്കും പരാതി നല്‍കി.

ഭിന്നശേഷി സംവരണം നാലു ശതമാനം നടപ്പാക്കാനായി 2019 ഒക്ടോബറില്‍ സാമൂഹിക നീതി വകുപ്പ് ഉത്തരവ് പുറത്തിറക്കിയപ്പോഴാണ് ഈ പ്രശ്നം ആദ്യം ഉയരുന്നത്. സംവരണത്തിന- റൊട്ടേഷനില്‍ 1,26,51,76 എന്ന ക്രമത്തില്‍ ഭിന്നശേഷി വിഭാഗത്തെയും ഉള്‍പ്പെടുത്തണമെന്നായിരുന്നു നിര്‍ദേശം.

ഇതില്‍ 26, 76 റൊട്ടേഷന്‍ മുസ്ലിം വിഭാഗത്തിന്റേതായതിനാല്‍ ഈ രീതിയില്‍ നിയമനം നടത്തിയാല്‍ മുസ്ലിം സംവരണം 2 ശതമാനം കുറയും. ഇത് അന്നു തന്നെ ചൂണ്ടിക്കാണിച്ചപ്പോള്‍ ഒരു വിഭാഗത്തിന്റെയും സംവരണത്തില്‍ കുറവ് വരുത്താതെ തന്നെ ഭിന്നശേഷി സംവരണം നടപ്പാക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു നിയമസഭയില്‍ ഉറപ്പ് നല്‍കി. എന്നാല്‍ ഭിന്നശേഷി സംവരണം 4 ശതമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം വീണ്ടും ഉത്തരവിറക്കിയപ്പോഴും സംവരണ റൊട്ടേഷനില്‍ മാറ്റം വരുത്തിയിട്ടില്ല.

ആകെയുള്ള സംവരണ ശതമാനം വര്‍ധിപ്പിച്ചോ ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയോ പരിഹരിക്കാവുന്ന പ്രശ്നത്തെ സര്‍ക്കാര്‍ ഇത്ര സങ്കീര്‍ണമാക്കുന്നതെന്തിനെന്ന് മനസിലാവുന്നില്ലെന്ന് പിന്നാക്ക വിഭാഗ വകുപ്പ് മുന്‍ ഡയറക്ടര്‍ വി.ആര്‍ ജോഷി പറഞ്ഞു. സര്‍ക്കാര്‍ നിയമനങ്ങളില്‍ രണ്ടു ശതമാനം സംവരണം നഷ്ടപ്പെടുന്ന രീതിയിലേക്ക് പോകുന്നത് മുസ്ലിം വിഭാഗത്തില്‍ നിന്ന് ശക്തമായ എതിര്‍പ്പുയരുന്നതിന് കാരണമാകുമെന്ന് ഉറപ്പാണ്.

 

Agriculture

കരിഞ്ഞുണങ്ങി കൃഷിയിടങ്ങൾ; 1,000 ത്തോളം കർഷകർ കടക്കെണിയിൽ

ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ജില്ലയിൽ രണ്ടര കോടിയോളം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി രേഖപ്പെടുത്തിയത്.

Published

on

കടുത്ത വേനലിൽ ജില്ലയിൽ വ്യാപക കൃഷിനാശം. ഇതിനകം ആയിരത്തോളം കർഷകരുടെ അപേക്ഷകൾ കൃഷിഭവനുകളിൽ ലഭിച്ചിട്ടുണ്ട്. അതത് കൃഷി ഓഫീസർമാരുടെ പരിശോധനയ്ക്ക് പുറമെ വ്യാപകമായ തോതിൽ കൃഷി നശിച്ച ഇടങ്ങളിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ വിദഗ്ദ്ധസംഘം പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പെരുമ്പടപ്പ് ബ്ലോക്കിലായിരുന്നു സന്ദർശനം. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കും.

ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ജില്ലയിൽ രണ്ടര കോടിയോളം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി രേഖപ്പെടുത്തിയത്. ഏപ്രിലിലെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല.വേനൽ മഴ ഇനിയും വൈകിയാൽ കാർഷിക നഷ്ടം പെരുകുമെന്ന ആശങ്ക ശക്തമാണ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നടക്കം വായ്പയെടുത്ത് കൃഷിയിറക്കിയവർ ഇനി എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ്. വിള ഇൻഷ്വറൻസിലും സർക്കാരിന്റെ സാമ്പത്തിക സഹായത്തിലും പ്രതീക്ഷയർപ്പിക്കുകയാണ് കർഷകർ.

ജില്ലയിൽ വാഴക്കൃഷിയ്ക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത്. 2.40 കോടി രൂപയുടെ നഷ്ടം. മറ്റ് കൃഷികൾക്കെല്ലാമായി പത്ത് ലക്ഷത്തോളം രൂപയാണ് നഷ്ടം. കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക് പ്രകാരം കുലച്ച വാഴകൾ മാത്രം 80,000 എണ്ണം നശിച്ചിട്ടുണ്ട്. ഇതിന്റെ തോത് ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതരുടെ കണക്ക്. 20,000 വാഴകളുമായി കൊണ്ടോട്ടി ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ജില്ലയിൽ ഏറ്റവും കൂടുതൽ വാഴക്കൃഷിയുള്ളത് വാഴക്കാട് മേഖലയിലാണ്. വാഴക്കൃഷിക്ക് ഏറെ പ്രശസ്തി നേടിയ ഇവിടം സ്ഥിരമായ നാശനഷ്ടം മൂലം കർഷകർ മറ്റ് വിളകളിലേക്ക് തിരിഞ്ഞിട്ടുണ്ട്.

കാളികാവ്, മഞ്ചേരി ബ്ലോക്കുകളിൽ 15,000 വീതം വാഴകളും വണ്ടൂർ ബ്ലോക്കിൽ 5,000ത്തോളം കുലച്ച വാഴകളുമാണ് ഒടിഞ്ഞുതൂങ്ങി കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കിയത്. കടുത്ത വേനലിൽ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കുളങ്ങൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ വറ്റിയതാണ് വാഴക്കർഷകർക്ക് തിരിച്ചടിയായത്. വെള്ളം ലഭിക്കാതെ വന്നതോടെ വാഴകൾ കൂമ്പൊടിഞ്ഞ് വീഴുകയാണ്.

കടുത്ത ചൂടിൽ നെൽപ്പാടങ്ങൾ വിണ്ടുകീറിയതോടെ കതിരിട്ട നെല്ലുകൾ അടക്കം കരിഞ്ഞുണങ്ങി. തിരൂരങ്ങാടി, പെരുമ്പടപ്പ്, തവനൂർ മേഖലകളിലാണ് നെൽ കൃഷിക്ക് കാര്യമായ നഷ്ടം സംഭവിച്ചത്. ഇവിടങ്ങളിൽ 40 ഏക്കറിലായി 5.67 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. കൃഷിവകുപ്പ് അധികൃതരുടെ കണക്കെടുപ്പ് പൂർത്തിയാവുന്നതോടെ നഷ്ടത്തിന്റെ തോത് ഉയരും.

Continue Reading

india

എയർ ഇന്ത്യ എക്സ്‍പ്രസ് പ്രതിസന്ധിക്ക് പരിഹാരം; ക്യാബിൻ ക്രൂ സമരം അവസാനിപ്പിച്ചു

എയർ ഇന്ത്യ എക്സ്‍പ്രസ് സിഇഒ അലോക് സിംഗ് ജീവനക്കാരുമായി നടത്തിയ ചർച്ച വിജയകരമായ സാഹചര്യത്തിലാണ് തീരുമാനം.

