Connect with us

News

ഓസീസിനെതിരെ രണ്ടാം ടി-20 ഇന്ന്

മൂന്ന് മല്‍സര പരമ്പരയിലെ ആദ്യ മല്‍സരം ഓസീസ് സ്വന്തമാക്കിയതിനാല്‍ സമ്മര്‍ദ്ദം മുഴുവന്‍ ആതിഥേയര്‍ക്കാണ്.

Published

on

നാഗ്പ്പൂര്‍: ഡെത്തിലെ തലവേദനയുമായി രോഹിത് ശര്‍മയുടെ ഇന്ത്യന്‍ സംഘമിന്ന് ടി-20 പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിക്കെതിരെ. മൂന്ന് മല്‍സര പരമ്പരയിലെ ആദ്യ മല്‍സരം ഓസീസ് സ്വന്തമാക്കിയതിനാല്‍ സമ്മര്‍ദ്ദം മുഴുവന്‍ ആതിഥേയര്‍ക്കാണ്. ഇന്നും അരോണ്‍ ഫിഞ്ചിന്റെ സംഘം ജയിച്ചാല്‍ പരമ്പര അവര്‍ കൊണ്ട് പോവും. ടി-20 ലോകകപ്പ് തൊട്ടരികില്‍ നില്‍ക്കവെ ഇന്ത്യക്കത് കനത്ത ആഘാതവുമാവും.

പ്രശ്‌നങ്ങളുടെ നടുക്കടലിലാണ് ഇന്ത്യന്‍ സംഘം. ലോകകപ്പിന് മുമ്പ് സമ്പൂര്‍ണ കരുത്തുള്ള ടീം എന്നതായിരുന്നു കോച്ച് രാഹുല്‍ ദ്രാവിഡ്, നായകന്‍ രോഹിത് ശര്‍മ എന്നിവരുടെ ആഗ്രഹം. പക്ഷേ നിലവില്‍ ഡെത്ത് ബൗളിംഗ് ഇന്ത്യക്ക് വലിയ തലവേദനയായി മാറുന്നു. ഇന്ത്യ കളിച്ച അവസാന മൂന്ന് മല്‍സരങ്ങളില്‍ ടീമിന്റെ തോല്‍വിക്ക് പ്രധാന കാരണമായത് അവസാന ഓവര്‍ ബൗളിംഗാണ്. ജസ്പ്രീത് ബുംറ എന്ന സീനിയര്‍ സീമര്‍ പരുക്കില്‍ നിന്നും പൂര്‍ണ മുക്തനാവാതെ പുറത്തിരിക്കവെ ബൗളിംഗ് നായകത്വം വഹിക്കുന്ന ഭുവനേശ്വര്‍ കുമാര്‍ ദുരന്തമായി മാറുന്നു. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് എന്ന പേരില്‍ അറിയപ്പെട്ടയാളാണ് ഭുവനേശ്വര്‍. പക്ഷേ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മല്‍സരങ്ങളിലും മൊഹാലിയില്‍ ഓസ്‌ട്രേലിയക്കെതിരെയും അദ്ദേഹം ദയനീയ പരാജയമായി മാറി. ബുംറ ഇന്ന് ഇറങ്ങുമോ എന്നത് വ്യക്തമല്ല. മൊഹാലിയില്‍ അദ്ദേഹം ടീമിനൊപ്പമുണ്ടായിരുന്നു. ലോകകപ്പ് മുന്‍നിര്‍ത്തി ബുംറയുടെ കാര്യത്തില്‍ ടീം മാനേജ്‌മെന്റ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. മുഹമ്മദ് ഷമി കോവിഡ് ബാധിതനായി പുറത്തായതും ടീമിനെ സാരമായി തന്നെ ബാധിക്കുന്നു.
പകരക്കാരനായി വന്ന ഉമേഷ് യാദവ് മൊഹാലിയില്‍ രണ്ടോവറില്‍ 27 റണ്‍സാണ് വഴങ്ങിയത്. നാഗ്പ്പൂരിലെ ട്രാക്ക് സ്പിന്നിനെ തുണക്കുമെന്നാണ് കരുതപ്പെടുന്നത്. മൊഹാലിയില്‍ ഇന്ത്യ രണ്ട് സ്പിന്നര്‍മാരെയാണ് ഇറക്കിയിരുന്നത്.

