അഹമ്മദാബാദ് : ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് അത്യുജ്വല വിജയം. മൂന്നു ദിവസം ശേഷിക്കെ പത്തു വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. രണ്ടാം ഇന്നിംഗ്സില്‍ ജയിക്കാന്‍ 49 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ ലക്ഷ്യത്തിലെത്തുകയായിരുന്നുര. 15 റണ്‍സെടുത്ത് ശുഭ്മാന്‍ ഗില്ലും 25 റണ്‍സെടുത്ത രോഹിത് ശര്‍മയും 7.4 ഓവറില്‍ ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു. സ്‌കോര്‍ ഇംഗ്ലണ്ട്: 112, 81. ഇന്ത്യ: 145, 49 ന് പൂജ്യം.

ആദ്യ ഇന്നിംഗ്സില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 145 റണ്‍സിന് ഓള്‍ ഔട്ടായി. 33 റണ്‍സിന്റെ ലീഡും ഇന്ത്യ സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ വെറും 81 റണ്‍സിന് ഇന്ത്യ പുറത്താക്കി. 32 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റെടുത്ത അക്ഷര്‍ പട്ടേലും48 റണ്‍സ് വഴങ്ങി നാലുവിക്കറ്റെടുത്ത ആര്‍ അശ്വിനും ചേര്‍ന്നാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ തകര്‍ത്തത്.