Published

on

എയർ ഇന്ത്യ എക്സ്‍പ്രസ് പ്രതിസന്ധിക്ക് പരിഹാരമായി. ക്യാബിൻ ക്രൂ അംഗങ്ങളുടെ സമരം അവസാനിപ്പിച്ചതോടെയാണ് ഇതുവരെ തുടർന്ന യാത്ര പ്രതിസന്ധിക്ക് പരിഹാരമായത്. എയർ ഇന്ത്യ എക്സ്‍പ്രസ് സിഇഒ അലോക് സിംഗ് ജീവനക്കാരുമായി നടത്തിയ ചർച്ച വിജയകരമായ സാഹചര്യത്തിലാണ് തീരുമാനം.

പിരിച്ചുവിട്ട 40 പേരെയും തിരിച്ചെടുത്തതായി ക്യാബിൻ ക്രൂ പ്രതിനിധി റിപ്പോർട്ടർ ടിവിയുടെ ഡിബേറ്റ് വിത്ത് അരുൺ കുമാറിൽ അറിയിച്ചു. നാളെ മുതൽ ഡ്യൂട്ടിക്ക് ജോയിന്റ് ചെയ്യുമെന്നും ക്യാബിൻ ക്രൂ അംഗം പറഞ്ഞു.

സമരം മൂലം ഇന്ന് 74 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ജീവനക്കാരുടെ സമരത്തിനെതിരെ കർശന നടപടിയുമായി എയർ ഇന്ത്യ എക്സ്‍പ്രസ് രംഗത്തെത്തിയിരുന്നു. 220ലേറെ ക്യാബിൻ ക്രൂ അംഗങ്ങളാണ് സമരം നടത്തിയിരുന്നത്.

സമരത്തെ തുടർന്ന് ഇന്നലെ മാത്രം 91 വിമാനങ്ങൾ റദ്ദാക്കിയപ്പോൾ, 102 വിമാന സർവീസുകൾ വൈകുകയും ചെയ്തു. സമരത്തിൽ ഇല്ലാത്ത മുഴുവൻ ജീവനക്കാരെയും ജോലിക്ക് ഇറക്കിയാലും ഒരു ദിവസം ചുരുങ്ങിയത് 40 ഫ്ലൈറ്റുകൾ എങ്കിലും റദ്ദാക്കേണ്ടി വരുമെന്നതായിരുന്നു സാഹചര്യം. ഇതിന് പിന്നാലെയാണ് സിഇഒ, ജീവനക്കാരുമായി ചർച്ച നടത്തിയത്.

Continue Reading

Education

മാർക്ക് പൂജ്യം; പുനഃപരിശോധനയ്ക്ക് അപേക്ഷിച്ചപ്പോൾ ഉത്തരക്കടലാസില്ല

ചാലക്കുടി പനമ്പള്ളി മെമ്മോ റിയൽ ഗവ. കോളജിലെ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുടെ ഉത്തരക്കടലാസാണ് കാണാനില്ലെന്ന് സർവകലാശാല അറിയിച്ചത്.

Published

on

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്‌റ്റർ ബിരുദ പരീക്ഷയിലെ ജേണലിസം പേപ്പറിൽ പൂജ്യം മാർക്ക് കിട്ടിയ വിദ്യാർത്ഥി പുനഃപരിശോധനയ്ക്ക് അപേക്ഷിച്ചപ്പോൾ ഉത്തരക്കടലാസ് ലഭ്യമല്ലെന്നു മറുപടി.

ചാലക്കുടി പനമ്പള്ളി മെമ്മോ റിയൽ ഗവ. കോളജിലെ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുടെ ഉത്തരക്കടലാസാണ് കാണാനില്ലെന്ന് സർവകലാശാല അറിയിച്ചത്.

ഇപ്പോൾ നാലാം സെമസ്റ്ററിൽ പഠിക്കുന്ന വിദ്യാർഥി ഇതോടെ വെട്ടിലായി. പേപ്പർ വീണ്ടെടുത്ത് ഫലം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടു കാത്തിരിക്കുകയാണ് വിദ്യാർത്ഥി.

Continue Reading

Trending