kerala
സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയില് 4.76 കോടിയുടെ ക്രമക്കേട്; സിപിഎം നേതാവ് ഒളിവില്
സഹകരണ സംഘം സെക്രട്ടറി കെ. രതീശന് അംഗങ്ങളറിയാതെ അവരുടെ പേരില് 4.76 കോടി രൂപയുടെ സ്വര്ണ്ണപ്പണയ വായ്പ എടുത്തെന്നാണ് പരാതി.

സി.പി.എം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രിക്കള്ച്ചറിസ്റ്റ് വെല്ഫെയര് കോഓപ്പറേറ്റീവ് സൊസൈറ്റിയില് വന് ക്രമക്കേട്. സഹകരണ സംഘം സെക്രട്ടറി കെ. രതീശന് അംഗങ്ങളറിയാതെ അവരുടെ പേരില് 4.76 കോടി രൂപയുടെ സ്വര്ണ്ണപ്പണയ വായ്പ എടുത്തെന്നാണ് പരാതി. ഇയാള്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആദൂര് പോലീസ് കേസെടുത്തു.
ആരോപണത്തിന്റെ പശ്ചാത്തലത്തില് സി.പി.എം മുള്ളേരിയ ലോക്കല് കമ്മിറ്റി അംഗം കെ. രതീശനെ പാര്ട്ടിയില് നിന്ന് സസ്പെന്ഡ് ചെയ്തു. പ്രാഥമിക പരിശോധനയില് 4 കോടി 75 ലക്ഷത്തി 99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വര്ണ്ണം ഇല്ലാതെ 7 ലക്ഷം രൂപ വരെ അനുവദിച്ചതായി പരിശോധനയില് വ്യക്തമായി. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. രതീശന് ഒളിവിലാണെന്ന് പോലീസ് പറയുന്നു.
kerala
വീണ്ടും തകര്ന്ന് ദേശീയപാത; മലപ്പുറം തലപ്പാറയില് ആറുവരിപ്പാതയില് വിള്ളല്
കാസര്കോട് കാഞ്ഞങ്ങാട് ആറുവരി ദേശീയപാതയുടെ സര്വിസ് റോഡ് കനത്ത മഴയില് തകര്ന്നു.

മലപ്പുറത്ത് ഇന്നലെ റോഡ് തകര്ന്ന് വീണതിന് പിന്നാലെ ഇന്ന് വീണ്ടും ആറുവരിപ്പാതയില് വിള്ളലുണ്ടായി. മലപ്പുറം തലപ്പാറയില് മണ്ണിട്ട് ഉയര്ത്തി നിര്മിച്ച ദേശീയപാത ഭാഗത്താണ് വിള്ളല് കണ്ടെത്തിയത്. ഇന്നലെ കൂരിയാട് റോഡ് തകര്ന്നുവീണിരുന്നു. ഈ പശ്ചാത്തലത്തില് സമീപവാസികള് ആശങ്കയിലാണ്. മേഖലയില് ഇന്നലെ മുതല് ശക്തമായ മഴയുണ്ട്.
ഇന്നലെ ഉച്ചയോടെയാണ് മലപ്പുറം കൂരിയാട് ആറുവരിപ്പാതയുടെ ഒരു ഭാഗവും സര്വിസ് റോഡും തകര്ന്ന് വീണത്. അപകടത്തില് രണ്ട് കാറുകള് തകരുകയും നാല് പേര്ക്ക് ചെറിയ പരിക്കേല്ക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടര്ന്ന് കോഴിക്കോട് ഭാഗത്ത് നിന്ന് തൃശൂര് ഭാഗത്തേക്കുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.
ഇന്ന് രാവിലെ കാസര്കോട് കാഞ്ഞങ്ങാട് ആറുവരി ദേശീയപാതയുടെ സര്വിസ് റോഡ് കനത്ത മഴയില് തകര്ന്നു. ചെമ്മട്ടംവയലിലാണ് സര്വിസ് റോഡ് ഒരുഭാഗം പാടെ തകര്ന്നത്. മേഖലയില് കനത്ത മഴയാണ് ഇന്നലെ മുതല്. ദേശീയപാതയില് നിര്മാണപ്രവൃത്തി നടക്കുന്നതിനാല് സര്വിസ് റോഡ് വഴിയായിരുന്നു വാഹനങ്ങള് കടന്നുപോയിരുന്നത്. പാത ഇടിഞ്ഞതോടെ വാഹനങ്ങള് വഴിതിരിച്ചുവിടുകയാണ്.
kerala
ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല; കൊല്ലത്ത് വിവാഹ വീട്ടില് കൂട്ടത്തല്ല്

ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല എന്നതിനെ ചൊല്ലി കൊല്ലത്ത് വിവാഹ വീട്ടില് കൂട്ടത്തല്ല്. കാറ്ററിങ് തൊഴിലാളികള് തമ്മിലുള്ള തര്ക്കമാണ് കൂട്ടത്തല്ലില് കലാശിച്ചത്. ഇന്നലെ തട്ടാമലയ്ക്ക് സമീപമാണ് സംഭവം. വിവാഹത്തിനെത്തിയ പലര്ക്കും ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ലെന്ന് ആരോപിച്ചാണ് കാറ്ററിങ് തൊഴിലാളികളും പാചകം ചെയ്തവരും തമ്മില് തര്ക്കമുണ്ടായത്. പാത്രങ്ങള് കൊണ്ടാണ് തലയ്ക്ക് അടിച്ചത്.
ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കല് ഭാഗത്തെ രാജധാനി ഓഡിറ്റോറിയത്തിലാണ് അക്രമം നടന്നത്. സംഘട്ടനത്തില് നാല് പേര്ക്ക് പരുക്കേറ്റു. എല്ലാവര്ക്കും തലയ്ക്കാണു പരുക്ക്. വിഷയത്തില് ഇരവിപുരം പൊലീസില് പരാതി നല്കിയിട്ടുണ്ട്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില് പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം എല്ലാവരും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
kerala
വളാഞ്ചേരിയിലെ നിപ രോഗബാധിത ഗുരുതരാവസ്ഥയില് തുടരുന്നു; 84 പേരുടെ പരിശോധനാഫലം നെഗറ്റീവ്
ആകെ 166 പേരാണ് പ്രാഥമിക സമ്പര്ക്കപ്പട്ടികയില് ഉള്ളത്.

മലപ്പുറം വളാഞ്ചേരിയിലെ നിപ രോഗബാധിതയുമായി പ്രാഥമികസമ്പര്ക്കത്തില് വന്ന 84 പേരുടെ സാമ്പിള് പരിശോധനാഫലം നെഗറ്റീവായി. നിപ രോഗബാധിത സ്വകാര്യ ആശുപത്രിയില് ഗുരുതരാവസ്ഥയില് തുടരുകയാണ്. ആകെ 166 പേരാണ് പ്രാഥമിക സമ്പര്ക്കപ്പട്ടികയില് ഉള്ളത്. പുതുതായി ആരും തന്നെ സമ്പര്ക്കപ്പട്ടികയില് ഉള്പ്പെട്ടിട്ടില്ല.
65 പേര് ഹൈറിസ്ക് വിഭാഗത്തിലും 101 പേര് ലോറിസ്ക് വിഭാഗത്തിലുമാണുള്ളത്. ഒരാളുടെ സാമ്പിള് പരിശോധനാഫലം കൂടി വരാനുണ്ട്. മഞ്ചേരി മെഡിക്കല് കോളജ് ആശുപത്രിയില് മൂന്നു പേരും എറണാകുളം മെഡിക്കല് കോളജില് ഒരാളുമടക്കം അഞ്ച് പേരുമാണ് ചികിത്സയിലുള്ളത്.
-
india3 days ago
പാകിസ്താന് വിവരങ്ങള് ചോര്ത്തി നല്കി; ടാവല് ബ്ലോഗര് ഉള്പ്പെടെ ആറ് പേര് അറസ്റ്റില്
-
News3 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര് കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്ശം നടത്തി ഇസ്രാഈല് എംപി
-
kerala3 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്സറുടെ തലയില്ചാരി കായിക മന്ത്രി
-
kerala3 days ago
ഹജ്ജ് 2025: 33 വിമാനങ്ങളിലായി 5896 തീർത്ഥാടകർ വിശുദ്ധ മക്കയിലെത്തി
-
kerala3 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര് പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്സ്
-
india3 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
kerala2 days ago
ശശി തരൂരിനെ സര്വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില് രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala3 days ago
പാക്കിസ്ഥാനെതിരായ നയതന്ത്രനീക്കം; സര്വ്വകക്ഷി സംഘത്തില് ഇ.ടി മുഹമ്മദ് ബഷീര് എം.പിയും