പൂഞ്ച് നൗഷേറ മേഖലകളില്‍ നടന്ന ഇന്ത്യന്‍ സൈന്യത്തന്റെ ആക്രമത്തില്‍ അഞ്ച് പാക്ക് സൈനികര്‍ കൊല്ലപ്പെടുകയും ആറ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

പാക്ക് സൈന്യം നേരത്തെ നടത്തിയ ആക്രമത്തില്‍ ജെനറല്‍ റിസര്‍വ് എഞ്ചിനിയര്‍ കൊല്ലപ്പെടുകയും രണ്ട് പൗരന്മാര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെ മുതല്‍ പാക്ക് സൈന്യം തുടരുന്ന പ്രകേപനപരമായ നീക്കങ്ങള്‍ക്കു നേരെ ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുകയായിരുന്നു.