GULF
ഖത്തറിൽ നിന്ന് ഉംറക്ക് പോയ 4 ഇന്ത്യക്കാർ വാഹനാപകടത്തിൽ മരിച്ചു
അപകടത്തിൽ പെട്ടത് മംഗലാപുരം സ്വദേശികൾ

അശ്റഫ് തൂണേരി
ദോഹ: ഖത്തറിൽ നിന്ന് റോഡ് മാർഗം ഉംറക്ക് പോയ മംഗലാപുരം സ്വദേശികളായ 4 പേർ വാഹനാപകടത്തിൽ മരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടുന്നു. സൗദി, മധ്യപ്രവിശ്യയിലെ സുൽഫ എന്ന സ്ഥലത്ത് സംഘം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടാണ് മംഗലാപുരം ഉളടങ്ങാടി തോക്കൂർ സ്വദേശി ഷമീമിന്റെയും സറീനയുടെയും മകൾ ഹിബ (29), ഇവരുടെ ഭർത്താവ് മുഹമ്മദ് റമീസ് (34), മക്കളായ ആരുഷ് (മൂന്ന് വയസ്), റാഹ (മൂന്ന് മാസം) എന്നിവർ മരിച്ചത്.
റമീസ്, ഹിബ, ഒരു കുട്ടി എന്നിവർ സംഭവസ്ഥലത്തുവെച്ചും മറ്റൊരു കുട്ടി ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന ഹിബയുടെ സഹോദരി ശബ്നത്തിന്റെ മകൾ ഫാത്തിമ (19) ഗുരുതര പരിക്കുകളോടെ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഹിബയുടെ സഹോദരി ലുബ്നയുടെ മകൻ ഈസ (നാല്) അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി ഇവർ സഞ്ചരിച്ച കാർ സുൽഫയിൽ റോഡ് ഡിവൈഡറിൽ കൂട്ടിയിടിക്കുകയും റോഡിൽ നിന്ന് തെന്നിമാറി മറിയുകയുമായിരുന്നു.
ചൊവ്വാഴ്ച സുബഹി നമസ്കരിച്ച ശേഷമാണ് കുടുംബം ഖത്തറിൽ നിന്ന് ഉംറ യാത്ര ആരംഭിച്ചത്. ചൊവ്വാഴ്ച രാത്രി റിയാദിലെത്തി ബന്ധുക്കളോടൊപ്പം തങ്ങിയ ശേഷം ബുധനാഴ്ച രാവിലെ റിയാദിൽ നിന്ന് മക്കയിലേക്ക് പുറപ്പെടുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം.
GULF
“വൈബ്രന്റ് തലശ്ശേരി” ജൂൺ 21ന്

അബുദാബി കെഎംസിസി തലശ്ശേരി മണ്ഡലം കമ്മിറ്റി “വൈബ്രന്റ് തലശ്ശേരി “എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി 2025 ജൂൺ 21 ശനിയാഴ്ച രാത്രി 7:30 മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും.
മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സൈനുൽ ആബിദ് (സഫാരി) സാഹിബിന് ആദരവ് നൽകുന്ന പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന സിക്രട്ടറി ഫാത്തിമ തഹലിയ മുഖ്യ പ്രഭാഷണം നടത്തും.
തുടർന്ന് അബുദാബി സ്കൂളുകളിൽ നിന്നും SSLC, PLUS TWO പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ തലശ്ശേരി മണ്ഡലത്തിൽ പെട്ട വിദ്യാർത്ഥികൾക്കും ബിസിനസ്സ് സംരംഭകർക്കും മുൻ കേരള നിയമസഭ സ്പീക്കർ സീതിസാഹിബിന്റെ പേരിലുള്ള എക്സലൻസ് അവാർഡ് വിതരണവും നടക്കും. UAE KMCC യുടെയും വിവിധ ഘടങ്ങളുടെയും പ്രധാന നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും. യു എ യിലെ പ്രശസ്ത ഗായികമാരായ നസ്മിജ ഇബ്രാഹിം, ഡോ : ശാസിയ എന്നിവർ നയിക്കുന്ന ഗാനവിരുന്നും പരിപാടിയിൽ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
GULF
‘വൈബ്രന്റ് തലശ്ശേരി ‘ ജൂണ്‍ 21 ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും
മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സൈനുല്‍ ആബിദ് (സഫാരി) സാഹിബിന് ആദരവ് നല്കുന്ന പരിപാടിയില്‍ മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന സിക്രട്ടറി ഫാത്തിമ തഹലിയ മുഖ്യ പ്രഭാഷണം നടത്തും.