അക്‌സര്‍ പട്ടേലിനൊപ്പം യൂസവേന്ദ്ര ചാഹലും കളത്തിലുണ്ടായിരുന്നു. സീനിയര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് അവസരം നല്‍കാത്തത് ചര്‍ച്ചയായിട്ടുണ്ട്. അദ്ദേഹം ഇന്ന് കളിക്കുമോ എന്നതും വ്യക്തമല്ല. ഓസീസ് ടീമില്‍ കാര്യമായ മാറ്റങ്ങളില്ലെന്ന് നായകന്‍ ഫിഞ്ച് വ്യക്തമാക്കി. ആദ്യ മല്‍സരത്തിലെ പ്രകടനത്തില്‍ നായകന്‍ സംതൃപ്തനാണ്. ബൗളര്‍മാര്‍ കുറച്ച് കൂടി കാര്‍ക്കശ്യം പാലിക്കുന്ന പക്ഷം ഇന്ത്യന്‍ ബാറ്റര്‍മാരെ നിയന്ത്രിക്കാമെന്നും അദ്ദേഹം കരുതുന്നു.

kerala

മുഖ്യമന്ത്രിയും സംഘവും ലണ്ടനില്‍ താമസിക്കാന്‍ ചെലവിട്ടത് 43.14 ലക്ഷം രൂപ

വിമാനയാത്ര ഒഴിച്ചുള്ള കണക്കാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്.

Published

on

കഴിഞ്ഞ ഒക്ടോബറില്‍ മുഖ്യമന്ത്രിയും സംഘവും ലണ്ടനില്‍ തങ്ങിയപ്പോള്‍ ഹോട്ടല്‍ താമസത്തിനും ഭക്ഷണത്തിനും നഗര യാത്രകള്‍ക്കുമായി ആകെ ചെലവിട്ടത് 43.14 ലക്ഷം രൂപ.

ലണ്ടന്‍ ഹൈ കമ്മീഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. ഹോട്ടല്‍ താമസത്തിന് 18.54 ലക്ഷം രൂപയും യാത്രകള്‍ക്കായി 22.38 ലക്ഷം രൂപയും വിമാനത്താവളത്തിലെ ലോഞ്ചിലെ ഫീസ് ആയി 2.21 ലക്ഷം രൂപയുമാണ് ചിലവായത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ആണ് ഈ തുക ചെലവഴിച്ചത് പിന്നീട് അത് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, പി രാജീവ്, വീണ ജോര്‍ജ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വി പി ജോയ്, ഓഫീസര്‍ ഓണ്‍ സപെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, വ്യവസായ സെക്രട്ടറി സുമന്‍ ബില്ല, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, മുഖ്യമന്ത്രിയുടെ പി എ സുനീഷ് എന്നിവരാണ് ഔദ്യോഗിക സംഘത്തില്‍ ഉണ്ടായിരുന്നത്. കുടുംബാംഗങ്ങളും ഒപ്പം ഉണ്ടായിരുന്നു.

വിമാനയാത്ര ഒഴിച്ചുള്ള കണക്കാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. ഒക്ടോബര്‍ 2 മുതല്‍ 12 വരെയായിരുന്നു ലണ്ടന്‍ സന്ദര്‍ശനം.

Continue Reading

kerala

ഗവിയിലേക്കു പോവാം കെഎസ്ആര്‍ടിസിയില്‍; ടൂറിസം പാക്കേജിനു തുടക്കം

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള സ്ഥലമാണ് പത്തനംതിട്ട ഗവി.

Published

on

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള സ്ഥലമാണ് പത്തനംതിട്ട ഗവി. പക്ഷെ യാത്രയും താമസവുമെല്ലാം സാധാരണക്കാര്‍ക്ക് പലപ്പോഴും മനോഹരമായ ഗവി ഒരു സ്വപ്നമാകുന്നു. ഇതിനൊരു പരിഹാരമായിരിക്കുകയാണ്. പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ വിനോദയാത്രാ പാക്കേജിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു.

ബജറ്റ് ടൂറിസം പ്രോജക്ടിന്റെ ഭാഗമായി ദിവസവും മൂന്ന് കെഎസ്ആര്‍ടിസി ബസുകളാണ് കേരളത്തിലെ പല ഡിപ്പോകളില്‍ നിന്നായി സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ പത്തനംതിട്ടയിലെത്തിച്ച് ഇവിടെ നിന്നുള്ള ബസിലാണ് ഗവിയിലേക്ക് കൊണ്ടുപോകുക.

പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശനഫീസ്, ബോട്ടിംഗ്, ഉച്ചഊണ്, യാത്രാ നിരക്ക് ഉള്‍പ്പെടെ 1300 രൂപയാണ്. ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാര്‍, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുല്‍മൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയില്‍ എത്താം. തുടര്‍ന്ന് ബോട്ടിംഗും ഉച്ച ഊണും കഴിഞ്ഞ് വണ്ടിപ്പെരിയാര്‍ വഴി പാഞ്ചാലിമേടും കണ്ട് തിരിച്ച് പത്തനംതിട്ടയില്‍ എത്തുന്നതാണ് പാക്കേജ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയില്‍ നിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും. നിലവില്‍ ഗവിയിലേക്ക് രണ്ട് ഓര്‍ഡിനറി സര്‍വീസ് പത്തനംതിട്ടയില്‍ നിന്നും ദിവസവുമുണ്ട്. രാവിലെ അഞ്ചരയ്ക്കും ആറരയ്ക്കും. ഈ സര്‍വീസിന് മാറ്റമില്ല

അതേസമയം പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ രാത്രി താമസത്തിനുള്ള സൗകര്യം ഒരുക്കും. ശബരിമല തീര്‍ഥാടകര്‍ക്കും മറ്റ് യാത്രക്കാരും ഉള്‍പ്പെടെ മുപ്പത്തിയേഴ് പേര്‍ക്ക് രാത്രി താമസിക്കാനുള്ള ഡോര്‍മിറ്ററി സൗകര്യങ്ങളും ഉടന്‍ ഒരുക്കും.

Continue Reading

gulf

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി അബുാദബി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍; ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിക്കും

ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍നിന്നും വളര്‍ന്നുവരുന്ന തലമുറയെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അബുദാബി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു.

Published

on

അബുദാബി: ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍നിന്നും വളര്‍ന്നുവരുന്ന തലമുറയെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അബുദാബി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു.ഡിസംബര്‍ രണ്ടിന് രാത്രി എട്ടുമണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ അബുദാബിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.

വര്‍ത്തമാനകാലത്തെ യുവതികള്‍ പോലും മയക്കുമരുന്നിന് അടിപ്പെട്ടുകൊണ്ടിരിക്കുന്ന വിഷമകരമായ ആഗോള ചുറ്റുപാടില്‍ ഇതിനെതിരെ മതാപിതാക്കളെയും കുട്ടികളെയും ബോധവല്‍ക്കരിക്കുയെന്നതാണ് പരിപാടികൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

‘മാറുന്നലോകം മയങ്ങുന്ന മക്കള്‍’ എന്ന വിഷയം ആസ്പദമാക്കി ഡോ.ജൗഹര്‍ മുനവ്വറും ധാര്‍മ്മികതയുടെവീണ്ടെടുപ്പിന് എന്ന വിഷയത്തില്‍ ഷാര്‍ജ അല്‍അസീസ് മസ്ജിദ് ഇമാം ഹുസൈന്‍ സലഫിയും സംസാരിക്കും.

പ്രവാസികള്‍ തങ്ങളുടെ മക്കളുടെ ജീവിത രീതിയും സൗഹൃദങ്ങളും പരിശോധിക്കുകയും സമൂഹത്തിന് നന്മ പകരുന്ന മക്കളായി വളരുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പരിപാടിയില്‍ പ്രമുഖര്‍ അവതരിപ്പിക്കും. അബുദാബി പൊലീസിലെ ഉന്നതരും ലഹരിവിരുദ്ധ വിഭാഗം ഉദ്യോഗസ്ഥരും പരിപാടിയില്‍ം സംബന്ധിക്കും.

അബുദാബി ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് ഡോ.ബഷീര്‍, സെക്രട്ടറി അബ്ദുല്‍റഹ്മാന്‍ സെയ്ദുട്ടി, മാലിക് ബിന്‍ അനസ് ഖുര്‍ആന്‍ സെന്റര്‍ പ്രിന്‍സിപ്പള്‍ സായിദ് അല്‍ഹകമി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Continue Reading

Trending