അബുദാബി കെഎംസിസി തലശ്ശേരി മണ്ഡലം കമ്മിറ്റി ‘വൈബ്രന്റ് തലശ്ശേരി ‘എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി 2025 ജൂണ്‍ 21 ശനിയാഴ്ച രാത്രി 7:30 മുതല്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും.
മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സൈനുല്‍ ആബിദ് (സഫാരി) സാഹിബിന് ആദരവ് നല്കുന്ന പരിപാടിയില്‍ മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന സിക്രട്ടറി ഫാത്തിമ തഹലിയ മുഖ്യ പ്രഭാഷണം നടത്തും.
തുടര്‍ന്ന് അബുദാബി സ്കൂളുകളില്‍ നിന്നും ടടഘഇ, ജഘഡട ഠണഛ പരീക്ഷയില്‍ ഉന്നത വിജയം കരസ്തമാക്കിയ തലശ്ശേരി മണ്ഡലത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ബിസിനസ്സ് സംരംഭകര്‍ക്കും മുന്‍ കേരള നിയമസഭ സ്പീക്കര്‍ സീതിസാഹിബിന്റെ പേരിലുള്ള എക്സലന്‍സ് അവാര്‍ഡ് വിതരണവും നടക്കും. ഡഅഋ ഗങഇഇ യുടെ പ്രധാന നേതാക്കളും ചടങ്ങില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
GULF
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്

ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ കീഴില്‍ ഇന്ന് രാത്രി 9 മണിക്ക് വാദി അല്‍ കബീര്‍ ഗോള്‍ഡന്‍ ഒയാസിസ് ഹാളില്‍ വെച്ച് ഈദ് സ്നേഹ സംഗമം നടക്കും. പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പ്രമുഖവാഗ്മിയും പണ്ഡിതനുമായ മുജാഹിദ് ബാലുശ്ശേരി, എസ്എന്‍ഡിപി യോഗം ഒമാന്‍ കണ്‍വീനര്‍ വി രാജേഷ് , കെഎംസിസി മസ്കറ്റ് സെക്രട്ടറി ഹുസൈന് വയനാട് വിസ്ഡം യൂത്ത് ഇസ്ലാമിക് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി ടി കെ നിഷാദ് സലഫി, മറ്റു പ്രമുഖര്‍ പങ്കെടുത്ത് സംസാരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
gulf2 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
kerala2 days ago
48 മണിക്കൂറിനകം എണ്ണച്ചോര്‍ച്ച നീക്കണം; എംഎസ്എസി കപ്പല്‍ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം
-
kerala2 days ago
സെക്രട്ടേറിയറ്റില്‍ ജാതി അധിക്ഷേപം; പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോള്‍ ശുദ്ധികലശം നടത്തിയതായി പരാതി
-
india2 days ago
കുംഭമേളയിലെ മരണസംഖ്യ യുപി സര്‍ക്കാര്‍ വെട്ടിക്കുറച്ചു; ബിബിസി റിപ്പോര്‍ട്ട് ഉദ്ധരിച്ച് രാഹുല്‍ ഗാന്ധി
-
india2 days ago
കപ്പലപകടം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാം, നഷ്ടപരിഹാരം ഈടാക്കണം: ഹൈകോടതി
-
GULF2 days ago
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്